രാശ്യധിപപ്പൊരുത്തം

  • സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പര മിത്രങ്ങളായാല്‍ രാശ്യധിപപ്പൊരുത്തം ഉത്തമം. 
  • സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പരം ശത്രുക്കളായാല്‍ രാശ്യധിപപ്പൊരുത്തം അധമം.
  • സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ സമന്മാരായാല്‍ രാശ്യധിപപ്പൊരുത്തം മധ്യമം. 
  • രണ്ടു ഗ്രഹങ്ങളും തമ്മില്‍ ഒരു പ്രകാരത്തില്‍ ശത്രുവും മറുപ്രകാരത്തില്‍ ബന്ധുവും ആയിവന്നാലും രാശ്യാധിപപ്പൊരുത്തം മദ്ധ്യമം.
  • രണ്ടുപേരുടേയും ജന്മരാശ്യാധിപന്മാര്‍ ഒന്നാകുകയോ തമ്മില്‍ ഇഷ്ടഗ്രഹങ്ങളാകുകയോ ചെയ്താല്‍ അവര്‍ തമ്മില്‍ സ്നേഹവും ആശയപ്പൊരുത്തവും സല്‍സന്താനഭാഗ്യവും ഉണ്ടാകും.
  • യോനിപ്പൊരുത്തവും വശ്യപ്പൊരുത്തവും പോലെ രാശ്യാധിപപ്പൊരുത്തവും സ്നേഹത്തെ സൂചിപ്പിക്കുന്നു.