ദശാപഹാരങ്ങൾ


ദശാ ഫലങ്ങളിൽ ജാതകനേ ബാധിക്കാത്ത ഫലങ്ങൾ ജാതകൻറെ ഏറ്റവുമടുത്ത ബന്ധുക്കളിൽ ഗണ്യമായ സ്വധീനം ചെലുത്തുന്നതായിരിക്കും.

ആദിത്യദശ (6 വർഷം) 
ചന്ദ്രദശ (10 വർഷം) 
കുജദശ (7 വർഷം) രാഹുർദശ (18 വർഷം) 
   രാഹുർദശയിലെ പൊതുവായ ഫലങ്ങൾ അത്ര നന്നായിരിക്കില്ല. ഈ ദശയിൽ സർക്കാരിനേയും കളളന്മാരേയും വിഷം, ആയുധം, അഗ്നി എന്നിവയേയും ഭയന്നു ജീവിക്കേണ്ടിവന്നേക്കാം. പുത്രദുഃഖവും ബന്ധുക്കൾക്കു നാശവും നീചന്മാരിൽ നിന്നും അപമാനവും അപവാദവും സഹിക്കേണ്ടിവരും. പ്രവൃത്തികൾക്കു തടസ്സമുണ്ടാകുമെന്നു മാത്രമല്ല, സ്ഥാനഭ്രംശവും സംഭവിക്കാം. കാലിനു തകരാറു വരാതെ സൂക്ഷിക്കണം.

രാഹുർദശയിലെ രാഹ്വപഹാരം 
രാഹുർദശയിലെ സ്വാപഹാരകാലത്ത് ഉത്സാഹക്കുറവുണ്ടാവുന്നതുമൂലം ധനനഷ്ടത്തിനും അതോടൊപ്പം വ്യവഹാരങ്ങളിൽപ്പെട്ടു കഷ്ടപ്പെടുന്നതിനും സാദ്ധ്യതകാണുന്നു. ദൂരദേശയാത്ര മൂലം ജീവിതപങ്കാളിക്കും കഷ്ടതകളുണ്ടായേക്കാം.
രാഹുർദശയിലെ വ്യാഴാപഹാരം 
രാഹുർദശയിലെ വ്യാഴാപഹാരകാലത്ത് ലാഭങ്ങൾ പലതും ഉണ്ടാകുന്നതിൽ ധനലാഭം, പുത്രലാഭം, വിവാഹം എന്നിവ പ്രാധാന്യമർഹിക്കുന്നു. സജ്ജനങ്ങളുമായിട്ടുള്ള സഹവാസത്തിൽ നിന്നുണ്ടാകുന്ന അവരുടെ പ്രീതിയും വലിയൊരു നേട്ടമായിരിക്കും. പൂർണ്ണമായ ആരോഗ്യവും ശത്രുക്കളെ വിഴ്ത്താനുള്ള കഴിവും ഈ കാലയളവിലുണ്ടായിരിക്കും. ഐശ്വര്യവും സർവ്വകാര്യങ്ങളിലും വിജയവും പ്രതീക്ഷിക്കാം.
രാഹുർദശയിലെ ശനൃപഹാരം 
രാഹുർദശയിലെ ശനിയുടെ അപഹാരകാലത്ത് ജീവിതപങ്കാളിയോടു് കലഹിക്കാനും ദൂരദേശവാസത്തിനും  യോഗം കാണുന്നുണ്ട്. പിത്തരോഗം മുതലായ ദേഹദുരിതങ്ങളും പിടിപെടാൻ ഇടയുണ്ട്. ബന്ധുക്കൾക്കും കഷ്ടതകളും അരിഷ്ടതകളും അനുഭവിക്കേണ്ടി വന്നേക്കാം.
രാഹുർദശയിലെ ബുധാപഹാരം 
രാഹുർദശയുടെ ബുധാപഹാരകാലത്ത് സ്വസ്ഥാനത്തിന് ഉയർച്ചയും അഭിവൃദ്ധിയും പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇതുമൂലം ധനലാഭവും സ്വന്തം ബന്ധുജനങ്ങളുടെ പ്രീതിയും ഉണ്ടാകാനിടയുണ്ട്.
രാഹുർദശയിലെ കേത്വപഹാരം 
രാഹുർദശയുടെ കേതുവിൻറെ അപഹാരകാലത്ത് ഒട്ടനവധി ക്ളേശങ്ങളനുഭവിക്കേണ്ടതായി വന്നേക്കാം. അതിൽ പ്രധാനമായി നില്ക്കുന്നത് പുത്രനാശവും ധനഹാനിയുമാണ്. അതിനടുത്തതായി ശത്രുക്കളിൽ നിന്നുമുള്ള അപ്രതീക്ഷിതമായ ഉപദ്രവങ്ങളും ബന്ധുക്കളിൽ നിന്നുള്ള വിരോധവും സഹിക്കേണ്ടിവരുന്നു. തസ്കരഭയവും അഗ്നിയിൽ നിന്നോ വിദ്യുച്ഛക്തിയിൽ നിന്നോ ഉള്ള അപകടവും വന്നു ഭവിക്കാനിടയായേക്കാം.
