മാസഫലം: 2024 ജൂലൈ 1 മുതൽ 31 വരെ (1199 മിഥുനം 17 മുതൽ കർക്കിടകം 16 വരെ)

മാസഫലം: 2024 ജൂലൈ 1 മുതൽ 31 വരെ (1199 മിഥുനം 17 മുതൽ കർക്കിടകം 16 വരെ)

അശ്വതി

പൊതുവേ ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി ഉണ്ടാകും. കുട്ടികൾക്ക് പഠനകാര്യത്തിൽ വളരെ നേട്ടങ്ങൾ ഉണ്ടാകും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല പുരോഗതി ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതാണ്. പൊതുവെ അനുകൂലമാറ്റങ്ങൾ കാണുന്നു.

ഭരണി

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥയ്ക്ക് സാധ്യത കാണുന്നു. സാമ്പത്തികമായി ചില പ്രതികൂലാവസ്ഥകൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പണമിടപാടുകൾ വളരെ ശ്രദ്ധിച്ച് നടത്തണം. കച്ചവടക്കാർക്ക് പ്രതികൂല സാഹചര്യമുണ്ടാകാം. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച നേട്ടം ഉണ്ടായെന്നുവരില്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

കാർത്തിക

അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷ്മതയോടെ നടത്താൻ ശ്രമിക്കുക. ഔദ്യോഗിക രംഗത്തുള്ളവർക്ക് പലവിധ ഗുണങ്ങൾ ഉണ്ടാകാൻ സാധ്യത. പൊതുവെ വളരെ ശ്രദ്ധ ആവശ്യമായ സന്ദർഭമായി കാണുന്നു.

രോഹിണി

പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതിയുണ്ടാകും. കുട്ടികൾക്ക് പഠനകാര്യത്തിൽ വളരെ നേട്ടങ്ങൾ ഉണ്ടാകും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല പുരോഗതി ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതാണ്. പൊതുവേ അനുകൂല മാറ്റങ്ങൾ കാണുന്നു.

മകയിരം

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടാം. തൊഴിൽരംഗത്ത് ഗുണകരമായ പല മാറ്റങ്ങളും വരും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധ്യത. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. കച്ചവടക്കാർ ധനമിടപാടുകളിൽ വളരെ സൂക്ഷ്മത പാലിക്കുക.

തിരുവാതിര

തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരും. വിവിധ മേഖലകളിൽ സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് ഗുണങ്ങൾ ലഭിക്കും. പൊതുവെ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകും. കുട്ടികൾക്ക് പഠനപുരോഗതി കൈവരിക്കാൻ സാധിക്കും. കച്ചവടരംഗത്ത് പലവിധ നേട്ടങ്ങൾ ലഭിക്കുവാൻ സാധ്യത. ഔദ്യോഗിക രംഗത്തുള്ളവർക്കും ഗുണാനുഭവങ്ങൾക്ക് സാധ്യത.

പുണർതം

പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ നന്നായി ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്കുക. പൊതുവെ അനുകൂല മാറ്റങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിൽരംഗത്ത് അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരും.

പൂയം

ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏത് കാര്യത്തിലും അപ്രതീക്ഷിതമായി ചില നേട്ടങ്ങൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തികപുരോഗതി ലഭിക്കും. കച്ചവടക്കാർക്ക് നേട്ടങ്ങളുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സാധ്യതയുണ്ട്. ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുക.

ആയില്യം

ഏത് കാര്യത്തിലും ഗുണാനുഭവങ്ങൾ ഉണ്ടാകാം. പൊതുവെ അനുകൂലമായ മാറ്റങ്ങൾ കാണുന്നു. കുട്ടികൾക്ക് പഠനപുരോഗതി ഉണ്ടാകും. ഔദ്യോഗികരംഗത്തുള്ളവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനും സാധ്യത കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും.

മകം

ഗുണദോഷസമ്മിശ്രമായ ഒരു കാലഘട്ടമാണ്. തൊഴിൽപരമായ ചില തടസ്സങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. പുതിയ മേഖലകളിൽ പ്രവർത്തനം തുടങ്ങുന്നതിന് ശ്രമിക്കും. ദീർഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ സാധിക്കുന്നതാണ്. കച്ചവടക്കാർ ഇടപാടുകൾ ശ്രദ്ധിച്ച് നടത്തുക.

പൂരം

പൊതുവെ അത്ര ഗുണകരമായ ഒരു സമയമായി കാണുന്നില്ല. പല കാര്യങ്ങളിലും ഒരു മന്ദത അനുഭവപ്പെടുന്നതിന് സാധ്യത. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെടാം. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തുക. വിദ്യാർത്ഥികൾക്ക് അതീവശ്രദ്ധ ആവശ്യമായി കാണുന്നു.

