കര്‍ണ്ണവേധം (കാതുകുത്ത് )

  • പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, ഉതൃട്ടാതി, രേവതി, മകയിരം, തിരുവാതിര, തിരുവോണം, അവിട്ടം, ഈ പന്ത്രണ്ട് നാളുകളും ശുഭങ്ങളാകുന്നു. 
  • ഇടവം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, ധനു, മീനം ഈ ഏഴ് രാശികളും ഉത്തമങ്ങളാകുന്നു.
  • മേടം, മകരം ഈ രണ്ടു രാശികള്‍ മദ്ധ്യമങ്ങളാകുന്നു. 
  • ചിങ്ങം, വൃശ്ചികം, കുംഭം ഈ മൂന്ന് രാശികളും വര്‍ജ്ജ്യങ്ങളാകുന്നു. 
  • കര്‍ണ്ണവേധം ചെയ്യേണ്ടുന്ന (കാതു കുത്തേണ്ടുന്ന) കുട്ടിയുടെ ജന്മാനുജന്മ നക്ഷത്രങ്ങള്‍ വര്‍ജ്ജ്യങ്ങളാകുന്നു. 
  • ഞായറാഴ്ചയും, ചൊവ്വാഴ്ചയും, ശനിയാഴ്ചയും മദ്ധ്യമങ്ങളാകുന്നു.