02 ഭരണി നക്ഷത്രഫലം

ഭരണി നക്ഷത്രത്തിൽ ജനിച്ച നിങ്ങളെപ്പറ്റി പൊതുവായി പറഞ്ഞാൽ നിങ്ങൾ ഉയർന്ന മൂക്കോടുകൂടിയ സുന്ദരരൂപത്തിനുടമയായിരിക്കും. വിദ്യാധനം നിങ്ങൾക്കേറെ സ്വാംശീകരിക്കാൻ കഴിയുമെങ്കിലും മുൻകോപം ഒരു തീരാശാപമായിരിക്കും. യാത്ര നിങ്ങൾക്ക് ഒരു ഹരമായിരിക്കാനും സാദ്ധ്യത കാണുന്നുണ്ട്. സത്യസന്ധത, മാന്യത, ധൈര്യം എന്നീ ഗുണങ്ങളുടെ വിളനിലമായ നിങ്ങൾ ദീർഘായുസ്സിനും അർഹയാണ്. നിങ്ങൾക്ക് പുത്രസന്താനങ്ങൾ കുറഞ്ഞിരിക്കാൻ സാദ്ധ്യതയുണ്ട്. 

നിങ്ങളുടെ ഒന്നാം വയസ്സിലും ഏഴാം വയസ്സിലും പനിമൂലവും പതിനഞ്ചാം വയസ്സിൽ ഉദരസംബന്ധിയായ രോഗങ്ങൾ മൂലവും ഇരുപത്തിരണ്ടാം വയസ്സിൽ വായുകോപം കൊണ്ടും ഇരുപത്തഞ്ചാം വയസ്സിൽ നാല്ക്കാലി മൃഗങ്ങളാലും ഇരുപത്തിഏഴാം വയസ്സിൽ ഉദരരോഗത്താലും മുപ്പത്തിരണ്ടാം വയസ്സിൽ പുരുഷന്മാർ മുഖേനയും മുപ്പത്തിനാലാം വയസ്സിൽ ശത്രുക്കൾ മൂലവും നാല്പത്തിനാലിൽ വിഷം മുഖേനയും അൻപതാം വയസ്സിൽ വീണ്ടും ഉദരരോഗങ്ങളാലും അൻപത്തിയാറാം വയസ്സിൽ അർശ്ശസ്സുപോലുള്ള മൂലവ്യാധികൾ വന്നും അറുപത്തിനാലാം വയസ്സിൽ ഉഷ്ണരോഗങ്ങളാലും അരിഷ്ടതകളും കഷ്ടനഷ്ടങ്ങളും ഉണ്ടാകാനിടയായേക്കാം. 

ഈ കാലഘട്ടങ്ങളിൽ മുൻകൂട്ടിത്തന്നെ ദശാനാഥന്മാരെ പ്രീതിപ്പെടുത്താനുള്ള അർച്ചനകളും പൂജാദികർമ്മങ്ങൾക്കും പുറമെ സാധുക്കൾക്ക് അന്നദാനം, വസ്ത്രദാനം തുടങ്ങിയ പുണ്യപ്രവൃത്തികൾകൂടി ചെയ്താൽ കഷ്ടനഷ്ടങ്ങളുടെ വ്യാപ്തി കുറക്കുവാൻ സാധിക്കും