03 കാര്‍ത്തിക

കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് കാര്‍ത്തിക. കൃത്തികമാര്‍ എന്ന ആറ് ദേവിമാരുടെ സങ്കല്‍പ്പമായിട്ടാണ് കാര്‍ത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്. പാര്‍വതീപരമേശ്വര പുത്രനായ കാര്‍ത്തികേയനെ ഗര്‍ഭത്തില്‍ വഹിച്ചത് ഈ കൃത്തികമാരാണെന്ന് പുരാണങ്ങളില്‍ കാണുന്നു. സുര്യനാണ് ദശാനാഥന്‍. അഗ്നി, ദേവതയാണ്. അസുരഗണത്തില്‍പെട്ട സ്ത്രീയോനി നക്ഷത്രമാണ് കാര്‍ത്തിക. പ്രസന്നമായ മുഖഭാവം, വിനീതമായ പെരുമാറ്റം എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണ്. ദന്തരോഗം, ശിരോരോഗം, നയനരോഗം, വായു, അര്‍ശോരോഗം എന്നിവ ബാധിക്കാന്‍ ഇടയുണ്ട്.

ദു
ര്‍മോഹവും അതിയായ ആദര്‍ശവും അഭിമാനബോധവും ഇവരുടെ ജീവിതത്തില്‍ നിരവധി പർവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കും. സ്വന്തം വിജയങ്ങളെ പ്രകീര്‍ത്തിച്ച് അഭിമാനം കൊള്ളുന്ന ഇക്കൂട്ടര്‍ ദോഷവശങ്ങള്‍ മനപൂര്‍വം വിസ്മരിക്കുകയാണ് പതിവ്. മറ്റുള്ളവരിലൂടെ ലഭിക്കുന്ന പ്രശസ്തിയും നേട്ടങ്ങളും കാര്‍ത്തിക നക്ഷത്രക്കാരെ തൃപ്തിപ്പെടുത്താറില്ല. സ്വന്തം ബുദ്ധിശക്തിയില്‍ നേട്ടം ഉണ്ടാക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇവരുടെ ബുദ്ധിക്കും പ്രയത്നത്തിനും അനുസൃതമായ ജീവിതവിജയം ഉണ്ടായിക്കാണാറില്ല. മറ്റുള്ളവര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിച്ചാലും നഷ്ടവും ഇച്ഛാഭംഗവും ആയിരിക്കും ഫലം. എന്നാല്‍ അധികാരത്തിന്റെ ഉന്നത തലങ്ങളില്‍ ഇവര്‍ ഏറെ ശോഭിക്കുന്നതാണ്. കുറ്റക്കാരോട് വളരെ ക്ഷമിക്കുകയും തെറ്റുകളെ ദാക്ഷിണ്യത്തോടെ കാണുകയും ചെയ്യും.

വിശാലഹൃദയം, ഭ
ര്‍ത്യഭക്തി, വീട്ടുകാര്യങ്ങളില്‍ പ്രത്യേക താല്പര്യം എന്നിവ ഈ നക്ഷത്രജാതരായ സ്ത്രീകളുടെ പ്രത്യേകതയാണ്. ആരോഗ്യക്കുറവും വിരഹവും മൂലം ദാമ്പത്യജീവിതം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഈ നാളുക്കാര്‍ക്ക് കഴിയാതെ വരാറുണ്ട്. പിതാവിനെപ്പറ്റി ഇവര്‍ വളരെ കൂടുതല്‍ അഭിമാനം കൊള്ളാറുണ്ടെങ്കിലും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ മാതാവിന്റെ പ്രത്യേക വാത്സല്യത്തിന് പാത്രമാവുകയും അതുവഴി കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതാണ്.

അമ്പത് വയസ്സുവരെ ഇവരുടെ ജീവിതം പരിവ
ര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. എങ്കിലും 25-26 വയസ്സ് ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കും. കാര്‍ത്തിക നാളുകാരായ സ്ത്രീകള്‍ക്ക് പൊതുവെ ഭര്‍തൃവിരഹവും പുത്രക്ലേശവും കണ്ടുവരുന്നുണ്ട്.


 കാര്‍ത്തിക
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
അഗ്നി
ആസുരം
സ്ത്രീ
ആട്
ഭൂമി
പുള്ള്
അത്തി
വജ്രം, മാണിക്യം