വൃത്തിയാക്കിയ നാളികേരം ഉടച്ച്, വെള്ളം കളഞ്ഞ്, രണ്ടു മുറിയാക്കി, അവയില്‍ എള്ള് കിഴികെട്ടി നെയ്യില്‍ മുക്കിയോ നെയ്യൊഴിച്ചോ വച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം.
കത്തിത്തീരുന്നതുവരെ ശനീശ്വര സ്തോത്രങ്ങളോ ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രമോ ജപിക്കേണ്ടത് അത്യാവശ്യമാണ്.
- നീരാഞ്ജനം കത്തിക്കുമ്പോള്‍ കൃത്യനിഷ്ഠ പാലിക്കേണ്ടതുണ്ട്.
- ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് 41 ദിവസം തുടര്‍ച്ചയായി നീരാഞ്ജനം കത്തിക്കണം.
- വീട്ടില്‍തന്നെ കത്തിക്കുന്നതാണ് ഉത്തമം.