11 കുുംഭരാശി ഫലം

രാശിചക്രത്തിലെ പതിനൊന്നാമത്തെ രാശിയും, അവസാന സ്ഥിര രാശിയും, വായു രാശിയും,പുരുഷ രാശിയുമാണ് കുംഭം. ആയുസ്സ്, കുടുംബം, പാശ്ചാത്യ വിദ്യാഭ്യാസം, നീചപ്രവര്‍ത്തികള്‍,ദുഃഖം, ദുരിതം, അനുസരണ, അച്ചടക്കം, കേസ്സ്, വഴക്ക്, ആത്മീയം തുടങ്ങിയവയുടെ കാരകനായശനിയാണ് കുംഭം രാശിയുടെ അധിപന്‍. കുംഭം രാശിയില്‍ മറ്റു ഗ്രഹങ്ങള്‍ക്ക്സ്വാധീനമില്ലാത്തതിനാല്‍ ശനി തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കാനുള്ളത്. രാശിസ്വരൂപംപറയുന്നത് 'ചുമലില്‍ ഒരു കുടവും വഹിച്ചു കൊണ്ട് നില്‍ക്കുന്ന പുരുഷന്‍' ആണെന്നാണ്.ഗ്രീക്ക് പുരാണത്തില്‍ പറയുന്നത് ' സ്യൂസ് ദേവന്‍ കുടത്തില്‍ നിന്നും വെള്ളം പ്രദാനംചെയ്യുന്നതായിട്ടാണ്'.

കുംഭത്തിന്റെ 7-ാം രാശി ചിങ്ങമാണ്. ചിങ്ങത്തിന്റെ രാശ്യാധിപന്‍ രവി ശനിയുടെ കടുത്തശത്രുവുമാണ്. വിവാഹ മോചനത്തില്‍ അവസാനിക്കുന്ന കുടുംബജീവിതങ്ങളെ കുറിച്ച് കൂടുതല്‍ഗവേഷണം നടത്തിയാല്‍ പങ്കാളികളില്‍ ഒരാള്‍ മിക്കവാറും കുംഭം രാശിക്കാരായിരിക്കും.അതിന്റെ കാരണത്തിന് അനുസൃതമായ ഒരു കഥയുണ്ട്. സൂര്യഭഗവാന്റെ ഭാര്യയായ സംഞ്ജസൂര്യന്റെ താപം സഹിക്കവയ്യാതെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാനായി സ്വന്തംപ്രതിരൂപമായ ഛായയെ ഏ.പ്പിച്ച ശേഷം വീടുപേക്ഷിച്ച് പോയി. സംഞ്ജയാണെന്ന ധാരണയില്‍സൂര്യന് ഛായയില്‍ മൂന്നു പുത്രന്‍മാരുണ്ടായി. അവരാണ് ശനി, സാവര്‍ണമനു, തപതി.അതിനാലാണ് ശനിക്ക് ഛായാസുതന്‍ എന്ന പേര് ലഭിച്ചത്. സംഞ്ജയില്‍ സൂര്യന് ഉണ്ടായ പുത്രന്‍യമനെ ഛായ ശപിച്ചു. അതുകണ്ട് ക്രൂദ്ധഭാവം പൂണ്ട സൂര്യന്റെ രൂപം കണ്ട് പേടിച്ച ഛായതാന്‍ സംഞ്ജയന്‍ എന്ന യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞു. സത്യാവസ്ഥ മനസ്സിലാക്കിയ സൂര്യന്‍അവളെ ഉപേക്ഷിച്ച് സംഞ്ജയെ തിരികെ കൊണ്ടുവന്നു. അങ്ങനെ മാതാവിനെ പിതാവായസൂര്യന്‍ ഉപേക്ഷിച്ചതിനാലാണ് ശനിക്ക് സൂര്യനോട് ശത്രുതയുണ്ടായത്. ജ്യോതിഷത്തിന്‍ ഇവര്‍തമ്മില്‍ ശത്രുക്കളായതിന് കാരണം ഇതാണ്.

