രാശിപ്പൊരുത്തം

സ്ത്രീ ജാതകത്തില്‍ ചന്ദ്രന്‍നില്‍ക്കുന്ന രാശിയും പുരുഷജാതകത്തില്‍ ചന്ദ്രന്‍നില്‍ക്കുന്ന രാശിയും തമ്മിലുള്ള പൊരുത്തമാണ് രാശിപ്പൊരുത്തം.


  • സ്ത്രീയുടെ കൂറില്‍ നിന്ന് 7 മുതല്‍ 12 വരെ ഏതെങ്കിലും ഒരു കൂറില്‍ ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു.
  • സ്ത്രീയുടേയും പുരുഷന്റേയും കൂറ്  ഒന്നുതന്നെയായാലും, (സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം വ്യത്യസ്തമാണെങ്കില്‍,) ഉത്തമമാണ്.
  • സ്ത്രീയുടെ കൂറില്‍ നിന്നു 5-3-2  കൂറുകളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു.
  • നാലാമത്തെ കൂറില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനാകുന്നു
  • എട്ടാമത്തെ കൂറില്‍ ജനിച്ച പുരുഷനും മദ്ധ്യമനായിരിയ്ക്കും.   

 രാശിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരം