26 ഉത്രട്ടാതി

ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്നവരാണ് ഉതൃട്ടാതി നക്ഷത്രക്കാരിൽ മിക്കവരും. കുഴപ്പം പിടിച്ച സാഹചര്യങ്ങളിൽ പോലും സമചിത്തത പാലിക്കാനും പ്രതിസന്ധികളെ വിജയകരമായി നേരിടാനും ഇവർക്ക് കഴിവുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറുകയും ആർക്കും ഉപദ്രവമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. ബുദ്ധിസാമർത്ഥ്യവും കഴിവും ഉണ്ടാകും. എല്ലാ വിഷയത്തെപ്പറ്റിയും സാമാന്യമായ അറിവ് നേടും. നീതിനിഷ്ടയുണ്ടാകും. സത്യസന്ധത പാലിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കും. മാതാപിതാക്കളോട് പ്രത്യേകമായ സ്നേഹവും ബഹുമാനവുമുണ്ടാകും. സ്വജനങ്ങളുമായി അടുപ്പക്കുറവുണ്ടാകും. വിദേശ സഞ്ചാരം ചെയ്യുകയും വിദേശത്ത് താമസിക്കുകയും ചെയ്യും. പ്രായോഗിക ബുദ്ധി കൂടുതലുണ്ടാകും. തുടർച്ചയായി അദ്ധ്വാനിക്കും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഒരു കാര്യം തുടങ്ങിയാൽ അത് തീരുന്നത് വരെ അതിനായി അദ്ധ്വാനിക്കും. ഉദ്യോഗജീവിതത്തിൽ വളരെ ശോഭിക്കും. ഉയര്ന്ന നിലയിലുള്ളവരുമായി അടുപ്പത്തിൽ കഴിയും.

സാമാന്യം പുഷ്ടിയുള്ള ശരീരപ്രകൃതിയും വ്യായാമങ്ങളിലും കായിക വിനോദങ്ങളിലും താല്പര്യം ഉണ്ടാകും. 10 വയസ്സ് വരെ ഇടയ്ക്കിടെ ചെറിയ അസുഖങ്ങൾ ഉണ്ടാകും. ഈ കാലം കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകുന്ന കാലമാണ്. 10 വയസ്സുമുതൽ 27 വയസ്സുവരെയുള്ള കാലത്ത് ഭാവി ജീവിതം വിജയകരമാകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തും. ഉന്നതവിദ്യാഭ്യാസം, മെച്ചമായ ജോലി, ഉയർന്ന പദവിയിലുള്ളവരുമായി സ്നേഹബന്ധം തുടങ്ങിയവ ഈ കാലത്ത് നേടാൻ കഴിയും. മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും ഈ കാലം ഗുണകരമാണ്. 27 വയസ്സ് മുതൽ 33 വയസ്സുവരെയുള്ള കാലത്ത് രോഗപീഡകൾ, അപകടങ്ങൾ, ധനനഷ്ടം തുടങ്ങിയവും യാദൃശ്ചിക സംഭവങ്ങൾ മൂലം നേട്ടങ്ങളും ഉണ്ടാകാം. 33 വയസ്സുമുതൽ 53 വയസ്സുവരെയുള്ള കാലം സുഖവും സമൃദ്ധിയും നേടാനാവും, ജോലി സംബന്ധമായ ഉയർച്ച, ധനലാഭം കുടുംബസുഖം, തുടങ്ങിയവ ഈ കാലത്ത് അനുഭവപ്പെടും. 53 വയസ്സ് മുതൽ 69 വയസ്സുവരെയുള്ള കാലത്ത് വ്യവസായം, കൃഷി തുടങ്ങിയവ കൊണ്ട് ധനം നേടാനാവും. ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. 69 വയസ്സിനു ശേഷം ആരോഗ്യക്കുറവും അപകടങ്ങളും സൂചിപ്പിക്കുന്നു.

വിട്ടുവീഴ്ച്ചാ മനോഭാവം കൂടുതലായുള്ളത്കൊണ്ട് ജീവിത പങ്കാളിയുമായി സ്നേഹത്തിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. വിവാഹം ജീവിതത്തിന്റെ വഴിത്തിരിവായിത്തീരുകയും അതിനു ശേഷം കൂടുതൽ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. ബന്ധുബലം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. വിവാഹത്തിന് ശേഷം ജനിച്ചു വളർന്ന വീട്ടിൽ നിന്നും നാട്ടിൽ നിന്നും അകന്നു പോകാൻ ഇടയുണ്ട്. സ്നേഹം തൊന്നുന്നവർക്കു വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാവുകയും അതുപോലെ തന്നെ വിരോധം തോന്നുന്നവരോട് വളരെ കർക്കശമായി പെരുമാറും. സാമ്പത്തിക ഉയർച്ച ഉണ്ടാകുമ്പോൾ സന്തോഷിക്കുകയോ തകർച്ച വരുമ്പോൾ ദുഖിക്കുകയോ ചെയ്യുകയില്ല.

26 ഉത്രട്ടാതി
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
അഹിര്‍ബുധ്നി
മാനുഷം
സ്ത്രീ
പശു
ആകാശം
മയില്‍
കരിമ്പന
ഇന്ദ്രനീലം, മരതകം