രാവിലെ ഉണർന്നെഴുന്നേൽക്കമ്പോൾ

രണ്ടു കൈകളും ചേർത്ത് വച്ച്, ഉള്ളം കയ്യിൽ നോക്കി...

കരാഗ്രേവസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേതു ഗൗരീ ച
പ്രഭാതേ കരദര്‍ശനം.

എന്നും,
പാദങ്ങൾ ഭൂമിയിൽ സ്പര്‍ശിക്കും മുൻപ്....

സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡിതേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ

എന്നും,
മുഖം കഴുകാൻ വെള്ളം കൈക്കുമ്പിളിലെടുത്ത്, അതിൽ നോക്കിക്കൊണ്ട്....

ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു.

എന്നും ജപിക്കണം.