രാഹുർദശയിലെ ശുക്രാപഹാരം 
രാഹുർദശയിലെ ശുക്രാപഹാരകാലത്ത് വിവാഹം നടക്കുവാനും ഭൂമിസ്വന്തമാക്കാനും സാദ്ധ്യത കാണുന്നുണ്ട്. എന്നാൽ സ്വജനങ്ങളിൽ നിന്നുള്ള വിരോധവും സമ്പാദിച്ചേക്കാനിടയുണ്ട്. കഫവാതജന്യമായ രോഗങ്ങൾ ആക്രമിക്കാനും ഇടവന്നേക്കാം.
രാഹുർദശയിലെ ആദിത്യാപഹാരം 
രാഹുർദശയിലെ ആദിത്യാപഹാരകാലത്ത് സർക്കാർ ജോലിയിലോ സ്വന്തം തൊഴിലിലോ സംതൃപ്തിയുണ്ടാകുവാനും ധർമ്മപ്രവൃത്തികൾ അനുഷ്ടിക്കാനും യോഗം കാണുന്നു. ദാമ്പത്യസുഖം സന്താനലാഭം എന്നിവക്കും സാദ്ധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ശത്രുക്കളിൽ നിന്നുള്ള ശല്യവും വിഷഭയം, അഗ്നിഭയം എന്നിവയുമുണ്ടാകാം. അധികം സഞ്ചരിക്കേണ്ടിവരുവാനും നയനരോഗം വരുവാനും ഇടയുണ്ട്.
രാഹുർദശയിലെ ചന്ദ്രാപഹാരം 
രാഹുർദശയിലെ ചന്ദ്രാപഹാരകാലത്ത് പലവിധത്തിലുമുള്ള ഉപദ്രവങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബാഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങളും അതിൽനിന്നുമുണ്ടാകുന്ന മനോദു:ഖവും ധനക്ഷയവും കൃഷിനാശവും എല്ലാം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
രാഹുർദശയിലെ കുജാപഹാരം 
രാഹുർദശയിലെ ചൊവ്വാപഹാരകാലത്ത് ഉപദ്രവങ്ങൾ തുടരാനിടയുണ്ട്. സർക്കാർ തലത്തിൽ നിന്നുമുള്ള ശിക്ഷകൾ, ദാമ്പത്യവിരഹം, കൃഷിനാശം ധനശോഷണം, തൊഴിലിൽ അനുഭവപ്പെടുന്ന വിഷയമതകൾ എന്നിവക്കെല്ലാം പുറമേ ഉഷ്ണസംബന്ധമായ അസുഖങ്ങളും ബാധിച്ചേക്കാനിടയുണ്ട്.

വ്യാഴദശ (17 വർഷം) 
   വ്യാഴദശയിലെ പൊതുവായ ഫലങ്ങൾ വളരെ നല്ലതായിരിക്കും. ഈ ദശയിൽ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചെടുക്കുവാനും  ധർമ്മപ്രവൃത്തികൾ ചെയ്യുവാനും സന്താനലബ്ധി ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്. സർക്കാരിൽ നിന്നും ഉത്തമവ്യക്തികളിൽ നിന്നും അഭിനന്ദനം ഏററുവാങ്ങുവാനും ഉത്തമങ്ങളായ വാഹനങ്ങൾ വാങ്ങുവാനും യോഗമുണ്ട്. കുടുംബാഗങ്ങളോടു ചേർന്നു സുഖകരമായ ഒരു ജീവിതം നയിക്കുവാനും സാധിക്കും.

വ്യാഴദശയിലെ വ്യാഴാപഹാരം 
വ്യാഴദശയിലെ സ്വാപഹാരകാലത്ത് പരീക്ഷകളിൽ വിജയവും ഇതരബഹുമതികളും നേടുവാനുള്ള സൌഭാഗ്യം ഉണ്ടാകും. വേറെ നല്ല ഫലങ്ങളൊന്നും ഈ കാലയളവിൽ പ്രതീക്ഷിക്കാനാവില്ല.
വ്യാഴദശയിലെ ശനൃപഹാരം 
വ്യാഴദശയിലെ ശനിയുടെ അപഹാരകാലത്ത് ദുർജ്ജനങ്ങളുമായുള്ള സഹവാസത്തിനും പലതരം ദുർവാസനകൾക്കും ഇടയുണ്ടാകാം. തൊഴിലിൽ ഉണ്ടാകുന്ന മന്ദതമൂലം ധനനഷ്ടവും ഉണ്ടായേക്കാം. കൂടുതൽ സഞ്ചരിക്കുവാനും ദുർമ്മർഗ്ഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നതിനും സാദ്ധ്യതയുണ്ട്.
വ്യാഴദശയിലെ ബുധാപഹാരം 
വ്യാഴദശയിലെ ബുധാപഹാരകാലത്ത് ദുഷ്ടന്മാരായ സ്നേഹിതർ മുഖാന്തിരം എന്തെങ്കിലും ദു:ഖമോ അപവാദമോ ഉണ്ടാകാനിടയുണ്ട്. എങ്കിലും ഈ കാലയളവിൽ വിദ്യാഭ്യാസപരമായോ തൊഴിൽപരമായോ ധനലാഭമുണ്ടാകുവാൻ യോഗം കാണുന്നുണ്ട്.