ഉത്രം

പൊതുവെ പലവിധ പ്രതികൂലാവസ്ഥകളും ഉണ്ടായേക്കാം. തൊഴിൽരംഗത്ത് തടസ്സങ്ങൾ വരാൻ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു. പുതിയ ജോലി ലഭിക്കുന്നതിന് കാലതാമസം അനുഭവപ്പെട്ടേക്കാം. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് വളരെ സൂക്ഷ്മത ആവശ്യമായി കാണുന്നു.

അത്തം

ഗുണകരമായ ചില സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കുന്നതിന് സാധിക്കുന്നതാണ്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് വളരെ നേട്ടങ്ങൾ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

ചിത്തിര

പൊതുവെ അനുകൂല സന്ദർഭമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധ്യത. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഗുണമുണ്ടാക്കും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ദീർഘനാളായി ചിന്തിക്കുന്ന ലക്ഷ്യങ്ങൾ സാധിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ലഭിക്കുന്നതിന് സാധ്യത കാണുന്നു.

ചോതി

ഗുണദോഷസമ്മിശ്രമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ചു നടത്തുക. കുട്ടികൾ പഠനകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ദീർഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നതിന് സാധ്യത.

വിശാഖം

പൊതുവെ അനുകൂലമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലി സാധ്യത കാണുന്നു. കുട്ടികൾക്ക് നല്ല പഠനപുരോഗതി ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവർക്ക് പലവിധ ഗുണങ്ങൾ ഉണ്ടാകാൻ സാധ്യത. പൊതുവെ എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ ആവശ്യമായ സമയമാണ്.

അനിഴം

പ്രവർത്തനരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. ദീർഘദൂരയാത്ര ആവശ്യമായി വരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ നടപ്പിലാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

തൃക്കേട്ട

ഗുണദോഷ സമ്മിശ്രമായ സമയമാണ്. കച്ചവടക്കാർ ധനമിടപാടുകൾ വളരെ സൂക്ഷിച്ച് നടത്തുക. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തണം. യാത്രാക്ലേശത്തിനും സാധ്യത. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് കാലതാമസത്തിനും സാധ്യത കാണുന്നു.

മൂലം

വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നല്ല പുരോഗതി ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ വളരെ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പൊതുവെ എല്ലാ കാര്യത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.

പൂരാടം

ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. പൊതുവെ അനുകൂലമായ അന്തരീക്ഷം, സാഹചര്യം എന്നിവ ഉണ്ടായേക്കാം.

ഉത്രാടം

അനുകൂലമായ സാഹചര്യങ്ങൾ എല്ലാ മേഖലയിലും വരുന്നതായി കാണുന്നു. ജോലിയിൽ പുരോഗതി ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ വളരെ അനുകൂലമായ പല കാര്യങ്ങളും വന്നുചേരും. സാമ്പത്തിക നേട്ടമുണ്ടാകും. കച്ചവടരംഗത്തുള്ളവർക്ക് പല മാറ്റങ്ങളും ഉണ്ടാകാം.

തിരുവോണം

ഗുണാത്മകമായ പല മാറ്റങ്ങളും ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സാഹചര്യമുണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത.

അവിട്ടം

ഗുണദോഷസമ്മിശ്രമായ കാലമാണ്. തൊഴിൽരംഗത്ത് പല മാറ്റങ്ങൾക്കും സാധ്യത. ദീർഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങൾ നടപ്പിലാക്കാൻ സാധ്യത കാണുന്നു. കച്ചവടക്കാർക്ക് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടങ്ങളും ഉണ്ടാകാം.

ചതയം

ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരാവുന്നതായ ഒരു കാലമാണിത്. സാമ്പത്തിക പുരോഗതി കൈവരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനനേട്ടമുണ്ടാകും. യാത്രാക്ലേശവും അലച്ചിലിനും സാധ്യത കാണുന്നു.

പൂരുരുട്ടാതി

പൊതുവെ ചില തടസ്സങ്ങൾ പല കാര്യങ്ങൾക്കും ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷ്മതയോടെ നടത്താൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അതീവജാഗ്രത ആവശ്യമായി വരും. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർ തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ചിന്തിച്ച് ചെയ്യേണ്ടതാണ്.

ഉതൃട്ടാതി

പൊതുവെ അത്ര ഗുണകരമായ ഒരു സമയമായി കാണുന്നില്ല. പല കാര്യങ്ങളിലും ഒരു മന്ദത അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെടാം. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചുനടത്തുക. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്.

രേവതി

വളരെ പ്രധാനമായ പല മാറ്റങ്ങളും സംഭവിക്കാവുന്ന സമയമാണിത്. ദീർഘനാളായി ചിന്തിക്കുന്ന ലക്ഷ്യങ്ങൾ സാധിക്കുന്നതിന് സാധ്യത കാണുന്നു. വിവിധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. ഔദ്യോഗികരംഗത്തുള്ളവർക്കും ഗുണാനുഭവങ്ങൾ ലഭിച്ചേക്കാം.