05 മകയിരം

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവരിൽ അധികം പേരും തീരുമാനങ്ങൾ എടുക്കാൻ വളരെ ഏറെ സമയമെടുക്കുന്നവർ ആണ്. എല്ലാത്തിനെയും സംശയത്തോടുകൂടി നോക്കുന്ന സ്വഭാവമുണ്ടാകും. മനസ്സ് ഇപ്പോഴും ആശങ്കാകുലമായിരിക്കും. അസാധാരണമായ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടാകും. സുഹൃത്തുക്കൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കും. ആർക്കും ഉപദ്രവം ചെയ്യരുതെന്ന് നിർബന്ധമുണ്ടാകും. ആരോടെങ്കിലും വിശ്വാസം തോന്നിയാൽ അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കാൻ മടിക്കുകയില്ല. ഇത് പലപ്പോഴും പരാജയങ്ങൾക്കും ധനനഷ്ടത്തിനും കാരണമാവാം. നിഷ്പക്ഷമായി ചിന്തിക്കുന്ന സ്വഭാവമുണ്ടാകും. ശത്രുക്കളെ സ്വാധീനിക്കാൻ പ്രത്യേകമായ കഴിവ് കാണിക്കും. വരവ് നോക്കാതെ ചെലവു ചെയ്യുന്ന സ്വഭാവമുണ്ടാകും. ഇത് പലപ്പോഴും സാന്പത്തിക പ്രതിസന്ധിക്ക് കാരണമാവാം. സ്വന്തം അഭിപ്രായമനുസരിച്ചായിരിക്കും പ്രവർത്തിക്കുക. അന്യരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് സ്വന്തം ഇഷ്ട്ടം അനുസരിച്ചായിരിക്കും.

ജീവിത പങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ക്ലേശിക്കേണ്ടി വരും. ആശയപരമായ ഭിന്നതയും കുടുംബത്തിൽ ഉണ്ടാകാവുന്നതാണ്. പക്ഷെ ഉറച്ച ഈശ്വര വിശ്വാസവും അതിൽനിന്നുണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാൻ വഴി തെളിക്കും. മാതൃ കുടുംബത്തിന്റെ സഹകരണം മൂലമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുക. വലിയ പ്രവർത്തനങ്ങളിൽ നിന്ന് ഗുണങ്ങൾ ഉണ്ടാകും. ഉദ്യോഗ ജീവിതത്തിനു സാദ്ധ്യതയുണ്ട്. മദ്ധ്യവയസ്സിനു ശേഷമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുക.

ബാല്യകാലം അത്രമെച്ചമായിരിക്കുകയില്ല.ആരോഗ്യക്കുറവ്, കുടുംബത്തിലെ അസ്വസ്ഥതകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തുടങ്ങിയവ കൊണ്ട് 21 വയസ്സ് വരെ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. വിദ്യാഭ്യാസത്തിന് ഈ കാലത്ത് മാന്ദ്യമൊ തടസ്സമോ ഉണ്ടാകും. 21 വയസ്സ് മുതൽ 37 വയസ്സ് വരെയുള്ള കാലം പൊതുവെ അഭിവൃത്തികരമാണ്. തൊഴിൽ ഗുണം, ധനാഭിവൃദ്ധി തുടങ്ങിയവയെല്ലാം ഈ കാലത്ത് പ്രതീക്ഷിക്കാം. 37 വയസ്സിനു ശേഷമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാവുക. പക്ഷെ ഈ കാലത്ത് സ്വജനവിരോധം സ്വജനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്. ഇക്കാലത്തുണ്ടാകുന്ന കൂട്ടുകെട്ടുകൾ പലപ്പോഴും ദോഷകരമായി കലാശിച്ചെന്നുവരാം. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ ഫലങ്ങൾ ഏകദേശം 56 വയസ്സുവരെ തുടരും. അതിനു ശേഷം ജീവിതം പൊതുവെ ശാന്തമായിരിക്കുമെങ്കിലും സാമ്പത്തിക നേട്ടങ്ങൾ പൊതുവെ കുറവായിരിക്കും.മകയിരം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ചന്ദ്രന്‍
ദൈവം
സ്ത്രീ
പാമ്പ്
ഭൂമി
പുള്ള്
കരിങ്ങാലി
ചെമ്പവിഴം, മരതകം