വ്യാഴദശയിലെ കേത്വപഹാരം 
വ്യാഴദശയിലെ കേതുവിൻറെ അപഹാരകാലത്ത് ആരോഗ്യക്കുറവോ രോഗബാധയോ ഉണ്ടാകാനിടയുണ്ട്. മരണത്തിൽപോലും കലാശിക്കാവുന്ന ബന്ധുജനങ്ങളുടെ വേർപാടും പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തിൽ അസ്വസ്ഥത അനുഭവിപ്പെടാനും മറ്റുള്ളവരുടെ വിരോധം സമ്പാദിക്കുവാനും സാദ്ധ്യത ഏറെയുണ്ട്.
വ്യാഴദശയിലെ ശുക്രാപഹാരം 
വ്യാഴദശയുടെ ശുക്രാപഹാരകാലത്ത് ആവശ്യത്തിനുള്ള ഗൃഹോപകരണങ്ങൾ ശേഖരിക്കുവാൻ കഴിഞ്ഞേക്കും. കുടുംബാഗങ്ങൾക്ക് സുഖകരമായ ജീവിതവും ധനസമ്പാദനവും ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമല്ല.
വ്യാഴദശയിലെ ആദിത്യാപഹാരം 
വ്യാഴദശയുടെ ആദിത്യാപഹാരകാലത്ത് ഉദ്യോഗം ലഭിക്കുവാനോ അല്ലെങ്കിൽ ഉള്ള ഉദ്യോഗത്തിൽ ഉന്നതി കൈവരിക്കുവാനോ സാധിച്ചേക്കാം. സർക്കാർതലങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും അധികാരങ്ങളും ലഭിക്കാനിടയുണ്ട്. സമ്പൽസമൃദ്ധി, വാഹനം വാങ്ങാനുള്ള ഭാഗ്യം എന്നിവക്കുപുറമേ യശസ്സും ജനസമ്മിതിയും വർദ്ധിക്കാനുമിടയുണ്ട്.
വ്യാഴദശയിലെ ചന്ദ്രാപഹാരം 
വ്യാഴദശയുടെ ചന്ദ്രാപഹാരകാലത്തും ആദിത്യാപഹാരകാലത്തെ ശോഭന ഫലങ്ങൾ തുടർന്നും ലഭിച്ചുകൊണ്ടിരിക്കുമെന്നാണു കാണുന്നത്.
വ്യാഴദശയിലെ കുജാപഹാരം 
വ്യാഴദശയുടെ ചൊവ്വാപഹാരകാലത്ത് ഉദ്യോഗത്തിൽ അല്ലെങ്കിൽ തൊഴിലിൽ ഉന്നതിയും ധനധാന്യാദിലാഭങ്ങളും ഉണ്ടാവുകയും ജനപ്രീതിയും കീർത്തിയും വർദ്ധിക്കുകയും ചെയ്യും. ശത്രുക്കളിൽ നിന്നും വ്യവഹാരജയം മൂലമോ മറ്റോ ധനലാഭവും ഉണ്ടായേക്കാം. എന്നാൽ അമിതമായ സഞ്ചാരം, നയനരോഗം, കർമ്മവിഘ്നം എന്നീ ദോഷഫലങ്ങളും ഉണ്ടാകാനിടയുണ്ട്.
വ്യാഴദശയിലെ രാഹ്വപഹാരം 
വ്യാഴദശയുടെ രാഹുവിൻറെ അപഹാരകാലത്ത്. ശരീരാസ്വാസ്ഥ്യം, ധനനഷ്ടം, വ്യവഹാരങ്ങൾ എന്നിവയും അതോടൊപ്പം വരുന്ന മനോവ്യധയും അനുഭവിക്കാൻ ഇടയുണ്ടായേക്കാം. ഇതിലെല്ലാമുപരി പിതൃതുല്യരായ ഗുരുജനങ്ങൾക്ക് നാശമോ മരണം തന്നെയുമോ സംഭവിക്കാനും സാദ്ധ്യതയുണ്ട്.

ശനിദശ (19 വർഷം) 
   ശനിദശയിലെ പൊതുവായ ഫലങ്ങൾ അത്ര നന്നായിയിരിക്കാനിടയില്ല. ഈ ദശയിൽ നിങ്ങൾക്കും കുടുംബാഗങ്ങൾക്കും വാതാദിരോഗങ്ങളുണ്ടാകുവാനും ബന്ധുജനങ്ങൾക്ക് നാശമുണ്ടാകുവാനും ഭൃത്യജനങ്ങളെ വേർപിരിയാനും ഇടയുണ്ട്. നീചന്മാരുമായി വാക്കുതർക്കുമുണ്ടാകുവാനും സാദ്ധ്യതയുണ്ട്. സുഖത്തിനും ഭൂമിക്കും ധനത്തിനും  വിചാരിക്കാത്ത നാശമുണ്ടാകുവാനും അന്യദേശവാസത്തിനും ഇടവന്നേക്കാം.
