ചന്ദ്രദശ

ചന്ദ്രദശയിലെ പൊതുവായ ഫലങ്ങൾ ഒട്ടുംതന്നെ മോശമായിരിക്കുകയില്ല. ഈ ദശയിൽ സർവ്വകാര്യങ്ങളും സാധിച്ചെടുക്കുവാൻ സാധിക്കും. വിവാഹവും സൽസന്താനഭാഗ്യവും കാണുന്നുണ്ട്. സുഖമായ ഭക്ഷണം, വസ്ത്രം, ആഭരണം, പശുക്കൾ, ഭൂമി എന്നിവ ലഭിക്കാനും യോഗം ഉണ്ടാകും. ഗുരുപൂജക്കു പാത്രീഭവിക്കാനും യോഗ്യതയുണ്ടാകും

.