കുംഭം രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും
ശനിയും രാശിസ്വരൂപവും കൂടിയാണ് ഇവരെപ്പറ്റി നമുക്ക് മനസ്സിലാക്കി തരേണ്ടത്. രാശിസ്വരൂപത്തില്‍ പുരുഷന്‍ ചുമലില്‍ വഹിക്കുന്ന കുടം ഒഴിഞ്ഞതാനോ അല്ലയോയെന്ന് പറയുന്നില്ല.അതിനാല്‍ ഇവരെപ്പറ്റി പറയുന്നത് സൂക്ഷിച്ചു വേണമെന്നും ഇവര്‍ പലസ്വഭാവക്കാരായിരിക്കുമെന്നും ആചാര്യമ്മാര്‍ പറയുന്നത്. ആകൃതി പൊക്കം കറഞ്ഞതുംകൂടിയതുമാകാം. സാമാന്യമോ അതിലധികമോ തടിയുണ്ടാകും. തടിച്ച കഴുത്തായിരിക്കും. നീണ്ടമുഖമുള്ള ഇവര്‍ പൊതുവേ സൗന്ദര്യമുള്ളവരാണ്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍പ്രത്യേകതാല്‍പര്യം കാണിക്കന്നവരാണ് ഇക്കൂട്ടര്‍.

വായു രാശിയും, സ്ഥിര രാശിയും ഒരുമിച്ചു വരുന്ന രാശിയെന്ന ഒരു പ്രത്യേകത കുംഭത്തിനുണ്ട്.പ്രായോഗികമായി ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവാണ് കുംഭംരാശിക്കാരെ മറ്റുള്ള രാശിക്കാരില്‍ നിന്നും മാറ്റി നിറുത്തുന്നത്. ഇവരുടെ ചില ആശയങ്ങള്‍കേട്ടാ. ഇത് പ്രായോഗികമാണോയെന്ന സംശയം മറ്റുള്ളവര്‍ക്കുണ്ടാകും. സംശയിക്കേണ്ട അത്നടക്കും, കാരണം കുംഭം രാശിക്കാരനാണ് പറയുന്നത്. വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുംഅതി. വിജയം കാണുന്നതുവരെ പ്രയത്‌നിക്കാനും ഇവര്‍ക്ക് ആവേശമാണ്. ഒരു സമയക്രമം വച്ച്പദ്ധതികള്‍ വിജയിപ്പിക്കും. കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അതില്‍ വരാവുന്നതെറ്റുകള്‍ ഇവര്‍ മുന്‍കൂട്ടി കണ്ടിരിക്കുമെന്നു മാത്രമല്ല അനുയോജ്യമായ സമയത്തിന് വേണ്ടികാത്തിരിക്കയും ചെയ്യും. ധനപരമായ കാര്യങ്ങളിലും ധനം ബുദ്ധിപരമായി നിക്ഷേപിക്കുന്നതിലുംഇവര്‍ സമര്‍ത്ഥരുമാണ്. ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണ് എന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുംഅവരുടെ സഹായം അഭ്യര്‍ത്ഥിക്കാനും സ്വന്തം ഭാഗം തെറ്റാണെങ്കില്‍ അത് തിരുത്തുവാനുംഇവര്‍ക്ക് മടിയില്ല. കൂടാതെ ആരെങ്കിലും ഇവര്‍ക്ക് ഇഷ്ഠമില്ലാത്തത് ചെയ്താല്‍ അതിന്റെവിശദീകരണവും ന.കേണ്ടി വരും.

വളരെ നയപരമായും കുലീനത്വത്തോടെയും പെരുമാറാന്‍ അറിയാവുന്ന ഇക്കൂട്ടര്‍ ധൈര്യവാനും,കാര്യങ്ങള്‍ തുറന്നു പറയുന്നവരും, അര്‍ഹതപ്പെട്ടവരോട് അനുകമ്പയുള്ളവരുമാണ്.സാഹിത്യത്തിലും കലയിലും തത്വചിന്തയിലും കമ്പമുള്ളവരാണ് ഇവര്‍. കലയില്‍ കൂടുതലുംനാടകത്തിലാണ് ഇവര്‍ക്ക് താത്പര്യം. പല വിഷയങ്ങളും പഠിക്കാനുള്ള താല്‍പര്യം പ്രത്യേകിച്ചുംസൈക്കോളജി, തത്വചിന്ത, ജ്യോതിഷം തുടങ്ങിയവ, ഇവരി. ദര്‍ശിക്കാവുന്നതാണ്. പുരാനകലളിലും താല്‍പര്യം കൂടും.