ശനിദശയിലെ ശന്യപഹാരം 
ശനിദശയുടെ സ്വാപഹാരകാലത്ത് എല്ലാ കാര്യങ്ങളിലും അഭിവൃദ്ധിയുണ്ടാകുമെന്നു മാത്രമല്ല അന്യജാതിക്കാരിൽ നിന്നും കൃഷിഭൂമിയിൽ നിന്നും ധനലാഭമുണ്ടാകാനും ഇടയുണ്ട്. എന്നാൽ ദുർനടപ്പുകുരുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന അപവാദവും അതുമൂലമുണ്ടാകുന്ന ദാന്പത്യകലഹവും മനോവൈക്ളബ്യവും ദോഷഫലങ്ങളായും കാണുന്നു.
ശനിദശയിലെ ബുധാപഹാരം 
ശനിദശയുടെ ബുധാപഹാരകാലത്ത് സർവ്വകാര്യങ്ങളിലും വിശിഷ്യാ വ്യവഹാരങ്ങളിൽ വിജയം വരിക്കും. പുതുതായി ഭൂമി ലഭിക്കുകയും സമ്പത്ത് സൌഖ്യസൌഭാഗ്യങ്ങൾ ഉണ്ടാവുകയും ചെയ്യും. ചിലപ്പോൾ ഗൃഹം മാറിത്താമസിക്കേണ്ടിവരുകയും ചെയ്യും.
ശനിദശയിലെ കേത്വപഹാരം 
ശനിദശയുടെ കേത്വപഹാരകാലത്ത് അത്ര നല്ല ഫലങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കാറ്റിൽ നിന്നോ തീയിൽ നിന്നോ അപകടം സംഭവിക്കാം. തസ്കരന്മാരിൽ നിന്നോ ശത്രുക്കളിൽ നിന്നോ ഏതെങ്കിലും രീതിയിലുള്ള ആക്രമണം പ്രതീക്ഷിക്കാം. ഇതുകൊണ്ടും പഴയവീട്ടിൽ താമസിക്കുന്നതുകൊണ്ടും ഉണ്ടാകുന്ന  കുടംബാഗങ്ങളേ കുറിച്ചള്ള ഉത്കണ്ഠ, കുടുംബത്തിലാർക്കെങ്കിലും ഉണ്ടാകുന്ന സർപ്പഭയം എന്നീ ദോഷഫലങ്ങളും അനുഭവിക്കേണ്ടിവന്നേക്കാം.
ശനിദശയിലെ ശുക്രാപഹാരം 
ശനിദശയുടെ ശുക്രാപഹാരകാലത്ത് ധനലാഭമുണ്ടാകുമെന്നുമാത്രമല്ല പുതിയവാസഗൃഹ നിർമ്മാണവും നടന്നേക്കാം. കുടുംബാഗങ്ങൾക്കു സൌഖ്യവും ഉണ്ടാകും. സാഹിത്യപ്രവർത്തനങ്ങളിലോ കച്ചവടത്തിലോ ഏർപ്പെടാനും കീർത്തി വർദ്ധിക്കാനും സാദ്ധ്യത കാണുന്നു.
ശനിദശയിലെ ആദിത്യാപഹാരം 
ശനിദശയുടെ ആദിത്യാപഹാരകാലത്ത് പൊതുവേ ദോഷഫലങ്ങളാണുണ്ടാവുക. പുത്രവിയോഗവും ബന്ധുക്കളുടെ നാശവും അതോടൊപ്പം ശത്രുക്കളിൽ നിന്നുമുള്ള ഭയവും ഉണ്ടാകാനിടയുണ്ട്. തൊഴിലിൽ വിരക്തിയും ധനശോഷണവും അനുഭവവേദ്യമാകും. ഉദരരോഗങ്ങളും നേത്രരോഗങ്ങളും പിടിപെടാനും ഇവ അപകടകാരികളാകാനും സാദ്ധ്യത കാണുന്നുണ്ട്.
ശനിദശയിലെ ചന്ദ്രാപഹാരം 
ശനിദശയുടെ ചന്ദ്രാപഹാരകാലത്ത് വളരെ അശുഭകരങ്ങളായ ഫലങ്ങൾ ഉണ്ടായേക്കാം. ജീവിത പങ്കാളിക്കോ മാതാപിതാക്കൾക്കോ കഠിനമായ കഷ്ടാരിഷ്ടതകളോ ചിലപ്പോൾ മരണസമാനമായ ദുരിതങ്ങൾ തന്നെയോ സംഭവിക്കാനിടയുണ്ട്.
ശനിദശയിലെ കുജാപഹാരം 
ശനിദശയുടെ ചൊവ്വാപഹാരകാലത്ത് ധനശോഷണം, സ്ഥാനഭ്രംശം എന്നിവ അനുഭവപ്പെട്ടേക്കാം. നേത്രരോഗം മൂതലായ അരിഷ്ടതകളും ഉണ്ടാകാം എന്നാൽ ദശാന്ത്യത്തിൽ ധനലാഭത്തിനും യോഗം കാണുന്നുണ്ട്.
