കുജദശയിലെ ആദിത്യാപഹാരം

ചൊവ്വാദശയിലെ ആദിത്യാപഹാരകാലത്ത് ഉദ്യോഗസംബന്ധമായോ തൊഴിൽപരമായോ ഔന്നത്യവും പ്രതാപവും നേടാനാകുമെങ്കിലും സ്വജനങ്ങളിൽ നിന്നുള്ള ശത്രുതയും അതോടൊപ്പം തന്നെ അനുഭവവേദ്യമാകും. ഇതുമൂലം കലഹങ്ങൾ വരെയുണ്ടാകാനുമിടയുണ്ട്. ധനധാന്യസമൃദ്ധി കാണുമെങ്കിലും ചിലരോഗങ്ങൾ ശല്യപ്പെടുത്താനും സാദ്ധ്യത ഇല്ലാതില്ല.