ഇവര്‍ പെട്ടെന്നു ആരോടും കൂട്ടുകൂടുകയില്ല. അവരെക്കുറിച്ച് കൂടുതല്‍ പഠിച്ചശേഷം മാത്രമേസ്വന്തം കാര്യം പോലും പറയുകയുള്ളൂ. ഒരിക്ക. വിശ്വാസം വന്നാല്‍. അവര്‍ക്കു വേണ്ടി എന്തുസഹായം ചെയ്യാനും ഇവര്‍ തയ്യാറാകും. കൂടാതെ അവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കയുംചെയ്യും. പ്രതീക്ഷക്കനുസരിച്ച് കിട്ടിയില്ലെങ്കില്‍ ശരിക്കും വിഷമവുമാകും, അത് പ്രതികാരത്തിലേഅവസാനിക്കയുള്ളൂ.

രാശിയും രാശിനാഥനായ ശനിയും പാപബന്ധത്തിലോ, ബലം കുറഞ്ഞ അവസ്ഥയിലോനില്‍ക്കയാണെങ്കില്‍ മുകളില്‍ പറഞ്ഞതില്‍ എതിരായ സ്വഭാങ്ങളായിരിക്കും ഉണ്ടാവുക. അവര്‍താഴെ പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനപരമായ കാര്യങ്ങളില്‍ ഒരിക്കലുംവരുന്നിടത്തു വച്ചു കാണാമെന്ന മട്ടില്‍ ധനവ്യയം ചെയ്യരുത്. ഇന്നു ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ലോണ്‍ കിട്ടാന്‍ പ്രയാസമില്ല, എന്നു കരുതി തിരിച്ചു കൊടുക്കുന്നത് എങ്ങനെയും ആകാംഎ- ധാരണയി. കടം വാങ്ങിയാ. പ്രശ്‌നത്തി. പെടും. പ്രശ്‌നങ്ങളി. നി-ും ഒളിച്ചോടാതെനേരിടണം, അല്ലെങ്കില്‍ ഭാവിയില്‍ അത് വലിയ പ്രശ്‌നമായി മാറും. അലഞ്ഞു തിരിഞ്ഞു നടന്നുസ്വയം പീടിപ്പിക്കുന്നതും ഇതിന് പ്രതിവിധിയാകില്ല. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം.കൂട്ടുകാരിലും ബന്ധുക്കളി. നിന്നും അമിതമായ സഹായം പ്രതീക്ഷിക്കരുത്. നമ്മള്‍ കഠിനമായിപ്രയത്‌നിച്ചാല്‍ മാത്രമേ ജീവിതം സുഗമമായി മുമ്പോട്ടു കൊണ്ടു പോകാന്‍ സാധിക്കയുള്ളൂ.ഉദ്ദേശിച്ച രീതിയി. കാര്യം നടന്നില്ലെയെന്നു കരുതി അതി. ദുഃഖിതനായി ആരോടുംമിണ്ടാതിരിക്കാതെ അതു പരിഹരിക്കാന്‍ അടുത്ത വഴിയെന്താണെന്നു ആലോചിക്കയാണ് വേണ്ടത്.സ്വയം മ്‌ളാനവദനനായിരുന്നാല്‍ കുടുംബാംഗങ്ങളും വിഷമത്തിലാകുമെന്നു മനസ്സിലാക്കണം.

ജീവിതത്തില്‍ പലപ്പോഴും പല പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വരും. അതിന് മനസ്സിനെപാകപ്പെടുത്തിയെടുക്കണം. ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമാവില്ല. നമ്മുടെ പൂര്‍വ്വികര്‍ പലതുംചെയ്തിട്ടുണ്ടാകും, അവര്‍ ആനയെ വളര്‍ത്തിയിട്ടുണ്ടാകും. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതുപറഞ്ഞിട്ട് കാര്യമില്ല. അതിന്റെ പേരില്‍ അഹങ്കരിച്ചിട്ടും കാര്യമില്ല. ഇന്നു നമ്മുടെ കൈയ്യില്‍എന്തുണ്ട് എന്നതിനാണ് പ്രസക്തി. ഞാന്‍ തനിച്ചാണ്, എന്നെ സഹായിക്കാന്‍ ആരുമില്ല എന്നധാരണ വരുന്നത് അമിത പ്രതീക്ഷയുള്ളതുകൊണ്ടാണ്. ചിലപ്പോള്‍ അവര്‍ക്ക് താങ്കളെസഹായിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാകും സഹായിക്കാത്തത്. അത് മനസ്സിലാക്കാന്‍ശ്രമിക്കണം. എതിര്‍ലിംഗക്കാര്‍ തന്നെ മനസ്സിലാക്കുന്നില്ല. അഥവാ തഴയുകയാണ് എന്ന ചിന്തയുംഅലട്ടീയെല്ലെന്നു വരും. അവരെയും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഉത്തരം കിട്ടും. ലൈഗീംകകാര്യങ്ങളില്‍ ശരിക്കം മിതത്വം പാലിച്ചില്ലെങ്കില്‍ കുടുംബജീവിതം ഭഛഋമായി മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിച്ചെല്ലെ വരില്ല. മറ്റു സ്ത്രീകളോട് പെരുമാറുന്നത് തെറ്റദ്ധരിക്കപ്പെടാന്‍ ഇടകൊടുക്കാതെയായിരിക്കണം.

