മേഘശ്യാമം പീതകൌശേയവാസം


മേഘശ്യാമം പീതകൌശേയവാസം
ശ്രീവത്സാങ്കം കൌസ്തുഭോത്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സര്‍വ്വ ലോകൈകനാഥം

മേഘത്തിന്റെ ശ്യാമനിറമുള്ളവനും മഞ്ഞപ്പട്ട് ധരിച്ചവനും ശ്രീവത്സം എന്ന അടയാളത്തോടു കൂടിയവനും കൌസ്തുഭം കൊണ്ട് പ്രശോഭിക്കുന്ന അംഗമുള്ളവനും പുണ്യം തികഞ്ഞവനും താമരപോലെ വിശാലമായ കണ്ണുകളോടു കൂടിയവനും സര്‍വ്വലോകങ്ങള്‍ക്കും ഏകനാഥനായിരിക്കുന്നവനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.