
നവംബര്‍ നഷ്ടങ്ങളുടേതല്ല, നേട്ടങ്ങളുടേതാണ്
ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.
പൊതുസ്വഭാവം
ഏകദേശം 21 വയസ്സുവരെ സംശുദ്ധമായ മനസ്സോടെ, നന്മയുടെ പ്രതിരൂപമായി വളര്‍ന്നുവരുന്ന നവംബര്‍കാര്‍ ലൈംഗികാകര്‍ഷണവേളയില്‍ തങ്ങളുടെ യഥാര്‍ത്ഥസ്വഭാവം പ്രകടമാക്കും. പെട്ടെന്ന് ചിത്തക്ഷോഭത്തിന് വശംവദരാകുമെന്നത് സ്വഭാവ പ്രത്യേകതയാണ്. അസാധാരണ ആകര്‍ഷണ ശക്തിയുള്ളവര്‍. ഭിഷഗ്വരന്‍മാര്‍, ശസ്ത്രക്രിയാകാരന്മാര്‍, പ്രഭാഷകര്‍, മതപ്രാസംഗികര്‍ തുടങ്ങിയ മേഖലകളില്‍ ശോഭിക്കും. എഴുത്തിലും പ്രസംഗത്തിലും നല്ല ഭാഷാസ്വാധീനമുള്ളവര്‍. ആരുമായും പെട്ടെന്ന് ഇണങ്ങിച്ചേരുന്നവര്‍. അതിലൂടെ അവരുടെ ദുശ്ശീലങ്ങള്‍ സ്വന്തമാക്കുകയും ചെയ്യും. ഔദാര്യം, അവിചാരിതമായ അപകടങ്ങള്‍, അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ സമനില വിടാതെ ശാന്തമായി ഉറച്ച മനസ്സോടെ സ്ഥിതിഗതികളെ അഭിമുഖീകരിക്കും. കൂടുതല്‍ യാത്ര ചെയ്യും. വ്യവസായം, തൊഴില്‍, രാഷ്ട്രീയം, സാഹിത്യം തുടങ്ങി ഏത് മേഖലയിലായാലും അതിലെല്ലാം പുതുമയുള്ള ആശയങ്ങള്‍ ഇവര്‍ക്കുണ്ടാകും. ചിലപ്പോള്‍ ജീവിതം നിര്‍ഭാഗ്യത്തിന്‍റെയും അപവാദങ്ങളുടെയും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കഥകളുടെയും പിടിയിലമരാന്‍ സാധ്യതയുണ്ട്. എങ്കിലും ദൃഢചിത്തരായ പോരാളികളാണിവര്‍. ശരീരത്തിലുപരി മനസ്സുകൊണ്ട് ചെറുത്തുനില്‍പ്പ് നടത്തുന്നവര്‍. നയതന്ത്രരംഗത്ത് ഇവര്‍ വിജയം വരിക്കും. ഭാര്യയും കുട്ടികളുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്നവരെങ്കിലും രഹസ്യമായി മറ്റൊരു ബന്ധം സ്ഥാപിക്കാനിടയുണ്ട്. പരിചയപ്പെടുന്നവരുടെ ആദരവും സ്നേഹവും സ്വന്തമാക്കും. നിശ്ചയദാര്‍ഢ്യം പണവും പ്രശസ്തിയും നേടിത്തരും. കഠിനമായി അദ്ധ്വാനിക്കും. ഗവേഷണപാടവം, ബുദ്ധിസാമര്‍ത്ഥ്യം ഇവ മേലധികാരികളുടെ ശ്രദ്ധയ്ക്ക് കാരണമാകും. കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ജന്മസിദ്ധമായ കഴിവുകള്‍ ഉള്ളതുകൊണ്ട് പോലീസുദ്യോഗസ്ഥരോ, കുറ്റാന്വേഷകരോ ആയിത്തീരും. ബാലാരിഷ്ടതകള്‍ കൂടുതലായിരിക്കും. ഉദരരോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ലൈംഗികാവയവ തകരാറുകള്‍ ഇവ കരുതിയിരിക്കുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും അപകടം പറ്റാനിടയുണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇടകലര്‍ന്നുവരും.എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ക്ക് ധാരാളം സഹായം ചെയ്യാനിടയുണ്ട്.
ഇനി നവംബര്‍ മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരെ പരിചയപ്പെടാം.
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
സൂര്യന്‍റെ അനുഗ്രഹാശിസ്സുകള്‍ ഉള്ളതുകൊണ്ട് ശക്തിയും ഊര്‍ജ്ജവും പ്രസരിപ്പിക്കുന്നവര്‍. സൃഷ്ടിപരമായ മേഖലയില്‍ ജ്വലിച്ചുനില്‍ക്കുന്നവര്‍. നിരീക്ഷണ പാടവവും കാര്യഗ്രഹണ ശേഷിയും വിവേചനബുദ്ധിയും ഉള്ളവര്‍. വിനയവും മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതിയുള്ളവര്‍. നര്‍മ്മബോധവും ആരെയും പരിഹസിക്കാനുള്ള കഴിവും ഉണ്ട്. ക്ഷിപ്രവികാരമാണിവര്‍ക്കുള്ളത്. കരാറുകാര്‍, എഞ്ചിനീയര്‍മാര്‍, നാടകകൃത്തുക്കള്‍, പ്രഭാഷകര്‍ തുടങ്ങി ഏത് മേഖലയിലും ശോഭിക്കാനിടയുള്ളവര്‍. ഉയരണമെന്ന അമിതതാല്‍പ്പര്യം ഇവരെ ഉയര്‍ച്ചയിലെത്തിക്കും. പണം സമ്പാദിക്കും. സുഖകരമായ ജീവിതം നയിക്കും. പക്ഷേ പണം സൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കയില്ല. ശ്വാസകോശ രോഗങ്ങള്‍ ശ്രദ്ധിക്കണം.
