വേധപ്പൊരുത്തം

വേധദോഷമുള്ള നക്ഷത്രങ്ങള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതും മറ്റ് തരത്തിലുള്ള ബന്ധങ്ങള്‍ (കൂട്ടുകച്ചവടം ഉള്‍പ്പെടെ) ഉണ്ടാക്കുന്നതും ദോഷപ്രദമായി ഭവിക്കും. വേധദോഷങ്ങള്‍ അഞ്ചുതരമുണ്ട്.
  • കണ്ഠവേധം (ഭര്‍തൃനാശം)
  • കടീവേധം (ദാരിദ്ര്യം)
  • പാദവേധം (സ്ഥാനചലനം)
  • ശിരോവേധം (മരണം)
  • കുക്ഷിവേധം (സന്താനനാശം)

വിവാഹത്തിന് വര്‍ജ്ജിക്കേണ്ടതായ വേധദോഷമുള്ള നക്ഷത്രങ്ങള്‍-
അശ്വതി - കേട്ട
പാദവേധം
ഭരണി - അനിഴം
കടീവേധം
തിരുവോണം - തിരുവാതിര
കണ്ഠവേധം
വിശാഖം - കാര്‍ത്തിക
കുക്ഷിവേധം
ചോതി - രോഹിണി
കണ്ഠവേധം
മൂലം - ആയില്യം
പാദവേധം
മകം - രേവതി
പാദവേധം
പൂയം - പൂരാടം
കടീവേധം
പുണര്‍തം - ഉത്രാടം
കുക്ഷിവേധം
ഉതൃട്ടാതി - പൂരം
കടീവേധം
അത്തം - ചതയം
കണ്ഠവേധം
പൂരുരുട്ടാതി - ഉത്രം
കുക്ഷിവേധം
മകയിരം - ചിത്തിര - അവിട്ടം (പരസ്പരം)
ശിരോവേധം