ഭൂഃ പാദൌ യസ്യ


ഭൂഃ പാദൌ യസ്യ നാഭിര്‍വ്വിയദസുരനില-
ശ്ചന്ദ്രസൂര്യൌ ച നേത്രേ
കര്‍ണ്ണാവാശാശ്ശിരോ ദ്യൌര്‍മ്മുഖമപി ദഹനോ
യസ്യൈ വാസ്തേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോ-
ഭോഗിഗന്ധര്‍വ്വദൈത്യൈ-
ശ്ചിത്രം രംരമ്യമേതം ത്രിഭുവനവപുഷം
വിഷ്ണുമീശം നമാമി


ഏതൊരാളുടെ കാലുകള്‍ ഭൂലോകവും, നാഭി ആകാശവും, പ്രാണന്‍ വായുവും, നേത്രങ്ങള്‍ ചന്ദ്രസൂര്യന്മാരും, ചെവികള്‍ ദിക്കുകളും, ശിരസ്സ് സ്വര്‍ഗ്ഗലോകവും, മുഖം അഗ്നിയും, വാസസ്ഥാനം സമുദ്രവും, ആയിരിക്കുന്നുവോ 
ദേവന്മാര്‍, മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, സര്‍പ്പങ്ങള്‍, ഗന്ധര്‍വ്വന്മാര്‍, അസുരന്മാര്‍ എന്നിവരുടെ വിചിത്രങ്ങളായ ലീലകളാല്‍ രമ്യമാക്കിത്തീര്‍ക്കപ്പെട്ട വിശ്വം മുഴുവനും ഏതൊരാളുടെ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്നുവോ 
ശരീരം മൂന്നു ലോകങ്ങളും നിറഞ്ഞിരിക്കുന്ന മഹാവിഷ്ണുവിനെ ഞാന്‍ നമിക്കുന്നു.