18 കേട്ട

തൃക്കേട്ട നാളിൽ ജനിക്കുന്നവർക്ക് വക്രബുദ്ധി കുറഞ്ഞിരിക്കും. അവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും ഉപകാരം ചെയ്യാൻ തയ്യാറാവുകയും ചെയ്യും. ഇവർ ധീരന്മാരും ദൃഡനിശ്ചയത്തോടെ പ്രവർത്തിക്കുന്നവരും ആർക്കും കീഴടങ്ങി നിൽക്കാത്തവരുമാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ല സാമർത്ഥ്യം ഉണ്ടാകും. അല്പം അഹങ്കാരത്തോടുകൂടി സംസാരിക്കുമെങ്കിലും കൂടുതൽ കഴിവുള്ളവരോട് ഇടപെടുന്പോൾ വിനയവും മര്യാദയും പ്രകടിപ്പിക്കും. അടുത്ത സുഹൃത്തുക്കളോട് ആശയവിനിമയം ചെയ്യുന്ന സന്ദർഭങ്ങളിൽ അങ്ങേയറ്റത്തെ ആത്മാർത്ഥത കാണിക്കും. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവും. ചെറിയ അസുഖങ്ങൾ അവഗണിക്കും. സൌന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. പല്ലുകൾക്ക് ചില പ്രത്യേകതകളുണ്ടാകുമെങ്കിലും സൌന്ദര്യത്തെ അത് ബാധിക്കുകയില്ല. ശിരോരോഗങ്ങൾ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ചെറിയതോതിൽ ബാധിക്കാം. പെട്ടെന്ന് കോപിക്കുകയും സാഹസപ്രവർത്തികൾ ചെയ്യുകയും ചെയ്തെന്നു വരും. അടുത്ത നിമിഷത്തിൽ അതിനെപ്പറ്റി പശ്ചാത്തപിക്കും. ഞാൻ എന്ന ഭാവം സംസാരത്തിലും പ്രവർത്തിയിലും മുന്നിട്ടു നിൽക്കും. പെട്ടെന്ന് തീരുമാനങ്ങളെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ഇതു പലപ്പോഴും ജീവിത പരാജയത്തിന് കാരണമാകാം.

ബന്ധുക്കളുമായി കലഹിക്കാം. അവരെ അവഗണിക്കും. ഇതുമൂലം അവരിൽ നിന്ന് ഉണ്ടാകാവുന്ന പല ഗുണങ്ങളും നഷ്ടപ്പെട്ടു പോയി എന്നുവരാം. സ്വജനങ്ങളുമായി പൊതുവെ അകൽച്ചയായിരിക്കും ഉണ്ടാവുക. ജീവിതത്തിന്റെ മദ്ധ്യഘട്ടത്തിൽ ദൂരദേശ സഞ്ചാരം ചെയ്യാൻ ഇടയുണ്ട്.

വിവാഹജീവിതം അസ്വസ്ഥമാവാൻ ഇടയുണ്ട്. ജീവിതപങ്കാളിക്ക് അംഗീകാരം നൽകായ്ക മൂലം കലഹങ്ങൾക്കിടയാകും. വിവാഹമോചനം, പിണങ്ങിയുള്ള താമസം തുടങ്ങിയവയിലേക്ക് അത് വഴി തെളിക്കാം. തൃക്കേട്ട നാളിൽ ജനിച്ച സ്ത്രീകൾക്ക് മനസ്വസ്തത കുറവായിരിക്കും. ഭർത്താവിന്റെ വിശ്വാസക്കുറവുമൂലം ഇവർക്ക് മനക്ലേശം ഉണ്ടാകാം. വിമർശനങ്ങളും അപവാദങ്ങളും സഹിക്കേണ്ടി വന്നു എന്നുവരാം.

ബാല്യകാലം പൊതുവെ നന്നായിരിക്കും. 8 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കാലം രോഗ പീഡകളും അപകടങ്ങളും സൂചിപ്പിക്കുന്ന കാലമാണ്. 15 വയസ്സുമുതൽ 35 വയസ്സുവരെയുള്ള കാലം വളരെ ഗുണകരമായിരിക്കും. 35 വയസ്സിനുശേഷം ഗുണദോഷമിശ്രമായ കാലമാണ്. വാർദ്ധക്യകാലത്ത് ക്ലേശങ്ങളും രോഗപീഡകളും ഉണ്ടാകും.

കേട്ട
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ഇന്ദ്രന്‍
ആസുരം
പുരുഷന്‍
കേഴമാന്‍
വായു
കോഴി
വെട്ടി
പവിഴം, മരതകം