വ്യാഴാഴ്ച

ഗുരു, ജ്ഞാനം, അറിവ്, ഭക്തി എന്നിവയുടെ ദിവസം; ആഴ്ചയിലെ ഏറ്റവും അനുകൂലമായ ദിവസം. വിവാഹം, ഉപഹാരങ്ങൾ സമർപ്പിക്കാനും ധാനദർമ്മങ്ങൾക്കും ഉന്നത പഠനത്തിനും ധ്യാന പഠനത്തിനും യജമാനനോട് സംസാരിക്കാനും ഷോപ്പിംഗിനും കാറ് ഫർണീച്ചർ തുടങ്ങിയവ വാങ്ങാനും ബാങ്കിങ് പുതിയ വിദ്യാഭ്യാസം ആരംഭിക്കാനും നന്ന്. ഈ ദിവസം നിങ്ങളുടെ കോപം പുറമെ കാണിക്കരുതു. ആർത്തി സാഹസം അലസത നന്ദികേട് എന്നിവ ഒഴിവാക്കുക; കള്ളം പറയരുത്.