
വിവാഹത്തിന് ജാതകപ്പൊരുത്തങ്ങള്‍ മാത്രം മതിയോ?
വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ പത്തു പൊരുത്തങ്ങള്‍ മാത്രം നോക്കാതെ ജാതകത്തിലെ മറ്റുചില ഘടകങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീയുടേയും പുരുഷന്‍റേയും ജാതകങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളെ പ്രത്യേകം പ്രത്യേകം പരിശോധിച്ചശേഷം വേണം പൊരുത്തം നോക്കാന്‍. അത് എന്തൊക്കെയാണ്
വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ പത്തു പൊരുത്തങ്ങള്‍ മാത്രം നോക്കാതെ ജാതകത്തിലെ മറ്റുചില ഘടകങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീയുടേയും പുരുഷന്‍റേയും ജാതകങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളെ പ്രത്യേകം പ്രത്യേകം പരിശോധിച്ചശേഷം വേണം പൊരുത്തം നേക്കാന്‍. ആ ജാതകങ്ങള്‍ ബലമുള്ള ജാതകങ്ങളാണോ എന്ന് നോക്കേണ്ടത് വളരെ പ്രധാനമാണ്. അടുത്തതായി ആ ജാതകക്കാര്‍ ജീവിതയാത്രയില്‍ നേരിടാനിരിക്കുന്ന ദശാബുദ്ധി(ദശാസന്ധി)കള്‍ പരിശോധിക്കണം.
രണ്ടുപേരുടെയും ജാതകങ്ങള്‍ക്ക് ഒരേപോലെയുള്ള ആയുര്‍ഭാവം ഉണ്ടായിരിക്കണം. ഒരാള്‍ക്ക് ജാതകത്തില്‍ കുറഞ്ഞ ആയുസ്സും മറ്റൊരാള്‍ക്ക് നീണ്ട ആയുര്‍ഭാവവുമാണെങ്കില്‍ അവര്‍ തമ്മില്‍ വിവാഹം കഴിപ്പിക്കരുത്. ദാമ്പത്യം സുഖപ്രദമാണെങ്കിലും സന്തുഷ്ടമാവണമെങ്കിലും, രണ്ടാളുടേയും ജാതകത്തില്‍ ശുക്രന്‍റെ സ്ഥിതി നല്ല നിലയിലാണോ എന്ന് പരിശോധിക്കണം.
ചൊവ്വാദോഷമുണ്ടെങ്കില്‍ ദോഷനിവൃത്തിയായോ എന്ന രീതിയില്‍ തങ്ങളുടേയും ജാതകങ്ങള്‍ പരിശോധിക്കണം. അതുപോലെ നാഗദോഷം ഉണ്ടോ എന്നും നോക്കണം. ഒരുപക്ഷേ നാഗദോഷമുണ്ടെങ്കില്‍ ആ ദോഷം ഫലിക്കാത്ത രീതിയില്‍ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടോ എന്നുപരിശോധിക്കണം. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍, അടുത്തടുത്ത രാശിക്കാരെ തമ്മില്‍ വിവാഹം കഴിപ്പിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നീ കാലഘട്ടങ്ങളില്‍ ഇരുവര്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. ഇരുവര്‍ക്കുമിടയില്‍ വഴക്കും വക്കാണവും മാനസിക സംഘര്‍ഷങ്ങളും ഉണ്ടാവും.
പ്രത്യേകിച്ച് ജാതകക്കള്ളിയില്‍ 2,5,7,8,9 എന്നീ അഞ്ച് ഭാവങ്ങളേയും വളരെ പ്രധാനമായി പരിശോധിക്കണം. രണ്ടാം ഭാവം ധനം, കുടുംബം, വാക്സ്ഥാനം എന്നിവയെ പ്രതിനിധീകരിക്കുന്നു. അഞ്ചാം ഭാവം പൂര്‍വ്വ പുണ്യസ്ഥാനം. ഇത് വംശവൃദ്ധിയെ പ്രതിനിധീകരിക്കുന്നു. ഏഴാം ഭാവം ഭാര്യാഭര്‍തൃസ്നേഹത്തിനും ഏട്ടാം ഭാവം ആയുസിനേയും ഒന്‍പതാമിടം സുഖങ്ങള്‍ അനുഭവിക്കുന്നതിനും കാരകത്വം നേടുന്നു. അതുകൊണ്ട് ഈ അഞ്ച് ഭാവങ്ങളേയും സൂക്ഷ്മപരിശോധനനടത്തണം.
സ്ത്രീ-പുരുഷന്‍ രണ്ടാളുടേയും ജാതകത്തില്‍ വ്യാഴം(ഗുരു) ബലവാനായിരിക്കുന്നതോടൊപ്പം, ശുക്രന്‍, ചൊവ്വ എന്നിവരും നല്ല നിലയില്‍ സ്ഥിതി ചെയ്യണം. ഏഴാം ഭാവത്തിലേക്കോ അല്ലെങ്കില്‍ ഏഴാം ഭാവാധിപനിലേക്കോ വ്യാഴത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ നല്ല വിവാഹജീവിതമുണ്ടാകും. ശനിയും ചൊവ്വയും ലഗ്നാധിപന്മാരോ അല്ലെങ്കില്‍ യോഗകാരകന്മാരായിട്ടോ ഉണ്ടെങ്കിലും വിവാഹജീവിതത്തില്‍ സദ്ഫലങ്ങള്‍ നല്‍കും.
Photo Courtesy - Google