20 പൂരാടം

പൂരാടം നാളിൽ ജനിച്ചവർ സാധാരണ ഗതിയിൽ ശരീരപുഷ്ടിക്കുറവുള്ളവരും സാമാന്യം ഉയരവും ഉറച്ച ശരീരം ഉള്ളവരും കായിക വ്യായാമങ്ങളിലും കളികളിലും താല്പര്യം കാണിക്കുന്നവരുമാണ്.പ്രായോഗിക ബുദ്ധി കൂടും. കാര്യസാദ്ധ്യത്തിനായി ഇതു മാർഗ്ഗവും സ്വീകരിക്കപ്പെടും. പെട്ടെന്നുള്ള തോന്നലുകളനുസരിച്ച് പറയുകയും പ്രവർത്തിക്കുകയും ചെയ്യും.

സംഭാഷണചാതുര്യം കൊണ്ട് സ്വന്തം തെറ്റുകൾ പോലും ന്യായീകരിക്കുന്ന സ്വഭാവക്കാരായിരിക്കും . ഏതിനെയും വിമർശനബുദ്ധ്യാ നോക്കുകയും കഠിനമായി വിമർശിക്കുകയും ചെയ്യും. കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അന്യർക്ക് മാർഗ്ഗദർശനം നല്കാനും സാമർത്ഥ്യമുണ്ടാകും. സ്വന്തം കാര്യങ്ങൾ സ്വന്തം അഭിപ്രായമാനുസരിച്ചു മാത്രമേ ചെയ്യുകയുള്ളൂ.

എപ്പോഴും എന്തെങ്കിലും ഒരു രോഗം അലട്ടിക്കൊണ്ടിരിക്കും. വാതസംബന്ധമായ അസുഖങ്ങൾക്കാണ് കൂടുതൽ സാദ്ധ്യത. ബാല്യത്തിലും വർദ്ധക്യത്തിലുമാണ് രോഗപീഡ വർദ്ധിക്കുക. മനശക്തികൊണ്ട് രോഗത്തെ ചെറുത്തു നില്ക്കും. തന്നെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വളരെ ബദ്ധപ്പെടെണ്ടി വരും.പക്ഷെ തീരുമാനം എടുത്തു കഴിഞ്ഞാൽ അതിൽ ഉറച്ചു നില്ക്കും.

10 വയസ്സ് മുതൽ 26 വയസ്സുവരെയുള്ള കാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. വിദ്യാഭ്യാസം നേടാനും മെച്ചമായ തൊഴിൽ ഉണ്ടാകാനും സാധ്യതയുണ്ട്. 26 മുതൽ 33 വയസ്സുവരെയുള്ള കാലം മാറ്റങ്ങളുടെ ഘട്ടമായിരിക്കും. 33 വയസ്സിനു ശേഷം ധനാഭിവൃദ്ധി, തൊഴിൽ സംബന്ധമായ നേട്ടങ്ങൾ, കുടുംബസുഖം, തുടങ്ങിയവ ഉണ്ടാകും. അന്യരുടെ സഹായം കൊണ്ട് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുക. കൂട്ടായ പ്രവർത്തനം കൊണ്ട് വളരെ ധനം നേടാം. ജനിച്ച നാട്ടിൽ നിന്നും വീട്ടിൽ നിന്നും താമസം മാറും. ദൂരസ്ഥലത്ത് ഭൂസ്വത്ത്, വീട്, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ നേടിയെടുക്കും.

കുടുംബജീവിതം പൊതുവെ സന്തോഷകരമായിരിക്കും. വിവാഹം നേരത്തെയോ അല്പം താമസിച്ചോ ആകാനാണ് സാദ്ധ്യത. ജീവിത പങ്കാളിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പ്രത്യേക താല്പര്യം കാണിക്കും. സന്താനങ്ങൾ, ബന്ധുക്കൾ തുടങ്ങിയവരുടെ സഹകരണം ലഭിക്കും. പൂരാടം നാളിൽ ജനിച്ച സ്ത്രീകൾ സൗന്ദര്യവും ആരോഗ്യവും ബുദ്ധി സാമർത്ഥ്യവും ഉള്ളവരായിരിക്കും. ഉന്നതവിദ്യാഭ്യാസം മെച്ചമായ തൊഴിൽ എന്നിവ അനുഭവത്തിൽ വരും. ഭർത്താവിനെ അന്ധമായി അനുസരിക്കാൻ തയ്യാറാവുകയില്ല.

പൂരാടം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ജലം
മാനുഷം
പുരുഷന്‍
കപി
വായു
കോഴി
വഞ്ഞി
മഞ്ഞ പുഷ്യരാഗം, വജ്രം