ശനിദശയിലെ രാഹ്വപഹാരം 
ശനിദശയുടെ രാഹുവിൻറെ അപഹാരകാലത്ത് ധനനഷ്ടവും അതിനാലുണ്ടാകുന്ന നിരാശയും അനുഭവിക്കേണ്ടിവരും. ദേശാടനത്തിനും യോഗം കാണുന്നുണ്ട്. ദുർമാർഗ്ഗങ്ങളിൽ സഞ്ചരിക്കാനിടവരുകയും വ്രണം മുതലായ ത്വക്ക്  രോഗങ്ങൾകൊണ്ട് കഷ്ടപ്പെടേണ്ടിവരുകയും ചെയ്തുകൂടെന്നില്ല. എന്നാൽ ദശാന്ത്യത്തിൽ പുതിയ ഭൂമിവാങ്ങാൻ കഴിയും.
ശനിദശയിലെ വ്യാഴാപഹാരം 
ശനിയുടെ വ്യാഴാപഹാരകാലത്ത കുടുംബാഗങ്ങളിൽനിന്നുളള സൌഭാഗ്യവും തദ്വാര ഉണ്ടാകുന്ന ഗൃഹസൌഖ്യവും ധനാഭിവൃദ്ധിയും അനുഭവവേദ്യമാകേണ്ടതാണ്. കാര്യലാഭം ആദ്യമുണ്ടായിരിക്കുമെങ്കിലും ദശാന്ത്യം ദോഷപ്രദമായാണ് കാണുന്നത്. ബന്ധുമിത്രാദികൾക്കുവേണ്ടി വിവാഹങ്ങൾ നടത്തിക്കൊടുക്കുവാനും യോഗം കാണുന്നുണ്ട്.


ബുധദശ (16 വർഷം) 
   ബുധദശയിലെ പൊതുവായ ഫലങ്ങൾ സാമന്യേന നല്ലവയാണ്. ഈ ദശയിൽ നിങ്ങൾക്ക് സൌഖ്യവും വിദ്വാന്മാരിൽനിന്നുളള പ്രശംസയും ഗുരുപ്രസാദവും അതുവഴി യശസ്സും നേടിയെടുക്കാൻ സാധിക്കുന്നതാണ്. സംഭാഷണചാതുര്യവും പരോപകാര തല്പരതയും നിങ്ങളുടെ യശസ്സു വർദ്ധിപ്പിക്കും. ദൂരെയുളള ബന്ധുക്കളുമായി സന്ധിക്കുവാനും കുടുംബാഗങ്ങൾക്ക് നിങ്ങളിലൂടെ മഹത്വം ഉണ്ടാകുവാനും സാദ്ധ്യത കാണുന്നുണ്ട്.

ബുധദശയിലെ ബുധാപഹാരം 
ശനിയുടെ വ്യാഴാപഹാരകാലത്ത കുടുംബാഗങ്ങളിൽനിന്നുളള സൌഭാഗ്യവും തദ്വാര ഉണ്ടാകുന്ന ഗൃഹസൌഖ്യവും ധനാഭിവൃദ്ധിയും അനുഭവവേദ്യമാകേണ്ടതാണ്. കാര്യലാഭം ആദ്യമുണ്ടായിരിക്കുമെങ്കിലും ദശാന്ത്യം ദോഷപ്രദമായാണ് കാണുന്നത്. ബന്ധുമിത്രാദികൾക്കുവേണ്ടി വിവാഹങ്ങൾ നടത്തിക്കൊടുക്കുവാനും യോഗം കാണുന്നുണ്ട്.
ബുധദശയിലെ കേത്വപഹാരം 
ബുധദശയിലെ കേതുവിൻെറ അപഹാരകാലത്ത് കലഹം, ദ്രവ്യനാശം, ഭൂമിനഷ്ടം, വ്യവഹാരം എന്നിവമൂലമുണ്ടാകുന്ന മനോവ്യാകുലതയും ഫലങ്ങളായി കാണുന്നു.
ബുധദശയിലെ ശുക്രാപഹാരം
ബുധദശയിലെ ശുക്രാപഹാരകാലത്ത് സൽക്കർമ്മങ്ങൾ ചെയ്യുവാനും സർവ്വകാര്യങ്ങളിലും വിജയം വരിക്കുവാനും സാദ്ധ്യതകാണുന്നുണ്ട്. സജ്ജനസംഗമവും ബന്ധുബലം കൂടാവാനുളള യോഗവും ഉണ്ടായേക്കാനിടയുണ്ട്. തനിക്കോ തൻെറ ചുമതലയിൽ ആർക്കെങ്കിലുമോ വിവാഹം നടക്കാനും യോഗമുണ്ട്.
ബുധദശയിലെ ആദിത്യാപഹാരം 
ബുധദശയിലെ ആദിത്യാപഹാരകാലത്ത് പലവിധ സൽക്കാരങ്ങളിൽ പങ്കെടുക്കാനും വിവിധങ്ങളായ സമ്മാനങ്ങൾ ലഭിക്കുവാനും യോഗം കാണുന്നുണ്ട്. വാഹനലാഭം, ധനലാഭം എന്നിവയ്ക്കു പുറമെ ഉദ്യോഗലാഭവുമുണ്ടായേക്കാം. ഉദ്യോഗമുളളവർക്ക് സ്ഥാനക്കയററവും പ്രതീക്ഷിക്കാം.
