ആദിത്യദശ

ആദിത്യദശയിലെ പൊതുവായ ഫലങ്ങൾ അത്ര നന്നായി കാണുന്നില്ല. ഈ ദശയിൽ പരസ്പരവിരോധവും കലഹവുമുണ്ടാകാനിടയുണ്ട്. പ്രതീക്ഷിക്കാതെ സർക്കാരിൽനിന്നും കുടുംബാഗങ്ങളിൽ നിന്നും പ്രതികൂലമായ അനുഭവങ്ങളുണ്ടാകുവാനും സ്വജനങ്ങൾക്ക് രോഗാവസ്ഥ ഉണ്ടാകുവാനും  സാദ്ധ്യതയുണ്ട്. അഗ്നിപീഡ, പരിഭ്രമം, അടക്കാൻ പറ്റാത്ത കോപം സഹിക്കേണ്ടിവരിക എന്നിവയെല്ലാം അനുഭവത്തിൽ വരാം. ധനധാന്യനാശത്തിനും വീടുവിട്ടു സഞ്ചരിക്കുന്നതിനും ഇടയായേക്കാം.