കുജദശ

 ചൊവ്വാദശയിലെ പൊതുവായ ഫലങ്ങൾ കൂടുതലും ദോഷദായിനികളാണെങ്കിലും അതിനിടയിൽ ചില രജതരേഖകളും കാണാം. അഗ്നി, ഇലക്ട്രിസിറ്റി എന്നിവയെക്കൊണ്ടും സർക്കാർ, യുദ്ധം അഥവാ വ്യവഹാരം, ഔഷധം എന്നിവകൊണ്ടും ധനാഗമമാർഗ്ഗം കാണുന്നുണ്ട്. കളവ്, വഞ്ചന, ക്രൂരപ്രവൃത്തികൾ എന്നിവയിൽ നിന്നും സമ്പാദിക്കാൻ സാധിച്ചേക്കും. രക്തപിത്താദികൾ ദുഷിച്ച് ജ്വരം മുതലായ അസുഖങ്ങൾ ഉണ്ടാകും. ദുർനടപ്പുകാരുമായുളള സഹവാസവും ഗുരുക്കന്മാരിൽനിന്നും ബന്ധുക്കളിൽ നിന്നും കുടുംബാഗങ്ങളിൽ നിന്നുമുളള വിരോധവും അനുഭവിക്കാൻ ഇടവന്നേക്കാം.