25 പൂരുരുട്ടാതി

സംഭാഷണചാതുര്യം, സുഖജീവിതത്തിൽ ആസക്തി, അലസത എന്നിവ പൂരുട്ടാതി നാളിൽ ജനിച്ചവരുടെ പ്രത്യേകതകളാണ്. പെട്ടെന്ന് കോപിക്കുകയും അതുപോലെ തന്നെ ശാന്തപ്പെടുകയും ചെയ്യും. സാമ്പത്തികമായി ഉയർച്ച ലഭിക്കും. ചെറിയ ബുദ്ധിമുട്ടുകളെപ്പറ്റിപോലും ആകുലപ്പെടും. ബുദ്ധിസാമർത്ഥ്യവും കഴിവും ഉണ്ടാകും. പതുക്കെയാണെങ്കിലും ഏറ്റെടുത്ത ജോലികൾ ഭംഗിയായി ചെയ്തു തീർക്കും. ചിന്താശീലവും പക്വതയും നിഷ്പക്ഷതയും ഉണ്ടാകും. ആചാരങ്ങളിൽ വിശ്വാസം കുറയും. ത്യാഗശീലം ഉണ്ടാകും. അന്യർക്ക് ഉപകാരം ചെയ്യാൻ മടിക്കുകയില്ലെങ്കിലും ചെറിയ ഉപകാരങ്ങൾ പോലും വലുതായി പറഞ്ഞു ഫലിപ്പിക്കുന്ന സ്വഭാവമുണ്ടാകും. മതവിശ്വാസം കുറയും. സ്വതന്ത്രബുദ്ധിയായിരിക്കും. സുഖഭോഗങ്ങളിലുള്ള താല്പര്യം മൂലം അപവാദങ്ങൾക്കിടയാവാം.

കുടുംബവുമായി അടുപ്പക്കുറവുണ്ടാകാം. മാതാവിൽ നിന്ന് ഗുണം കുറയും. ബാല്യത്തിൽതന്നെ മാതാപിതാക്കളിൽ നിന്ന് അകന്നു കഴിയാൻ സാഹചര്യമുണ്ടാകും. പിതാവിന്റെ സ്വാധീനശക്തിമൂലം പല നേട്ടങ്ങളും ജീവിതത്തിൽ ഉണ്ടാകും. സാമ്പത്തികമായി ഉയർച്ച താഴ്ച്ചകൾ ഒന്നിടവിട്ട് അനുഭവപ്പെട്ടുകൊണ്ടിരിക്കും. കലാവാസനയുണ്ടാകും. അദ്ധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസക്തി നേടും. സ്വന്തപരിശ്രമം കൊണ്ടു നേടിയ ധനം കൊണ്ടു സുഖജീവിതം നയിക്കും. സമ്പാദ്യശീലം കുറവായിരിക്കും. ബാല്യകാലം പൊതുവെ സന്തോഷകരമായിരിക്കും. കാര്യമായ ആരോഗ്യക്കുറവ് അനുഭവപ്പെടുകയില്ല. കുടുംബത്തിനും ഈ കാലം അഭിവൃദ്ധികരമായിരിക്കും.

8 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ള കാലം ഗുണദോഷമിശ്രമായിരിക്കും. ഈ കാലത്ത് വിദ്യാഗുണമുണ്ടാവുമെങ്കിലും അതിനു മന്ദതയും പൂർണ്ണതയും അനുഭവപ്പെടും. യാത്രാക്ലേശമുണ്ടാകും. ശ്വാസകോശരോഗങ്ങൾ മൂലം ക്ലേശിക്കും. കുടുംബത്തിനു ഈ കാലത്ത് ധനാഭിവൃദ്ധി, പുതിയ കാര്യങ്ങൾ പഠിക്കാൻ ഇടയാവുക, സ്ഥാനമാനലാഭം തുടങ്ങിയവ അനുഭവപ്പെട്ടു തുടങ്ങും. 44 വയസ്സ് മുതൽ 51 വയസ്സ് വരെയുള്ള കാലം മെച്ചമല്ല. രോഗപീഡകൾ, അപകടങ്ങൾ, തുടങ്ങിയവ സൂചിപ്പിക്കുന്ന കാലമാണ്. 51 വയസ്സിനു ശേഷം സന്തുഷ്ടവും സുഖസമൃദ്ധവുമായ ജീവിതത്തിനു സാദ്ധ്യതയുണ്ട്.

കുടുംബജീവിതം പൊതുവെ സന്തോഷകരമായിരിക്കും. യഥാകാലം വിവാഹം കഴിക്കുക, സഹകരിക്കുന്ന പങ്കാളിയെ ലഭിക്കുക, സന്താനഗുണമുണ്ടാവുക, ആവശ്യത്തിനു സ്വത്ത് ലഭിക്കുക, തുടങ്ങിയവയിലെല്ലാം ഇവർ ഭാഗ്യമുള്ളവരാണ്. പ്രത്യേകിച്ചും ഈ നാളിൽ ജനിക്കുന്ന സ്ത്രീകൾ തികച്ചും സന്തുഷ്ടമായ കുടുംബജീവിതം നയിക്കും. ഭർത്താവിനേയും സന്താനങ്ങളെയും കുടുംബത്തെയും ഇവർ അത്യധികം സ്നേഹിക്കും. കുടുംബഭരണത്തിലും ഉദ്യോഗജീവിതത്തിലും പൊതു പ്രവർത്തനങ്ങളിലും ഇവർ വിജയം നേടും.


25 പൂരുരുട്ടാതി
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
അജൈകപാത്
മാനുഷം
പുരുഷന്‍
നരന്‍
ആകാശം
മയില്‍
തേന്മാവ്
മഞ്ഞ പുഷ്യരാഗം, മുത്ത്