ശാന്താകാരം ഭുജഗശയനം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈക നാഥം

ശാന്തമായ ആകാരത്തോടു കൂടിയവനും സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും നാഭിയില്‍ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശനായിരിക്കുന്നവനും ലോകങ്ങള്‍ക്കെല്ലാം ആധാരമായിരിക്കുന്നവനും ആകാശം പോലെ സര്‍വ്വവ്യാപിയായിരിക്കുന്നവനും മേഘവര്‍ണ്ണമുള്ളവനും മംഗളകരങ്ങളായ അവയവങ്ങളോടു കൂടിയവനും മഹാലക്ഷ്മിയുടെ ഭര്‍ത്താവും താമരയിതള്‍പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും യോഗിവര്യന്മാരുടെ ഹൃദയങ്ങളില്‍ ധ്യാനം കൊണ്ട് ഗമിക്കുന്നവനും സംസാരഭയത്തെ ഇല്ലാതാക്കുന്നവനും സര്‍വ്വലോകങ്ങള്‍ക്കും ഏകനാഥനായിരിക്കുന്നവനുമായ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.