ബുധദശയിലെ ചന്ദ്രാപഹാരം 
ബുധദശയിലെ ചന്ദ്രാപഹാരകാലത്ത് പലവിധത്തിലുളള അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്. നേത്രരോഗവും അതിൽപെടും.
ബുധദശയിലെ കുജാപഹാരം 
ബുധദശയിലെ ചൊവ്വാപഹാരകാലത്ത് നേത്രരോഗം തുടരാനിടയുണ്ട്. സ്ഥാനഭ്രംശം ഉണ്ടാകുവാനും ദുഃഖപൂരിതമായ ദിനങ്ങൾ കഴിച്ചുകൂട്ടുവാനും ഇടയുണ്ട്. സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ട് കീർത്തി വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
ബുധദശയിലെ രാഹ്വപഹാരം 
ബുധദശയിലെ രാഹുവിൻെറ അപഹാരകാലത്ത് വ്യവഹാരങ്ങളിലുണ്ടാകുന്ന പരാജയത്തോടൊപ്പം ധനനഷ്ടവും മാനഹാനിയും അനുഭവിക്കാനിടയാകാം. വിഷബാധയോ, അഗ്നിബാധയോ ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്. എന്നാൽ വിദ്യാഭ്യാസം കൊണ്ടുള്ള ഗുണം കിട്ടുവാനും യോഗമുണ്ട്.
ബുധദശയിലെ വ്യാഴാപഹാരം 
ബുധദശയിലെ വ്യാഴാപഹാരകാലത്ത് രോഗത്തിൽനിന്നും ശാന്തിലഭിക്കുവാനും സന്താനങ്ങളിൽ നിന്നും സഹായം ലഭിക്കുവാനും സാദ്ധ്യതയുണ്ട്. പുത്രനുണ്ടെങ്കിൽ അയാളുടെ വിവാഹം നടത്താനും ഭാഗ്യമുണ്ട്. ശത്രുക്കളെ ജയിക്കാനും സർവ്വകാര്യങ്ങളിലും വിജയിക്കുവാനും ധനലാഭം ഉണ്ടാകുവാനും ഇടയുണ്ട്.
ബുധദശയിലെ ശനൃപഹാരം 
ബുധദശയിലെ ശനിയുടെ അപഹാരകാലത്ത് എഴുത്തുജോലിയിലേർപ്പെടാനും കഫവാതസംബന്ധമായ അസുഖങ്ങൾ ബാധിക്കുവാനും സാദ്ധ്യതയുണ്ട്. ധനത്തിനും ധർമ്മത്തിനും ഹാനിയുണ്ടാകുവാനും  ഇടയുണ്ട്.

കേതുർദശ (7 വർഷം) 
കേതുദശയിലെ പൊതുവായ ഫലങ്ങൾ അത്ര നന്നായിരിക്കാനിടയില്ല. സർക്കാർ, കളളന്മാർ, ശത്രുക്കൾ, അഗ്നി, ആയുധങ്ങൾ എന്നിവയെയെല്ലാം ഭയക്കേണ്ടസാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ഒരു കാരണവുമില്ലാതെ അപവാദങ്ങൾ പൊട്ടിപ്പുറപ്പെടാനും സ്വന്തം കുലത്തിനുതന്നെ ദുഷ്യം സംഭവിക്കാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം കൂടിയാകുമ്പോൾ സ്വദേശം വിട്ടുപോകാനും തോന്നിയേക്കാം

കേതുർദശയിലെ കേത്വപഹാരം 
കേതുർദശയിലെ സ്വാപഹാരകാലത്ത് കുടുംബത്തിലെല്ലാപേർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാകാം. വ്യവഹാരങ്ങൾ ഉണ്ടാകുവാനും, ശത്രുഭയം, ദ്രവ്യനാശം എന്നിവ ഉണ്ടാകുവാനും ഇടയുണ്ട്. അപവാദ ശ്രവണത്തിനും ഇടവന്നേക്കാം. എല്ലാം കൊണ്ടുംമോശമായ ഈ കാലയളവിൽ  കുടുംബത്തിൽ മരണസമാനമായ ദുരിതങ്ങൾ തന്നെ ഉണ്ടായാലും അത്ഭുതപ്പെടാനില്ല.
കേതുർദശയിലെ ശുക്രാപഹാരം 
കേതുർദശയിലെ ശുക്രാപഹാരകാലത്ത് കുടുംബാഗങ്ങൾക്ക് അനാരോഗ്യവും കുടുംബകലഹങ്ങളും ഉണ്ടാകാനിടയുണ്ട്. ഇക്കാലയളവിൽ ബന്ധുജനങ്ങൾക്കു നാശവും സംഭവിക്കാം. സന്താനലബ്ധിയുണ്ടായാൽ അത് പെൺകുട്ടി ആയിരിക്കാനാണ് കൂടുതൽ സാദ്ധ്യത.
