വിദ്യാരംഭം

  • തിരുവാതിരയും ഊണ്‍ നാളുകളും കൊള്ളാവുന്നതാണ്. 
  • മൂന്നാം വയസ്സിലോ, അഞ്ചാം വയസ്സിലോ വിദ്യാരംഭം ആകാം. 
  • വിദ്യാരംഭത്തിന്‍ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം ഈ അഞ്ച് രാശികളും കൊള്ളരുത്. മറ്റുള്ള ഏഴ് രാശികളും കൊള്ളാം. 
  • ബുധന് മൌഢ്യം ഉള്ള കാലം വര്‍ജ്ജിക്കേണ്ടതാണ്. 
  • മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ ചൊവ്വയും, രണ്ടിലും അഞ്ചിലും പാപഗ്രഹങ്ങളും നില്‍ക്കരുത്. 
  • തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും, ശനിയാഴ്ചയും കൊള്ളരുത്. ഞായറാഴ്ച മദ്ധ്യമം ആകുന്നു. ബുധന്‍, വ്യാഴം, വെള്ളി ഉത്തമമാണ്. 
  • വിജയദശമി സമയം എല്ലാവര്‍ക്കും വിദ്യാരംത്തിന് ശുഭമാകുന്നു.