ഏഴഴകുള്ള രാമായണം
ഭാരതീയ ഇതിഹാസവും, ലോകത്തിലെ ആദ്യകാവ്യവും രാമായണമാണത്രേ. രാമായണത്തിന്‍റെ കാവ്യകല്‍പ്പനയിലും, കഥാകല്‍പ്പനയിലും മറ്റെല്ലാ തരത്തിലും ഏഴഴകാണെന്നാണ് പറയപ്പെടുന്നത്. ഇതിനുള്ള കാരണങ്ങളും സംഖ്യാസൂചകങ്ങളായി രാമായണത്തില്‍ കാണാനാകും.

ശ്രീരാമന്‍ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ്.
'രാമായണം' എന്ന വാക്ക് അക്ഷരമാത്രയില്‍ ഏഴാണ്.
രാമായണത്തിലെ കാണ്ഡങ്ങള്‍ ഏഴാണ്.
രാമന്‍റെ ജന്മനക്ഷത്രമായ പുണര്‍തത്തിന്‍റെ നക്ഷത്ര ഗണസ്ഥാനം ഏഴാണ്.
ശ്രീരാമന്‍ സീതയെ ഉപേക്ഷിക്കുന്നത് ദേവി ഏഴുമാസം ഗര്‍ഭിണിയായിരിക്കെ.
രാമായണ രചനയ്ക്ക് കാരണങ്ങളായി വര്‍ത്തിച്ചവര്‍ ഏഴാണ്(സപ്തര്‍ഷികള്‍)
ശ്രീരാമന് 'ഈരേഴ് പതിനാല്' വര്‍ഷമായിരുന്നു വനവാസം. പതിനാല് ഏഴിന്‍റെ ഗുണിതമാണ്. (2 x 7=14)
ശ്രീരാമന്‍ സൂര്യവംശജനാണ്(സൂര്യന്‍ ഏഴ് കുതിരകളെ പൂട്ടിയ രഥത്തിലാണ് സഞ്ചരിക്കുന്നത്) അതായത് അത് 7 നിറരശ്മികളെന്ന് അര്‍ത്ഥം.
ഏഴ് നിറങ്ങള്‍ ചേര്‍ന്നാല്‍ അത് ഏകമാകും, വെള്ളയാകും.
രാമായണം ഏഴ് നിറങ്ങളും ചേര്‍ന്ന ഏഴഴകിനും നിദാനമായ ധവളനിറത്തിന്‍റെ വെള്ളിവെളിച്ചമാകുന്നത്രേ. ഓരോ ദിനവും പ്രാര്‍ത്ഥനയോടെ പകുത്ത് ഏഴ് വരിയും ഏഴ് അക്ഷരവും തള്ളിയാണത്രേ രാമായണം വായിക്കേണ്ടതെന്നാണ് വിശ്വാസം.
Photo Courtesy - Google