കേതുർദശയിലെ ആദിത്യാപഹാരം 
കേതുർദശയിലെ ആദിത്യാപഹാരാകാലത്ത് അന്യദേശവാസത്തിനും അതിൽനിന്നുണ്ടാകുന്ന കാര്യലാഭത്തിനും യോഗം കാണുന്നു. മനസ്സിനും ശരീരത്തിനും അസുഖം ബാധിക്കുവാനും സാദ്ധ്യതയുണ്ട്.
കേതുർദശയിലെ ചന്ദ്രാപഹാരം 
കേതുർദശയിലെ ചന്ദ്രാപഹാരകാലത്ത്  കുടുംബാഗങ്ങൾക്ക് ദുരിതപൂർണ്ണമായ ജീവിതമായിരിക്കും. പുത്രവിരഹവും അതോടൊപ്പം മനോദുഃഖവും അനുഭവിക്കേണ്ടിവരും. ധനലാഭം ഉണ്ടാകുമെങ്കിലും ധനവ്യയവും അതിനൊപ്പം നിലനിൽക്കും.
കേതുർദശയിലെ കുജാപഹാരം 
കേതുർദശയിലെ ചൊവ്വാപഹാരകാലത്ത് കുടുംബാഗങ്ങൾക്ക് നല്ലസമയമായിരിക്കുകയില്ല എന്നുമാത്രമല്ല സ്വജനങ്ങൾ തമ്മിൽ കലഹവും ഉണ്ടായേക്കാം. മോശമായ ആരോഗ്യസ്ഥിതിയും സർക്കാരിൽനിന്നുളള അരിഷ്ടതകളും മനോവ്യഥയുണ്ടാക്കും.
കേതുർദശയിലെ രാഹ്വപഹാരം 
കേതുർദശയിലെ രാഹുവിൻെറ അപഹാരകാലത്ത് വ്യവഹാരത്തിലേർപ്പെടുന്നതിനും തസ്ക്കരന്മാർ,  അഗ്നി, സർപ്പം എന്നിവയിൽ നിന്നും ഭയവും അനുഭവപ്പെടാനിടയുണ്ട്. ദുഃഖപൂർണ്ണമായ ഒരു കാലയളവായിരിക്കുമിത്.
കേതുർദശയിലെ വ്യാഴാപഹാരം 
കേതുർദശയിലെ വ്യാഴാപഹാരകാലത്ത് സൽപുത്രലാഭവും ധനലാഭവും ഭൂമിലാഭവും ഉണ്ടാകാനിടയുണ്ട്. സർക്കാരിൽനിന്നും ആനുകൂല്യങ്ങൾ കിട്ടുവാനോ തൊഴിലിൽ ഉയർച്ച ഉണ്ടാകുവാനോ സാദ്ധ്യതയുണ്ട്. കീർത്തിയും ബഹുമാനവും വർദ്ധിക്കാനുമിടയുണ്ട്.
കേതുർദശയിലെ ശനൃപഹാരം 
കേതുർദശയിലെ ശനിയുടെ അപഹാരകാലത്ത് ബന്ധുക്കളുമായി കലഹിക്കാനും മനോവ്യഥയുണ്ടാകുവാനും സാദ്ധ്യതയുണ്ട്. അന്യദേശ പര്യടനവും ധനനാശവും ഇക്കാലത്ത് ഉണ്ടാകാം.
കേതുർദശയിലെ ബുധാപഹാരം
കേതുർദശയിലെ ബുധാപഹാരകാലത്ത് ബന്ധുക്കളുമായി കൂടുതൽ ഇടപഴകുന്നതിനും ഉന്നതവ്യക്തികളിൽ നിന്നും ബഹുമതികൾ കിട്ടുവാനും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടിയെടുക്കുവാനും അതിൽ നിന്നും നേട്ടങ്ങളുണ്ടാക്കുവാനും സാധിച്ചേക്കാം. ധനാഭിവൃദ്ധിയുണ്ടാക്കുവാനും പുതിയതായി ഭൂമി സമ്പാദിക്കുവാനും യോഗമുണ്ടാകാം.

ശുക്രദശ (20 വർഷം) 
   ശുക്രദശയിലെ പൊതുവായ ഫലങ്ങൾ വളരെ നല്ലവയായിരിക്കുമെന്നുതന്നെ പറയാം. നല്ലവാഹനങ്ങൾ, പശുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ, ധനം എന്നിവയൊക്കെ ലഭിക്കാനവസരങ്ങളുണ്ടാകും. മറ്റുള്ളവരിൽനിന്നും സന്തോഷം ലഭിക്കുവാനും വിവാഹകർമ്മങ്ങൾ നടത്തുവാനും സർക്കാരിൽനിന്നും ബഹുമതികൾ ലഭിക്കുവാനും സാദ്ധ്യതയുണ്ട്.