തൊഴില്‍പരമായും സൂക്ഷിക്കണം. സഹപ്രവര്‍ത്തകരുമായി യോജിച്ചു ചെയ്ത് ലഭിക്കുന്നവിജയങ്ങളില്‍ അവരെ അനുമോദിക്കാനും അവരുമായി സന്തോഷം പങ്കിടാനും ശ്രദ്ധിക്കണം.മാനസിക സമ്മര്‍ദ്ദം കൂടുതലായാല്‍ അത് ശാരീരിക രോഗമായി മാറും. അതിനിട കൊടുക്കാതെനമ്മുടെ പ്രശ്‌നങ്ങള്‍ വേണ്ടപ്പെട്ടവരുമായി ആലോചിച്ച്, അഥവാ പങ്കുവക്കുകയാണെങ്കില്‍ വളരെആശ്വാസം കിട്ടും. തെറ്റു പറ്റാത്ത മനുഷ്യരില്ല. തെറ്റു സംഭവിച്ചാല്‍ അത് തുറന്നു പറഞ്ഞുക്ഷമയാചിക്കുന്നതില്‍ സങ്കോചം പാടില്ല. അല്ലാതെ അത് മറച്ചു വക്കുകയാണെങ്കില്‍ വലിയപ്രശ്‌നങ്ങളില്‍ അകപ്പെട്ടൂയെന്നു വരും. അന്യായമായ വഴിയില്‍ കൂടി കാര്യം സാധിക്കാന്‍ശ്രമിച്ചാല്‍ അപവാദങ്ങളില്‍ പെടാനും സാധ്യതയുണ്ട്.

ജീവിത പങ്കാളി
എപ്പോഴും പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന കുംഭം ജാതര്‍ക്ക് ജീവിതം ഒരിക്കലുംവിരസമായിരിക്കില്ല. കഴിഞ്ഞകാലങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കുന്നവരല്ല. പുതിയതും വിദൂരവുമായപരീക്ഷണങ്ങള്‍ ആസ്വദിക്കുന്നവനാണ് ഇവര്‍. എപ്പോഴും പുതിയ ആശയങ്ങളുള്ള കുംഭത്തിന്റെദീര്‍ഘവീക്ഷണവും പ്രായോഗികതയും ചേര്‍ന്നുള്ള സ്വഭാവം പങ്കാളിക്ക് പുതിയ അനുഭവങ്ങള്‍പകരുന്നവയാണ്. തന്റെ സ്വകാര്യതയില്‍ മറ്റുള്ളവര്‍ ഇടപെടുന്നതും തന്നെക്കാളുംതാഴെയുള്ളവരുടെ ഉപദേശം ശ്രവിക്കുന്നതുമൊന്നും ഇവര്‍ക്കിഷ്ടമില്ല. പൊതുവേഗൗരവപ്രകൃതനായ കുഭം ന്യായമായ കാര്യമാണെങ്കില്‍ മാത്രമേ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ഇടപെടാറുള്ളൂ. ജീവിതാവസാനം വരെ സ്‌നേഹിക്കുകയും പരിചരിക്കയും സുരക്ഷിതത്വംനല്‍കുകയും ചെയ്യുന്ന ഒരു ഇണയെ തേടുന്നവരാണിവര്‍. ജീവിത പങ്കാളിയെ കിഴക്കു ദിക്കില്‍തെരയുന്നതാണ് ഉചിതം.

