ചൊവ്വ

ഭൗതിക കാര്യങ്ങളുടെ ദിവസം; അത്ര അനുകൂലമല്ലാത്ത ദിവസം; ഉപരിപ്ലവവും മോശവുമായ ദിവസം. ബെറ്റുകൾ, നീതിക്കു വേണ്ടിയുള്ള പോരാട്ടം; കോടതി വിധികൾ; യുദ്ധം എന്നിവക്ക് അനുകൂലദിവസം. ഭൗതിക കാര്യങ്ങളിൽ മനസ്സ് വ്യാപരിക്കുന്ന ദിവസം. കായിക പ്രവർത്തനങ്ങൾ ലോഹം, അയിര് നിക്ഷേപം, വൈദ്യശാസ്ത്രം, തീ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് നല്ലത്. ആരോഗ്യം ശ്രദ്ധിക്കണം. പുതിയ കാര്യങ്ങൾക്ക് തുനിയരുതു. യാത്ര ഒഴിവാക്കുക. മുറിവുകൾ, കലഹം അപകടം എന്നിവക്ക് സാദ്ധ്യത കൂടുതൽ.