ശുക്രദശയിലെ ശുക്രാപഹാരം 
ശുക്രദശയിലെ സ്വാപഹാരകാലത്ത് ജീവിതപങ്കാളിയുമായി സന്തോഷത്തോടെ കഴിയുന്നതിനും ധനലഭാമുണ്ടാക്കുന്നതിനും യോഗം കാണുന്നുണ്ട്. വസ്ത്രാഭരണങ്ങൾ വാങ്ങാനും പുതിയ ഗൃഹം നിർമ്മിക്കുന്നതിനും സാദ്ധ്യതയുണ്ട്. ഈ കാലയളവിൽ ഉളള കീർത്തി വർദ്ധിക്കുവാനും സാദ്ധ്യതയുണ്ട്.

ശുക്രദശയിലെ ആദിത്യാപഹാരം 
ശുക്രദശയലെ ആദിത്യാപഹാരകാലത്ത് കൂടുതലും ദോഷഫലങ്ങളാണുളളത്. നയനരോഗവും ഉദരസംബന്ധമായ രോഗങ്ങളും ശിരോരോഗവും ഉണ്ടായേക്കാം. പിതാവിനോ തത്തല്യരായ ജനങ്ങൾക്കോ ആപത്തു സംഭവിക്കാനും സാദ്ധ്യതയുണ്ട്.
ശുക്രദശയിലെ ചന്ദ്രാപഹാരം 
ശുക്രദശയിലെ ചന്ദ്രാപഹാരകാലത്ത് വാതപിത്തങ്ങളുടെ കോപംമൂലമുണ്ടാകുന്ന രോഗങ്ങൾ, ദന്തക്ഷയം, നയനരോഗം എന്നിവമൂലം വിഷമതനേരിടുവാനിടയാകും. എന്നിരുന്നാലും ജീവിതപങ്കാളി മുഖാന്തിരം ലാഭമുണ്ടാക്കുവാനും ധനം സ്വരൂപിക്കാനും യോഗം കാണുന്നുണ്ട്.
ശുക്രദശയിലെ കുജാപഹാരം 
ശുക്രദശയിലെ ചൊവ്വാപഹാരകാലത്ത് ലോഹനിർമ്മിതമായ വസ്തുക്കൾ ലഭിക്കുന്നതിന് യോഗമുണ്ടാകാം. കൃഷിനാശവും കുടുംബകലഹവും സുഖജീവിത്തിന് ഇടങ്കോലിടാൻ സാദ്ധ്യതയുണ്ട്.
ശുക്രദശയിലെ രാഹ്വപഹാരം 
ശുക്രദശയിലെ രാഹുവിൻെറ അപഹാരകാലത്ത് സന്താനലബ്ധി, ധനലാഭം, ബന്ധുക്കളെ  സൽക്കരിക്കുവാനുളള ഭാഗ്യം എന്നിവ ഉണ്ടായേക്കാം. വിദ്യാഭ്യാസത്തിനു പുരോഗതിയുണ്ടാകുമെങ്കിലും ശത്രുഭയം, അഗ്നിഭയം, തസ്ക്കരഭയം എന്നിവ അലട്ടാനും ഇടയുണ്ട്.
ശുക്രദശയിലെ വ്യാഴാപഹാരം 
ശുക്രദശയിലെ വ്യാഴാപഹാരകാലത്ത് പലവിധ ധർമ്മാനുഷ്ടാനങ്ങൾ ഏറ്റെടുത്തു നടത്തുവാനും കുടുംബാഗങ്ങൾക്ക് സുഖകരമായ ജീവിതം നയിക്കുന്നതിനും ഭാഗ്യമുണ്ടാകും. കലാശാല വിദ്യാഭ്യാസത്തിനും യോഗം കാണുന്നുണ്ട്.
ശുക്രദശയിലെ ശനൃപഹാരം 
ശുക്രദശയിലെ ശനിയുടെ അപഹാരകാലത്ത് ധനലഭാമുണ്ടാക്കുവാനും പുതിയ ഭൂമി കിട്ടി അതിൽ ഗൃഹനിർമ്മാണത്തിനും യോഗം കാണുന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനുമിടയുണ്ടായേക്കാം. തന്നെക്കാൾ താഴ്ന്നനിലയിലുളള ആൾക്കാരുമായി സഹവസിക്കേണ്ടിവന്നേക്കാം.
ശുക്രദശയിലെ ബുധാപഹാരം 
ശുക്രദശയിലെ ബുധാപഹാരകാലത്ത് വിദ്യാഭ്യാസത്തിൽ വിജയവും ധനലാഭവും കാണുന്നുണ്ട്. ബന്ധുബലം വർദ്ധിക്കുവാനും കീർത്തിയും സ്ഥാനമാനങ്ങളും ലഭിക്കാനുമിടയുണ്ട്. എന്നാൽ ചില രോഗങ്ങളും ഈ കാലയളവിൽ ആക്രമിച്ചേക്കാം.
ശുക്രദശയിലെ കേത്വപഹാരം 
ശുക്രദശയിലെ കേതുവിൻെറ അപഹാരകാലത്ത് ഉന്നതിക്കുവേണ്ടി പരിശ്രമിക്കുകയും കൂടുതൽ സഞ്ചിരിക്കുകയും ചെയ്യും. ദുർനടപ്പുകുരുമായി സഹവസിക്കേണ്ടിവരുകയും മനോവ്യഥ കൊണ്ടുനടക്കാനുമിടയുണ്ട്.