തൊഴില്‍
കുംഭം രാശിക്കാരുടെ തൊഴിലിനെപ്പറ്റി ചിന്തിക്കാം. സ്ഥിര രാശിയായതിനാല്‍സ്ഥിരതയും, വായു രാശിയായതിനാല്‍ സംസാരപ്രിയരും, ചിന്തകരായും, ശനിയായതിനാല്‍ കീഴ്ജീവനക്കാരുടെ നേതാവായും, പുരാതനമായ കാര്യങ്ങളില്‍ തത്പരതയും, കൃഷിബന്ധവുംചിന്തിക്കാം. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ (യൂണിയന്‍ പ്രവര്‍ത്തനം) നേതൃത്വം ഇവരെഏ.പ്പിക്കയാണെങ്കില്‍ വളരെ ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കരാണ്. ഇവര്‍ശാസത്രജ്ഞരായും, ചരിത്രഗവേഷകരായും വിജയിക്കുന്നത് നേതൃത്വപാടവം കൊണ്ടാണ്. കൂടാതെപബ്‌ളിക് റിലേഷന്‍ ഒഫീസര്‍, കണ്‍സള്‍ട്ടന്‍സ്, ഉപദേശകര്‍, ബുദ്ധിജീവികള്‍, സാഹിത്യകാര്‍,തത്വചിന്തകര്‍, ജ്യോതിഷി, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ജോലിക്കാര്‍, കാര്‍, വിമാനം എന്നിവയിലെഇന്‍ജിനിയേര്‍സ്, ശാസ്ത്രജ്ഞര്‍, കൃഷിക്കാര്‍, ഖനനതൊഴിലാളികള്‍, തുക. ബന്ധപ്പെട്ടജോലിക്കാര്‍ അഥവാ വ്യാപാരികള്‍, രാഷ്ട്രീയക്കാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, താഴ്ന്നജാതിക്കാരുടെ നേതാവ് തുടങ്ങിയ മേഖലകളില്‍ ഇവരെ കാണാവുന്നതാണ്.ഇവരുടെ ആരോഗ്യകാര്യങ്ങളെപ്പറ്റി ആചാര്യമ്മാര്‍ പറയുന്നത് എന്താണെന്നു ശ്രദ്ധിക്കാം. വാതപ്രകൃതിക്കാരാണ് കുംഭം രാശിക്കാര്‍. ശനിയും കുംഭവുമായി ബന്ധപ്പെട്ട ശരീരാവയവങ്ങള്‍കണങ്കാല്‍, എല്ല്, മാംസപേശികള്‍, പല്ല്, തൊലി, തലമുടി, നാഡികള്‍, വന്‍കുടലിന്റെ അവസാനഭാഗം, ഗുദം (മലദ്വാരം) എന്നിവയാണ്. അതിനാല്‍ വാത രോഗങ്ങള്‍, നാഡീജരമ്പുരോഗങ്ങള്‍,വായു ദോഷകൃതരോഗങ്ങള്‍, മലബന്ധം, പക്ഷവധം, ബാധിര്യം, മുടന്ത്, മന്ദബുദ്ധി, കാന്‍സര്‍,മാറാവൃണങ്ങള്‍, മാനസികവിഭ്രാന്തി, മാനസിക നൈരാശ്യം, ഭ്രാന്ത്, ദന്തരോഗം എന്നിവഅനുകൂലമല്ലാത്ത ദശാകാലങ്ങളില്‍ വരാന്‍ സാധ്യതയുണ്ട്.

പരിഹാരങ്ങള്‍
കുംഭം രാശിക്കാര്‍ക്ക് ശനി, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദശാപഹാരകാലഘട്ടങ്ങള്‍ പൊതുവെ ശുഭമായിരിക്കും. ഇവര്‍ ശാസ്താവ്, ശിവന്‍, ലക്ഷ്മിദേവി, ദുര്‍ഗ്ഗാദേവി,ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങിയ ദേവതകളെ പ്രാര്‍ത്ഥിക്കുന്നതും, നീലപ്പട്ട്, കൂവള പൂവ്വ്, എള്ള്,ഇന്ദ്രനീലക്കല്ല് തുടങ്ങിയവ ദാനം ചെയ്യുന്നതും, ശനിയാഴ്ച വ്രതം എടുക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമായിരിക്കും. കുംഭം രാശിക്കാരുടെ ഇഷ്ഠ ദിവസം ശനിയാഴ്ചയും,ഭാഗ്യ ദിവസം, ആഡംബരങ്ങള്‍, വാഹനം, വീട് വാങ്ങല്‍ തുടങ്ങിയവക്ക് വെള്ളിയാഴ്ചയുംഉത്തമം. വിശേഷ അവസരങ്ങളില്‍ കറുത്തതോ, നീലയോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്നന്നായിരിക്കും. താങ്കളുടെ ഭാഗ്യ നമ്പര്‍ എട്ട് ആകുന്നു. ഭാഗ്യ രത്‌നങ്ങളായ ഇന്ദ്രനീലം, വജ്രംഎന്നിവ ധരിക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമായിരിക്കും.