ക്ഷീരോദ്വന്വത്‍പ്രദേശേക്ഷീരോദ്വന്വത്‍പ്രദേശേ ശുചിമണിവിലസത്-
സൈകതേ മൌക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍-
മ്മൌക്തികൈര്‍മ്മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍-
മ്മുക്തപീയൂഷവര്‍ഷൈ-
രാനന്ദീ നഃ പുനീയാദരിനളിനഗദാ-
ശംഖപാണിര്‍മ്മുകുന്ദഃ

പാല്‍ക്കടലിന്‍ തീരത്ത് ശുദ്ധമായരത്നങ്ങള്‍ പോലെ ശോഭിക്കുന്ന മണല്‍പ്രദേശത്ത് മുത്തുമാലകളാല്‍ അലംകൃതമായ സിംഹാസനത്തില്‍ ഇരിക്കുന്നവനും സ്ഫടിക മണികള്‍ക്കൊത്ത മുത്തുകളാല്‍ അലങ്കരിക്കപ്പെട്ട ദേഹത്തോടുകൂടിയവനും ശുഭ്രമായ മേഘങ്ങള്‍ വര്‍ഷിക്കുന്ന അമൃതവര്‍ഷത്താല്‍ ആനന്ദമനുഭവിക്കുന്നവനും ചക്രം. താമര. ഗദ എന്നിവ ധരിച്ച നാലു കൈകളോടു കൂടിയവനുമായ മഹാവിഷ്ണു നമ്മളെ പരിശുദ്ധരാക്കിത്തീര്‍ക്കട്ടെ.