11 പൂരം

ഈ നാളുകാർ പൊതുവെ ഗൌരവഭാവക്കാരായിരിക്കും. പ്രശസ്തിയും പദവിയും നേടും. സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാകുകയും ചെയ്യും. എല്ലാത്തരക്കാരോടും ഇടപെടാൻ അസാധാരണമായ കഴിവുണ്ടാകും.

അന്യരുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ അവർ മടി കാണിക്കും. ഇതുമൂലം ധാരാളം ശത്രുക്കള ഉണ്ടായെന്നു വരും. മാന്യമായി പെരുമാറാനും, സ്വന്തം നില ഭദ്രമാക്കാനും, തെറ്റു കുറ്റങ്ങൾ ആരോപിക്കപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. കഴിവതും ആരോടും കലഹിക്കാതിരിക്കാൻ പ്രത്യേകം ശ്രമിക്കും. പക്ഷെ ആദർശങ്ങളുടെ പേരിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും.

എല്ലാ പ്രവർത്തനങ്ങളിലും പൂരക്കാർ വിജയിക്കാറുണ്ട്. അധികാരസ്ഥാനങ്ങളിലെത്താൻ പ്രത്യേക താല്പര്യം കാണിക്കും. അത്തരം സ്ഥാനങ്ങളിൽ വളരെ ശോഭിക്കും. കലാവാസനയുണ്ടാകും. ഗ്രന്ഥ പാരായണത്തിൽ താല്പര്യം കാണിക്കും. സത്യസന്ധതയും സദാചാരനിഷ്ഠയും വാക്കുപാലിക്കുന്ന സ്വഭാവവും ഉണ്ടാകും. കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന് നിർബന്ധമുണ്ടാകും. യാദൃശ്ചികസംഭവങ്ങൾ മൂലം പലപ്പോഴും ഉദ്ദേശിച്ചത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്നു വരികയില്ല.

മദ്ധ്യവയസ്സുവരെ ഉയർച്ച താഴ്ച്ചകൾ ഒന്നിടവിട്ട് ഉണ്ടായിക്കൊണ്ടിരിക്കും. 12 വയസ്സുവരെയുള്ള കാലം പൊതുവെ സന്തോഷപ്രദമായിരിക്കും. പക്ഷെ വിദ്യാഭ്യാസ കാലമായ 12 മുതൽ 18 വയസ്സുവരെയുള്ള കാലം തികഞ്ഞ വിജയമോ പരാജയമോ ആയിരിക്കുകയില്ല. 18 വയസ്സിനു ശേഷം 30 വയസ്സുവരെയുള്ള കാലം വിദ്യാഗുണം, തൊഴിൽഗുണം, വിവാഹം, കുടുംബസുഖം, സന്താനഗുണം, തുടങ്ങിയവ സൂചിപ്പിക്കുന്നതാണ്. 20, 30, 33 എന്നീ വയസ്സുകളിൽ സുപ്രധാനമായ പല മാറ്റങ്ങളും ജീവിതത്തിൽ സംഭവിച്ചെന്നു വരും. 30 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലത്ത് ഭൂസ്വത്ത്, പുതിയ വീട് തുടങ്ങിയവും സാന്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. 40 വയസ്സിനു ശേഷമുള്ള ജീവിതം പൊതുവെ ശാന്തവും സന്തോഷകരവും ആയിരിക്കും.

