14 ചിത്തിര

പ്രായോഗിക ബുദ്ധി കൂടുതലുള്ളവരായിരിക്കും ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പ്രതിവിധി കാണാനും അസാധാരണമായ കഴിവ് ഇവർ പ്രകടിപ്പിക്കാറുണ്ട്. തന്ത്രപൂർവ്വം പ്രവർത്തിച്ച് സ്വന്തം ലക്ഷ്യങ്ങൾ നേടാൻ ഇവർക്കുള്ള കഴിവ് ഒരു പ്രത്യേകതയാണ്. സ്നേഹം തോന്നുന്നവരോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തും. ഇഷ്ടമില്ലാത്തവരോട് അകന്നു കഴിയുമെങ്കിലും അവരോടു എതിരു നില്ക്കാൻ സാധാരണ ഗതിയിൽ ശ്രമിക്കുകയില്ല.

അന്യരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും അവരോടു വിധേയത്വം ഭാവിക്കുകയും ചെയ്യുമെങ്കിലും സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും കാര്യങ്ങൾ ചെയ്യുക. പക്ഷെ അന്യരുടെ അഭിപ്രായങ്ങൾ സ്വീകര്യമായവ സ്വീകരിക്കാൻ മടിക്കുകയില്ല. അന്യർക്കുവേണ്ടി അധ്വാനിക്കുമെങ്കിലും സ്വന്തം കാര്യങ്ങൾ ബലികഴിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല. മഹാമനസ്ക്കതയോടെ എല്ലാക്കാര്യങ്ങളും നോക്കിക്കാണുന്ന സ്വഭാവമുണ്ടാകും. വേദനിക്കുന്നവരെ സഹായിക്കാൻ സന്നദ്ധത കാണിക്കും. പക്ഷെ പണനഷ്ടം ഒഴിവാക്കാൻ ശ്രമിക്കും. കൊടുക്കൽ വാങ്ങലുകളിൽ എങ്ങനെയെങ്കിലും വിജയംനേടാൻ ശ്രമിക്കും.

ജനിച്ചവീട് അനുഭവത്തിൽ വരികയില്ല. മാതാപിതാക്കളോട് അടുപ്പക്കുറവുണ്ടാകും. പക്ഷെ മാതാപിതാക്കളെ പുകഴ്ത്തിപ്പറയുകയും അവരുടെ മഹത്വത്തിൽ അഭിമാനം കൊള്ളുകയും ചെയ്യും. മാതാവിനോട് പ്രത്യേകമായ വിധേയത്വമുണ്ടാകും. മദ്ധ്യവയസ്സോടുകൂടി കൂടി ദൂരസ്ഥലത്ത് സ്ഥിരതാമസമാക്കാൻ സാദ്ധ്യതയുണ്ട്. എതിർപ്പുകളും ശത്രുതയും എന്നും നേരിടേണ്ടിവരും. അടുത്തിടപെടുന്നവർ അസൂയാലുക്കളായി മാറും. അപവാദങ്ങൾ സഹിക്കേണ്ടിവരും. പക്ഷെ അതൊന്നും അത്ര കാര്യമാക്കുകയില്ല. അസാധാരണമായ മന: ശക്തിയുണ്ടാകും.

ആരോഗ്യം പൊതുവെ മെച്ചമായിരിക്കുമെങ്കിലും മദ്ധ്യവയസ്സുമുതൽ എന്തെങ്കിലും ഔഷധം തുടർച്ചയായി കഴിക്കേണ്ടിവരും. ബാല്യകാലത്ത് രക്തദൂഷ്യരോഗങ്ങൾ മൂലം ക്ലേശിക്കും. 30 വയസ്സുവരെ പലവിധ ബുദ്ധിമുട്ടുകളും സഹിക്കും. 30 വയസ്സുമുതൽ 37 വയസ്സുവരെയുള്ള കാലം ഗുണദോഷമിശ്രമായിരിക്കും. 38 വയസ്സു മുതൽ അത്ര മെച്ചമായിരിക്കുകയില്ല. എങ്കിലും സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാകും.

വിവാഹത്തിന് കാലതാമസം വരാം. വിവാഹംകൊണ്ട് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായെന്നു വരില്ല. കുടുംബജീവിതം പൊതുവെ സന്തോഷകരമായിരിക്കും. സന്താനങ്ങളുടെ ഉയർച്ചമൂലം ആഹ്ലാദിക്കാൻ ഇടവരും. ചിത്തിര നാളിൽ ജനിച്ച സ്ത്രീകളുടെ വിവാഹം വളരെ നേരത്തെയോ വളരെ താമസിച്ചോ ആകാൻ ഇടയുണ്ട്. ഭർത്താവിനെ വകവയ്ക്കായ്മ മൂലം പലവിധ ബുദ്ധിമുട്ടുകളും വിവാഹ ജീവിതത്തിൽ ഉണ്ടാകാം. 

ചിത്തിര
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ത്വഷ്ടാവ്
ആസുരം
സ്ത്രീ
ആള്‍പുലി
അഗ്നി
കാകന്‍
കൂവളം
ചെമ്പവിഴം, മരതകം