വശ്യപ്പൊരുത്തം

  • വശ്യപ്പൊരുത്തം ദമ്പതികളുടെ പരസ്പരാകര്‍ഷണത്തെ സൂചിപ്പിക്കുന്നു
  • സ്ത്രീയുടെയും പുരുഷന്‍റെയും ചന്ദ്രരാശികള്‍ (കൂറുകള്‍) പരസ്പരം വശ്യരാശികളായിരിക്കുന്നത് ശുഭപ്രദമാകുന്നു.
  • സ്ത്രീയുടെ ചന്ദ്രരാശിക്ക് പുരുഷന്റെ ചന്ദ്രരാശി വശ്യമായിരുന്നാല്‍ വശ്യപ്പൊരുത്തമുണ്ട്.
  • പുരുഷന്റെ ചന്ദ്രരാശിക്ക്  സ്ത്രീയുടെ ചന്ദ്രരാശി വശ്യമായിരുന്നാല്‍ വശ്യപ്പൊരുത്തമുണ്ട്.
  • വശ്യപ്പൊരുത്തം ഷഷ്ഠാഷ്ടമദോഷത്തിന് പരിഹാരമാകും.
  • വശ്യപ്പൊരുത്തം യോനിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാണ്.
  • സ്ത്രീപുരുഷന്മാ൪ തമ്മില്‍ വശ്യപ്പൊരുത്തമുണ്ടെങ്കില്‍ എന്തെല്ലാം അഭിപ്രായവ്യത്യാസം വന്നാലും അവ൪ തമ്മിലുള്ള ബന്ധം വേ൪പെടുകയില്ല.