17 അനിഴം

അനിഴം നാളിൽ ജനിച്ചവരുടെ ജീവിതഗതിയുടെ പ്രത്യേകത പ്രധാനമായും അതിന്റെ അനിച്ചിതത്വമാണ്. പലവിധ മാറ്റങ്ങളും അവരുടെ ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി അനുഭവപ്പെട്ടുകൊണ്ടിരിക്കും. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ വിജയകരകമായി നേരിടാനും അതിജീവിക്കാനുമുള്ള അസാധാരണ കഴിവ് ഈ നാളുകാർക്ക് ഉണ്ടാകും. ആകുല ചിന്തകൾ കൂടിയിരിക്കും. ഗൗരവഭാവം ഇപ്പോഴും മുഖത്തു നിഴലിക്കും. ഒരു കാര്യവും നിസ്സാരമായി കണക്കാക്കുകയില്ല. നിർബന്ധബുദ്ധി കൂടും. ശത്രുക്കളോടു ക്ഷമിക്കുകയില്ല. എതിർപ്പുകൾ നേരിടുന്നതിൽ വളരെ കർക്കശത്വം കാണിക്കും. ദയയോ വിട്ടുവീഴ്ചയോ കാണിച്ചെന്നു വരില്ല.

പക്ഷെ അദ്ധ്വാനഫലം അനുഭവിക്കാനുള്ള ഭാഗ്യം പലപ്പോഴും കിട്ടിയെന്നു വരില്ല. യാദൃശ്ചിക കാരണങ്ങൾ മൂലം നിരാശപ്പെടാതെ തുടർന്നും പ്രവർത്തിക്കുന്ന സ്വഭാവമുണ്ടാകും. വ്യവസായം, വ്യാപാരം, കൃഷി , തുടങ്ങിയ മേഖലകളിലായിരിക്കും കൂടുതൽ പ്രവർത്തിക്കുക. ഉയർന്ന നിലയിലുള്ളവരുടെ സൗഹൃദവും സഹകരണവും നേടും. ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും. പക്ഷെ ഇടയ്ക്കിടെ സുഹൃത്തുക്കളുമായി കലഹിചെന്നു വരാം. സ്വജനങ്ങളിൽ നിന്ന് പ്രയോജനം കുറയും. ഉറച്ച ഈശ്വരവിശ്വാസമായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ അതിജീവിക്കാൻ കഴിവ് നല്കുക. സംസാരത്തിൽ കർക്കശത്വം കാണിക്കുമെങ്കിലും മനസ്സ് പൊതുവെ ശുദ്ധമായിരിക്കും. ആർക്കും ഉപദ്രവം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ശുഭാപ്തിവിശ്വാസം കൂടുതലായുണ്ടാകും. പലവിധ പരിവർത്തനങ്ങളും ജീവിതത്തിൽ ഉണ്ടാകും.

ദൂരദേശ സഞ്ചാരം ചെയ്യാനും ദൂരദേശത്തു താമസിക്കാനും സംഗതിയാവും. മാതാപിതാക്കൾ സഹോദരങ്ങൾ തുടങ്ങിയവരുമായി അടുപ്പക്കുറവുണ്ടാവും. കുടുംബജീവിതം പൊതുവെ സന്തോഷകരമായിരിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയും സൽസ്വഭാവികളായ സന്താനങ്ങളും ഉണ്ടാകും. സ്വന്തം പരിശ്രമം കൊണ്ട് ധനം നേടുകയും സുഖ ജീവിതം നയിക്കുകയും ചെയ്യും.

ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധക്കുറവു കാണിക്കുമെങ്കിലും ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. ദിനചര്യയിൽ ചിട്ടയോ ക്രമമോ ഉണ്ടായെന്നു വരികയില്ല. ഔഷധങ്ങൾ സേവിക്കുക, പഥ്യമാചരിക്കുക തുടങ്ങിയവയിലും ഉത്സാഹക്കുറവ് കാണിക്കും. ശ്വാസകോശരോഗങ്ങൾ, ശിരോ രോഗങ്ങൾ , മൂത്രാശയ രോഗങ്ങൾ തുടങ്ങിയവ ചെറിയ തോതിൽ ബാധിക്കും. പക്ഷെ ഗൗരവമായ രോഗപീഡയ്ക്ക് ന്യായമില്ല.

ബാല്യകാലത്ത് ശ്വാസകോശ രോഗങ്ങൾ കൂടുതലായി അനുഭവപ്പെട്ടുകൊണ്ടിരിക്കും. 10 വയസ്സിനു ശേഷം 27 വയസ്സുവരെയുള്ള കാലത്ത് മെച്ചമായ ആരോഗ്യം അനുഭവമാകും. ഈ കാലത്ത് വിദ്യാഭ്യാസം, തൊഴില ലാഭം തുടങ്ങിയവ നേടും. ദൂര ദേശത്ത് താമസിക്കാൻ സാഹചര്യമുണ്ടാകും. 27 വയസ്സ് മുതൽ 34 വയസ്സുവരെയുള്ള കാലത്ത് പെട്ടെന്നുള്ള രോഗപീഡ, മുറിവു ചതവുകൾ, അപകടങ്ങൾ തുടങ്ങിയവ ഉണ്ടാകാൻ ഇടയുണ്ട്. ഏറ്റവും അടുത്ത ബന്ധത്തിലുള്ളവരുടെ വേർപാടിനും സാദ്ധ്യതയുണ്ട്. 34 വയസ്സുമുതൽ 54 വയസ്സുവരെ ആയിരിക്കും ജീവിതത്തിലെ സുവർണ്ണ ഘട്ടം. അതിനു ശേഷം ഗുണദോഷ മിശ്രമായിരിക്കുന്ന കാലമാണ്.

അനിഴം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
മിത്രന്‍
ദൈവം
സ്ത്രീ
മാന്‍
അഗ്നി
കാകന്‍
ഇലഞ്ഞി
മാണിക്യം, ഇന്ദ്രനീലം