പൂരം നാളുകാരുടെ ദാന്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. എന്നിരുന്നാലും ചില പൂരം നാളുകാർക്ക് വിവാഹ ജീവിതത്തിൽ അപൂർണ്ണത അനുഭവപ്പെടുകയോ വിവാഹ ജീവിതം തന്നെ തകർന്നു പോകുകയോ ചെയ്യാം. പൂരം നാളിൽ ജനിച്ച സ്ത്രീകൾക്ക് തന്റേടക്കൂടുതലുണ്ടാകാം. അതുമൂലം കുടുംബജീവിതം അസ്വസ്ഥമായി എന്നുവരാവുന്നതാണ്. പ്രേമബന്ധങ്ങൾ തകരുക, ഉദ്ദേശിച്ച വിവാഹം നടക്കാതെ വരിക തുടങ്ങിയ ദോഷങ്ങളും പൂരം നാളിൽ ജനിച്ചവർക്ക് ഉണ്ടാകാറുണ്ട്. ഈ നാളുകാർ പൊതുവെ ഗൌരവഭാവക്കാരായിരിക്കും. പ്രശസ്തിയും പദവിയും നേടും. സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാകുകയും ചെയ്യും. എല്ലാത്തരക്കാരോടും ഇടപെടാൻ അസാധാരണമായ കഴിവുണ്ടാകും. അന്യരുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ അവർ മടി കാണിക്കും. ഇതുമൂലം ധാരാളം ശത്രുക്കള ഉണ്ടായെന്നു വരും. മാന്യമായി പെരുമാറാനും, സ്വന്തം നില ഭദ്രമാക്കാനും, തെറ്റു കുറ്റങ്ങൾ ആരോപിക്കപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. കഴിവതും ആരോടും കലഹിക്കാതിരിക്കാൻ പ്രത്യേകം ശ്രമിക്കും. പക്ഷെ ആദർശങ്ങളുടെ പേരിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. എല്ലാ പ്രവർത്തനങ്ങളിലും പൂരക്കാർ വിജയിക്കാറുണ്ട്. അധികാരസ്ഥാനങ്ങളിലെത്താൻ പ്രത്യേക താല്പര്യം കാണിക്കും. അത്തരം സ്ഥാനങ്ങളിൽ വളരെ ശോഭിക്കും. കലാവാസനയുണ്ടാകും. ഗ്രന്ഥ പാരായണത്തിൽ താല്പര്യം കാണിക്കും. സത്യസന്ധതയും സദാചാരനിഷ്ഠയും വാക്കുപാലിക്കുന്ന സ്വഭാവവും ഉണ്ടാകും. കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന് നിർബന്ധമുണ്ടാകും. യാദൃശ്ചികസംഭവങ്ങൾ മൂലം പലപ്പോഴും ഉദ്ദേശിച്ചത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്നു വരികയില്ല. മദ്ധ്യവയസ്സുവരെ ഉയർച്ച താഴ്ച്ചകൾ ഒന്നിടവിട്ട് ഉണ്ടായിക്കൊണ്ടിരിക്കും. 12 വയസ്സുവരെയുള്ള കാലം പൊതുവെ സന്തോഷപ്രദമായിരിക്കും. പക്ഷെ വിദ്യാഭ്യാസ കാലമായ 12 മുതൽ 18 വയസ്സുവരെയുള്ള കാലം തികഞ്ഞ വിജയമോ പരാജയമോ ആയിരിക്കുകയില്ല. 18 വയസ്സിനു ശേഷം 30 വയസ്സുവരെയുള്ള കാലം വിദ്യാഗുണം, തൊഴിൽഗുണം, വിവാഹം, കുടുംബസുഖം, സന്താനഗുണം, തുടങ്ങിയവ സൂചിപ്പിക്കുന്നതാണ്. 20, 30, 33 എന്നീ വയസ്സുകളിൽ സുപ്രധാനമായ പല മാറ്റങ്ങളും ജീവിതത്തിൽ സംഭവിച്ചെന്നു വരും. 30 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലത്ത് ഭൂസ്വത്ത്, പുതിയ വീട് തുടങ്ങിയവും സാന്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. 40 വയസ്സിനു ശേഷമുള്ള ജീവിതം പൊതുവെ ശാന്തവും സന്തോഷകരവും ആയിരിക്കും. പൂരം നാളുകാരുടെ ദാന്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. എന്നിരുന്നാലും ചില പൂരം നാളുകാർക്ക് വിവാഹ ജീവിതത്തിൽ അപൂർണ്ണത അനുഭവപ്പെടുകയോ വിവാഹ ജീവിതം തന്നെ തകർന്നു പോകുകയോ ചെയ്യാം. പൂരം നാളിൽ ജനിച്ച സ്ത്രീകൾക്ക് തന്റേടക്കൂടുതലുണ്ടാകാം. അതുമൂലം കുടുംബജീവിതം അസ്വസ്ഥമായി എന്നുവരാവുന്നതാണ്. പ്രേമബന്ധങ്ങൾ തകരുക, ഉദ്ദേശിച്ച വിവാഹം നടക്കാതെ വരിക തുടങ്ങിയ ദോഷങ്ങളും പൂരം നാളിൽ ജനിച്ചവർക്ക് ഉണ്ടാകാറുണ്ട്. 


പൂരം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ആര്യമാവ്
മാനുഷം
സ്ത്രീ
ചുണ്ടെലി
ജലം
ചകോരം
പ്ലാശ്
വജ്രം, മാണിക്യം