സശംഖചക്രം സകിരീടകുണ്ഡലം


സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥലശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം

ശംഖചക്രങ്ങളോടും കിരീടകുണ്ഡലങ്ങളോടും പീതവസ്ത്രത്തോടും കൂടിയവനും താമരയിതള്‍പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും മുത്തുമാലകളോടുകൂടിയ വക്ഷസ്സില്‍ ശോഭിക്കുന്ന കൌസ്തുഭരത്നത്തോടുകൂടിയവനും നാല് കൈകളോടുകൂടിയവനുമായ വിഷ്ണുഭഗവാനെ ഞാന്‍ ശിരസ്സുകൊണ്ട് നമിക്കുന്നു.