15 ചോതി

ലാഭനഷ്ടങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ കാര്യത്തെപ്പറ്റിയും തീരുമാനമെടുക്കുക. നിർബന്ധബുദ്ധി കൂടുമെങ്കിലും പുറമേ അത് പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കാര്യപ്രാപ്തിയും പരിശീലനവും ഉണ്ടാകും. വാക്ക് പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പാലിക്കും. അന്യർ പുകഴ്ത്തിപ്പറയണമെന്ന് ആഗ്രഹിയ്ക്കും. വിമർശനങ്ങൾ നേരിടാനുള്ള കഴിവ് കുറയും.

സ്വാതന്ത്ര്യബോധം കൂടും. ആരുടെയെങ്കിലും ആജ്ഞയനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവുകയില്ല. എതിർപ്പുകളെ ധീരമായി നേരിടും. ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കാൻ ഇഷ്ട്ടപ്പെടുകയില്ല. അതെ സമയം സ്വന്തം അഭിപ്രായങ്ങൾ അന്യരെ കൊണ്ട് അംഗീകരിക്കാൻ ശ്രമിക്കും. ആശ്രിതവാത്സല്യം കൂടും.

ബാല്യ കാലത്ത് ആരോഗ്യക്കുറവ് അനുഭവപ്പെടും. 10 വയസ്സിനു ശേഷം ആരോഗ്യം മെച്ചപ്പെടും. 25 വയസ്സു വരെയുള്ള കാലം പൊതുവെ ഗുണകരമായിരിക്കും. 25 വയസ്സു മുതൽ 44 വയസ്സു വരെയുള്ള കാലത്ത് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഈ കാലത്ത് മെച്ചമായ ജോലി, വിജയകരമായ വിവാഹം, പലവിധത്തിലുള്ള ധനലാഭം തുടങ്ങിയവ ഉണ്ടാകും. 44 വയസ്സു മുതൽ 68 വയസ്സുവരെയുള്ള കാലത്ത് പെട്ടെന്നുള്ള രോഗപീഡ, അപകടങ്ങൾ മനക്ലേശം തുടങ്ങിയവ ഉണ്ടാവുന്നതാണ്.

ദാമ്പത്യ ജീവിതം പൊതുവെ സന്തോഷകരമായിരിക്കും. പങ്കാളിയുമായി ഇടയ്ക്കിടെ കലഹിക്കുമെങ്കിലും അത് രഹസ്യമായി വയ്ക്കാൻ ശ്രമിക്കും. കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. സദാചാരനിഷ്ഠയും സത്യസന്ധതയും ആത്മാർഥതയും ഉണ്ടാകും. കുടുംബത്തെ സ്നേഹിക്കും.

ചോതി
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
വായു
ദൈവം
പുരുഷന്‍
മഹിഷം
അഗ്നി
കാകന്‍
നീര്‍മരുത്
ഗോമേദകം, മുത്ത്