21 ഉത്രാടം

ജീവിതത്തിൽ ഒന്നിനോടും അതിരുകവിഞ്ഞ ആസക്തി ഇവർക്കുണ്ടായിരിക്കുകയില്ല. എല്ലാം അർത്ഥശൂന്യവും നശ്വരവുമാണെന്ന ബോധം അവരുടെ ചിന്തയിലും പ്രവർത്തിയിലും നിഴലിച്ചിരിക്കും. ശാന്തതയും സൗമ്യതയും അവരുടെ മുഖത്ത് ഇപ്പോഴും കളിയാടും. മാന്യമായ പെരുമാറ്റവും സ്നേഹപൂർവ്വമുള്ള സംഭാഷണം കൊണ്ട് അവർ എല്ലാവരുടെയും ആദരവുനേടും.

ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. 3 വയസ്സുവരെ ഉദരരോഗങ്ങൾ ശ്വാസകോശരോഗങ്ങൾ ഇടവിട്ടുള്ള പനി തുടങ്ങിയവ അനുഭവപ്പെടാം. 3 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കാലം ഗുനടോഷമിശ്രമാണ്. വിദ്യാഗുണം, കുടുംബസുഖം, തുടങ്ങിയവ ഈ കാലത്ത് അനുഭവപ്പെടും. 13 വയസ്സുമുതൽ 26 വയസ്സുവരെയുള്ള കാലത്ത് മെച്ചമായ ആരോഗ്യം, വിദ്യാഗുണം, സഹായികളിൽനിന്നു പ്രയോജനം, കുടുംബത്തിൽ നിന്ന് ധനാഭിവൃദ്ധി തുടങ്ങിയവുണ്ടാകും. ശേഷം 20 വയസ്സുമുതൽ 38 വയസ്സുവരെയുള്ള കാലത്ത് തൊഴിൽഗുണം, ധനാഭിവൃദ്ധി വിവാഹം, കുടുംബസുഖം, ദൂരയാത്ര തുടങ്ങിയവ അനുഭവമാകും. 38 വയസ്സോടടുത്ത കാലം മാതാപിതാക്കൾക്ക് ദോഷകരമാണ്. 38 വയസ്സിനു ശേഷം കൂടുതൽ സന്തുഷ്ടവും ഐശ്യര്യപൂർണ്ണമായ ജീവിതം നയിക്കും. സന്താനങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരിൽനിന്ന് ഈ കാലത്ത് ഗുണങ്ങളുണ്ടാകും. 55 വയസ്സിനു ശേഷം വാതരോഗങ്ങൾ ബാധിക്കാൻ ഇടയുണ്ട്.

നീതിനിഷ്ടവും സത്യസന്ധതയും ഉള്ളവരാണ് ഉത്രാടം നക്ഷത്രക്കാർ. ആർക്കും ഉപദ്രവം ഉണ്ടാകാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കും. സ്വന്തം കാര്യങ്ങൾ തടസ്സപ്പെട്ടാലും അന്യർക്ക് ബുധിമുട്ടുണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കും. കാര്യങ്ങൾ ശരിക്ക് പഠിച്ചതിനു ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. തീരുമാനം എടുത്തു കഴിഞ്ഞാൽ അതിൽ ഉറച്ചു നില്ക്കും. ലളിത ജീവിതം ഇഷ്ട്ടപ്പെടുകയില്ല. പിണക്കം തോന്നുന്നവരിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. കലഹങ്ങൾ ഇഷ്ടപ്പെടുകയില്ല.

ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കുകയില്ല. ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായും ഭംഗിയായും ചെയ്തു തീര്ക്കും. എല്ലാവിഷയത്തെപ്പറ്റിയും അറിവ് നേടും. കാര്യപ്രാപ്തിയും പക്വതയും ലോകപരിചയവും ഉണ്ടാകും. പെട്ടെന്ന് ക്ഷോഭിക്കും. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും അടുപ്പമുള്ളവരോട് പോലും കർക്കശമായി പെരുമാറും. പിന്നീട് അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കും. കുടുംബാഭിവൃത്തിക്കായി ശ്രമിക്കും. കുടുംബസ്നേഹം ഉണ്ടാകും. പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുമെങ്കിലും ചിരിച്ചുകൊണ്ട് അവയെ അഭിമുഖീകരിക്കാനുള്ള കഴിവ് കാണിക്കും. മിക്ക പ്രവർത്തനങ്ങളിലും വിജയിക്കും.

ദാമ്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. ജീവിതപങ്കാളി ആത്മാർഥതയും സ്നേഹവും കാണിക്കും. സന്താനങ്ങളിൽ നിന്ന് പ്രയോജനം കുറയും. ഉത്രാടം നാളിൽ ജനിച്ച സ്ത്രീകൾ നിർബന്ധബുദ്ധിക്കാരും അന്യരെ അവഗണിക്കുന്നവരും സ്വന്തം മഹത്വങ്ങൾ ആവർത്തിച്ച് പറയുന്നവരും ആയിരിക്കും.

ഉത്രാടം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
വിശ്വദേവകള്‍
മാനുഷം
പുരുഷന്‍
കാള
വായു
കോഴി
പ്ലാവ്
മാണിക്യം, വജ്രം