19 മൂലം

മൂലം നാളിൽ ജനിക്കുന്നവർ അസാധാരണമായ മന ശക്തിയുള്ളവരായിട്ടാണ് കാണപ്പെടുക. കുഴപ്പം പിടിച്ച സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും ധീരമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് കഴിവുണ്ടാകും. മുഖത്ത് ഇപ്പോഴും ശാന്തതയും സൗമ്യതയും പ്രകടിപ്പിക്കുമെങ്കിലും മനസ്സ് സ്ഥിതിഗതികൾ വിലയിരിത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തുകൊണ്ടിരിക്കും. സ്വന്തം ചിന്താഗതികൾ അന്യർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അന്യരുടെ മനോഭാവം എളുപ്പത്തിൽ ഊഹിച്ചെടുക്കും.

ആരോഗ്യം പൊതുവെ മേച്ചമായിരിക്കുമെങ്കിലും ആരോഗ്യക്കുറവിനെപ്പറ്റി ഇടയ്ക്കിടെ പരാതിപ്പെടുന്ന സ്വഭാവമുണ്ടാകും. ബാല്യകാലത്ത് ചില അപകടങ്ങള ഉണ്ടാകാം. 5 വയസ്സ് മുതൽ 24 വയസ്സുവരെയുള്ള കാലം പൊതുവെ ആരോഗ്യവും ഐശ്വര്യവും അഭിവൃദ്ധിയുമുള്ള കാലമാണ്. ഈ കാലത്ത് മെച്ചമായ വിദ്യാഭ്യാസം, ഉയർന്ന നിലയിലുള്ള ജോലി, തുടങ്ങിയവ ഉണ്ടാകും. 25 വയസ്സുമുതൽ 40 വയസ്സുവരെയുള്ള കാലം ഗുണദോഷ മിശ്രമായിരിക്കും. അടുത്ത ബന്ധത്തിലുള്ളവർക്ക് രോഗപീഡ, ധന നഷ്ടം, യാത്രാക്ലേശം തുടങ്ങിയവും ധനാഭിവൃദ്ധി, കുടുംബസുഖം, വിവാഹം, സന്താനഗുണം, ഈ കാലത്ത്അനുഭവപ്പെടും. 40 വയസ്സുമുതൽ 48 വയസ്സുവരെയുള്ള കാലത്ത് ഭൂസ്വത്ത് സമ്പാദിക്കുക, വീട്പണിയുക വാഹനംവാങ്ങുക തുടങ്ങിയവയ്ക്ക് യോഗമുണ്ട്. അതിനുശേഷം ഗുണഫലങ്ങൾ മുന്നിട്ട് നില്ക്കും.

ഉറച്ച ഈശ്വരവിശ്വാസവും മതനിഷ്ഠയും ഉണ്ടാകും. വിധിവിശ്വാസം കൂടും. ഒരേ സമയത്ത് പല പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഉയർന്ന പദവിയിലുള്ളവരുമായി അടുപ്പമുണ്ടാക്കാൻ വേണ്ടി ലാഭമില്ലാതെ ചെലവു ചെയ്യുന്ന സ്വഭാവം ഉണ്ടാകും. എല്ലാ വിഷയത്തെപ്പറ്റിയും സാമാന്യമായ അറിവ് നേടും. പൊതുപ്രവർത്തനത്തിൽ വിജയിക്കുമെങ്കിലും സ്വാർത്ഥചിന്ത മൂലം വിമർശനങ്ങൾ സഹിക്കാൻ ഇടയാകും. പക്ഷെ യഥാർത്ഥത്തിൽ സ്വാർത്ഥലാഭത്തിനായി ഒന്നും ചെയ്തെന്നു വരില്ല.

സഞ്ചാര ശീലമുണ്ടാകും. അലങ്കാരവസ്തുക്കൾ ശേഖരിച്ചു വയ്ക്കാനും അന്യരുടെ മുൻപിൽ പ്രദർശിപ്പിച്ച് അഭിനന്ദനം നേടാനും താല്പര്യം കാണിക്കും. സുഖഭോഗങ്ങൾ, ലഹരി വസ്തുക്കൾ തുടങ്ങിയവയോട് ആകർഷണമുണ്ടാകാം. സ്വന്തം പരിശ്രമം കൊണ്ട് നേടിയ ധനം കൊണ്ട് സുഖജീവിതം നയിക്കും. ദൂരദേശസഞ്ചാരം ചെയ്യുകയും ദൂരദേശത്ത് താമസിക്കുകയും ചെയ്യും. കലാവാസനയുണ്ടാകും. സാഹിത്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അംഗീകാരം നേടും. മൂലം നാളിൽ ജനിച്ച സ്ത്രീകൾക്ക് വിവാഹ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. നിർബന്ധബുദ്ധിമൂലം ഭർത്താവുമായി ഇടയ്ക്കിടെ കലഹിക്കും. വിവാഹമോചനം, വൈധവ്യം തുടങ്ങിയ ദോഷങ്ങളും സംഭവിച്ചെന്നു വരാം.

മൂലം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
നിര്യതി
ആസുരം
പുരുഷന്‍
ശ്വാവ്
വായു
കോഴി
പയിന്‍
മരതകം, വൈഡൂര്യം