ചന്ദ്രദശയിലെ ആദിത്യാപഹാരം

ചന്ദ്രദശയിലെ ആദിത്യാപഹാരകാലം പൊതുവേ ശുഭകരവും സുഖകരവുമായാണ് കാണുന്നത്. ഭരണവർഗ്ഗത്തിൻെറ പ്രീതീ ആർജ്ജിക്കാനും കാര്യങ്ങൾ വിജയപ്രാപ്തിയിലെത്തിക്കുന്നതിനും ശത്രുക്കളുടെ ഉന്മൂലനാശത്തിലേയ്ക്ക് വഴിതെളിയിക്കാനും ഈ കാലയളവിൽ സാദ്ധ്യത കാണുന്നുണ്ട്. ഇതെല്ലാമാകുമ്പോൾ നിങ്ങളുടെ സ്ഥാനത്തിനുതന്നെ ഉന്നതിയുണ്ടാകാതെ തരമില്ല.