07 പുണര്‍തം

ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും സാമാന്യത്തിൽ കവിഞ്ഞ താല്പര്യം കാണിക്കും. ഈശ്വരഭക്തിയും മതനിഷ്ഠയും ഉണ്ടാകും. ഇടയ്ക്കിടെ അഭിപ്രായം മാറും. പെരുമാറ്റത്തിലും ഈ പ്രത്യേകത പ്രത്യക്ഷപ്പെടും. അടുത്തിടപെടുന്നവർക്കുപോലും ഇവരുടെ സ്വഭാവം ശരിക്കു മനസ്സിലായെന്നു വരികയില്ല. കാരണം കൂടാതെ ക്ഷോഭിയ്ക്കുകയും അതുപോലെ തന്നെ ശാന്തരാവുകയും ചെയ്യും. സത്യസന്ധതയും സദാചാര നിഷ്ഠയും ഉണ്ടാകും. ഇഷ്ടമില്ലാത്ത എന്തിനെയും നിശിതമായി വിമർശിക്കുന്ന സ്വഭാവമുണ്ടാകും. വിരോധം തോന്നുന്നവരോട് വളരെ കഠിനമായി പെരുമാറും. ഗുരുജനങ്ങളെ ആദരിക്കുന്നതിലും അനുസരിക്കുന്നതിലും പുണർതം നാളുകാർ മുൻപന്തിയിലായിരിക്കും. ഏർപ്പെടുന്ന മിക്ക പ്രവർത്തികളിലും വിജയിക്കും. പക്ഷെ വിഷാദാത്മകമായ ഒരു ഭാവം ഇവർക്കുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടും. അധ്യാപകർ, ഗ്രന്ഥകാരന്മാർ, ലേഖകർ എന്നീ നിലകളിൽ വിജയിക്കും. ലളിത ജീവിതം ഇഷ്ടപ്പെടും.

ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്ന സ്വഭാവമുണ്ടാകും. ദിനചര്യകൾ പാലിക്കാനും ഔഷധങ്ങൾ യഥാസമയം കഴിക്കാനും പഥ്യമാചാരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. ബാല്യകാലത്ത് മെച്ചമായ ആരോഗ്യവും കുടുംബസുഖവും അനുഭവപ്പെടും. 10 വയസ്സുമുതൽ 24 വയസ്സുവരെയുള്ള കാലം ഗുണദോഷമിശ്രമായിരിക്കും. ഈ കാലത്ത് ഇടയ്ക്കിടെ ആരോഗ്യക്കുറവ്, മനക്ലേശം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തുടങ്ങിയവ അനുഭവപ്പെടാൻ ഇടയുണ്ട്. 24 വയസ്സിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമെങ്കിലും 30 വയസ്സിനു ശേഷമാണ് കൂടുതൽ നേട്ടങ്ങളുണ്ടാവുക. 40 വയസ്സുമുതൽ 50 വയസ്സ് വരെയുള്ള കാലം അത്ര മെച്ചമല്ല. മനക്ലേശം, ധനനഷ്ടം , യാത്രാക്ലേശം, അപകടങ്ങൾ തുടങ്ങിയവ ഈ കാലത്ത് ബാധിക്കും. 50 വയസ്സിനു ശേഷം പൊതുവെ സന്തുഷ്ടമായ ജീവിതം നയിക്കും.

വിവാഹജീവിതത്തിൽ പുണർതം നാളുകാർക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ഇടയുണ്ട്. ജീവിത പങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ക്ലേശിക്കുക, അഭിപ്രായഭിന്നത മൂലം അകലുക തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസവും കുടുംബജീവിതത്തിൽ മനക്ലേശം ഉണ്ടാക്കാൻ ഇടയുണ്ട്. സംഭാഷണത്തിൽ കരുതലും മിതത്വവും പാലിച്ചാൽ പുണർതം നാളുകാർക്ക് സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ കഴിയും.
പുണര്‍തം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
അദിതി
ദൈവം
സ്ത്രീ
പൂച്ച
ജലം
ചകോരം
മുള
മഞ്ഞ പുഷ്യരാഗം, മരതകം