സഞ്ചയനത്തിന്


  • കറുത്ത പക്ഷത്തിലെ പഞ്ചമി, സപ്തമി, നവമി, ഏകാദശി, ത്രയോദശി, പഞ്ചദശി (വാവ്) ഈ ആറു ഓജ തിഥികളില്‍, ഏതെങ്കിലും ഒന്നില്‍ ചെയ്യണം. 
  • വെളുത്ത പക്ഷവും, 
  • കറുത്ത പക്ഷത്തിലെ പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, ഷഷ്ടി. അഷ്ടമി, ദശമി, ദ്വാദശി, ചതുര്‍ദ്ദശി ഈ പക്കങ്ങളും 
  • രണ്ടു കൂറില്‍ പെടുന്നവയായ കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി ഈ ഒന്‍പതു നാളുകളും 
  • ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും കൊള്ളരുത്.
  • വെളുത്ത പക്ഷത്തിലെ പഞ്ചമി മദ്ധ്യമം ആകുന്നു. 
  • ശനിയാഴ്ചയും, തിങ്കളാഴ്ചയും ഉത്തമവും, ഞായറാഴ്ചയും, ബുധനാഴ്ചയും, വ്യാഴാഴ്ചയും മദ്ധ്യമവും ആകുന്നു. 
  • പിണ്ഡാദാനം ചെയ്യുന്ന ആളുടെ ജന്മ നക്ഷത്രം വര്‍ജ്ജ്യമാകുന്നു.