ശനിബാധ അഥവാ ശനിദോഷം

 


ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു ദോഷമാണല്ലൊ ശനിബാധ അഥവാ ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.
          
മകരം, കുംഭം, തുലാം ലഗ്നക്കാരെയും കൂറുകാരെയും ശനിദോഷങ്ങള്‍ വല്ലതെ വിഷമിപ്പിക്കില്ലെങ്കിലും ദോഷാനുഭവങ്ങളില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാറില്ല. സൂര്യന്റെ യോഗമോ വീക്ഷണമോ ഉള്ള ശനിയും ഏറെ കഷ്ടപ്പെടുത്തില്ല.

എന്തായാലും ശനിദോഷമുള്ള നക്ഷത്രക്കാര്‍ ഉചിതമായ പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്. 

ഈശ്വരീയകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നവര്‍ക്ക് ഇത്തരം ദോഷങ്ങളൊന്നും ബാധിച്ചു കാണാറില്ല.