ശിവഭക്തനായ മാര്ക്കണ്ഡേയന് വയസ് പതിനാറ് തികഞ്ഞു. അവന്റെ ആയുസ് അവസാനിക്കാന് പോകുകയാണെന്ന് ബോധ്യമായതിനെതുടര്ന്ന് അവന് നേരെ ശിവക്ഷേത്രത്തിലേക്ക് ഓടി.
തമിഴ്നാട്ടില് തിരുക്കടയൂര് ക്ഷേത്രത്തില് നിന്നും ആറ് കിലോമീറ്റര് അകലെ സ്ഥിതിചെയ്യുന്ന തില്ലൈയാടി ശിവക്ഷേത്രത്തിലെ ദേവിക്ക് രാജേശ്വരി അലങ്കാരം വഴിപാടായി നടത്തി പ്രാര്ത്ഥിച്ചാല് വിവാഹതടസ്സങ്ങള് അകലുമെന്നും കുട്ടികളില്ലാത്ത ദമ്പതിമാര് സന്താനഭാഗ്യമുണ്ടാവുമെന്നതും ഭക്തരുടെ അനുഭവമാണ്. ചോഴരാജാക്കന്മാരുടെ ഭരണകാലത്ത് വിക്രമചോഴന്റെ മന്ത്രിയായിരുന്നു ഇളങ്കാരന്. അദ്ദേഹം തിരുക്കടയൂര് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്ത്തികളില് വ്യാപൃതനായിരിക്കവേ ഒപ്പം തന്നെ തില്ലൈയാടി ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക സഹായം നല്കിപോന്നു. ഇതറിഞ്ഞ വിക്രമചോഴ രാജാവ് മന്ത്രിയെ വിളിച്ചുവരുത്തി തില്ലൈയാടി ക്ഷേത്രം പുനരുദ്ധാരണം ചെയ്തതിന്റെ പുണ്യഫലം തനിക്ക് ദാനം നല്കണമെന്ന് ആവശ്യപ്പെട്ടു.