ചന്ദ്രദശയിലെ രാഹ്വപഹാരം

ചന്ദ്രദശയിലെ രാഹുവിൻെറ അപഹാരകാലത്ത് പൊതുവേ മോശമായ അനുഭവങ്ങളെയാണ് നേരിടേണ്ടി വരുന്നത്. അനാരോഗ്യംമൂലം ക്ളേശങ്ങളനുഭവിക്കേണ്ടിവരാം. അനാവശ്യമായ ധനവ്യയവും അതിനാൽ തന്നെയുണ്ടാകുന്ന മനോദുഃഖവും അനുഭവവേദ്യമാകാം. ഇടിമിന്നൽ, കാററ് മതുലായ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും ചിലപ്പോൾ അപകടങ്ങളുണ്ടായേക്കാം. അടുത്ത ബന്ധുക്കൾ ശത്രുക്കളാകുകയും ചെയ്തേക്കാം.