02 ഭരണി

അധികം സംസാരിക്കാത്തവരും അന്യരുടെ കാരങ്ങളില്‍ കഴിവതും ഇടപെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരുമായിട്ടാണ് ഇവര്‍ കാണപ്പെടുക. സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കും. അന്യരുടെ അഭിപ്രായമനുസരിച്ച് സ്വന്തം അഭിപ്രായത്തില്‍ മാറ്റം വരുത്താന്‍ സാധാരണഗതിയില്‍ അവര്‍ തയാറാവുകയില്ല. പെരുമാറ്റത്തില്‍ അല്പം കർക്കശത്വമുണ്ടാകും. അതുമൂലം എല്ലാവരുമായി യോജിച്ചു പോകാന്‍ ഇവര്‍ക്ക് കഴിയില്ല. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. സഹനശക്തി കുറയും. പെട്ടെന്ന് ക്ഷോഭിക്കും. ക്ഷോഭം അധികസമയം നീണ്ടുനില്‍ക്കുകയില്ല. എല്ലാവരുടെയും തെറ്റുകളും ക്ഷമിക്കാനുള്ള മഹാമനസ്കത കാണിക്കും. അഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവുകയില്ല. അഭിമാനത്തിന് ഭംഗം വരുന്ന സാഹചര്യമുണ്ടായാല്‍ നാടുവീടുക, ആത്മഹത്യ ചെയ്യുക തുടങ്ങിയവെപ്പറ്റി ചിന്തിക്കും.

അന്യരുടെ ചിന്താഗതികള്‍ വളരെ വേഗം മനസ്സിലാക്കുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. ധാരാളം എതിരാളികളുണ്ടാവും. അവരുടെ മുന്‍പില്‍ തലകുനിക്കാനോ വിട്ടുവീഴ്ച ചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനോ താല്പര്യം കാണിക്കുകയില്ല. ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റി പരാതിപ്പെടുകയുമില്ല. സ്വതന്ത്രബുദ്ധിയായിരിക്കും.

ഭരണി
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
യമന്‍
മാനുഷം
പുരുഷന്‍
ആന
ഭൂമി
പുള്ള്
നെല്ലി
നേര്‍ത്ത പുഷ്യരാഗം, വജ്രം