01 അശ്വതി നക്ഷത്രഫലം പാദം 1

അശ്വതി നക്ഷത്രത്തിന്റെ പ്രഥമപാദത്തിൽ ജനിച്ച നിങ്ങൾക്ക് മനോഹരമായ തലമുടിയും സാമാന്യം ഉയരവും വണ്ണവും ഉണ്ടായിരിക്കും. വാചാലത സ്വഭാവികമായുള്ള നിങ്ങൾ മറ്റുള്ളവരെ വളരെ പെട്ടെന്നുതന്നെ വശത്താക്കും. പൊതുവെ പിശുക്കിയാണെങ്കിലും ധനം ചെലവഴിക്കുന്നതിൽ നിങ്ങൾ ഒരു മടിയും കാണിക്കില്ലെന്നുതന്നെ പറയാം. നിങ്ങളുടെ മുതുകിൽ ചെറിയൊരു ചുഴി കണ്ടേക്കാം.