ഇഷ്ടതീയതികള്‍-1, 2, 4, 7, 10, 13, 16, 19, 20, 22, 25, 28, 29, 31. ഭാഗ്യനിറങ്ങള്‍- മഞ്ഞ, ഓറഞ്ച്, പച്ച, വെളുപ്പ്, ചാരനിറം. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, ചന്ദ്രകാന്തം, ഇന്ദ്രനീലം, വൈഡൂര്യം. പ്രധാന സംഭവവയസ്സുകള്‍-1, 4, 10, 13, 19, 22, 28, 31, 37, 40, 46, 55, 5, 64, 67, 73, 76, 82. സൗഹൃദം- ഏത് മാസത്തിലെയും 1, 2, 4, 7, 10, 11, 13, 16, 19, 20, 22, 25, 28, 29, 31 തീയതികളില്‍ ജനിച്ചവര്‍.
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
ഏത് തൊഴില്‍ സ്വീകരിക്കണമെന്ന് ബുദ്ധിമുട്ടുള്ളവര്‍. ഭാവനാസമ്പന്നര്‍. കലാപരമായ കഴിവുള്ളവര്‍. അമിതമായി മറ്റുള്ളവരെ ആശ്രയിച്ച് നിരാശപ്പെടുന്നവര്‍. സ്വപ്നജീവികള്‍. കഴിവുകളെ സൃഷ്ടിപരമായി വിനിയോഗിക്കാന്‍ കഴിവുള്ളവര്‍. ജീവിതത്തെ വൈകാരികമായി സമീപിക്കുന്നത് ക്ലേശങ്ങള്‍ക്ക് കാരണമാകും. ആണും പെണ്ണും പ്രണയത്തിന്‍റെ നൂലാമാലകളില്‍ കുരുങ്ങും. എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി വളരെ വേഗം അടുക്കും. പക്ഷേ ബന്ധം ശാശ്വതമാകില്ല. എങ്കിലും വൈകാരികമായ അംശം നിയന്ത്രിക്കുന്നതിനാല്‍ പ്രശംസാര്‍ഹമായ നേട്ടം കൈവരിക്കും. ഏതെങ്കിലും ഒരു ലക്ഷ്യത്തില്‍ മാത്രം മനസ്സുറപ്പിക്കുക. അതുകഴിഞ്ഞുമതി പ്രണയബന്ധങ്ങളെല്ലാം. മിതവ്യയം ശീലിച്ചില്ലെങ്കില്‍ ധനസ്ഥിതി കഷ്ടത്തിലാകും. മനസ്സിനും ശരീരത്തിനും അമിതഭാരം നല്‍കരുത്. ഇ.എന്‍.ടി അസുഖങ്ങള്‍ സൂക്ഷിക്കുക.
ഇഷ്ടതീയതികള്‍- 2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- പച്ച, ക്രീം, വെള്ള, ചാരനിറം. ഭാഗ്യനിറങ്ങള്‍- പവിഴം, മാണിക്യം, ചന്ദ്രകാന്തം, പ്രധാന സംഭവയസ്സുകള്‍-2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 61, 65, 70. സൗഹൃദം- ഏത് മാസത്തിലെയും 1, 2, 4, 7, 11, 13, 16, 20, 22, 25, 28, 29 തീയതികളില്‍ ജനിച്ചവര്‍.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
ഉറച്ച ആത്മവിശ്വാസം ഉള്ളവര്‍. ബാല്യകാലത്ത് കഷ്ടത അനുഭവിക്കുന്നവര്‍. മാതാപിതാക്കളില്‍ ഒരാളുടെ വേര്‍പാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഭാവിജീവിതത്തില്‍ കഷ്ടതകള്‍ പിന്നിട്ട് ലക്ഷ്യത്തിലെത്തും. ജീവിതത്തിലെ അനിശ്ചിതാവസ്ഥ സധൈര്യം നേരിടാന്‍ കഴിയും. വളര്‍ന്നുവരുംതോറും ജീവിതത്തില്‍ ഉത്തരവാദിത്തം വര്‍ദ്ധിക്കും. ലഭ്യമാകുന്ന അവസരങ്ങളൊന്നും പാഴാക്കുകയില്ല. സംഘടനകളുടെ നേതൃസ്ഥാനം അലങ്കരിക്കും. സ്ത്രീകള്‍ ഗൃഹഭരണത്തിന്‍റെ പൂര്‍ണ്ണ ചുമതലയും ഏറ്റെടുക്കും. അതുതന്നെയാണ് ഏറ്റവും വലിയ അപകടവും. ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നുപോകും. ഏത് തൊഴിലിലായാലും നിങ്ങള്‍ പണം സമ്പാദിക്കും. അമിതാദ്ധ്വാനം ആരോഗ്യം ക്ഷയിക്കാതെ നോക്കണം. ഭയവും മനഃക്ലേശവും രോഗകാരണമാകാതെ നോക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത തലവേദന ശല്യപ്പെടുത്തും.
ഇഷ്ടതീയതികള്‍-3, 9, 12, 18, 21, 27, 30. ഭാഗ്യനിറങ്ങള്‍- വയലറ്റ്, ചുവപ്പ്, റോസ്. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, മരതകം. പ്രധാന സംഭവവയസ്സുകള്‍- 3, 9, 12, 18, 21, 27, 30, 36, 48, 54, 57, 63, 66, 73, 75. സൗഹൃദം- ഏത് മാസത്തിലെയും 3, 9, 12, 18, 21, 27, 30 തീയതികളില്‍ ജനിച്ചവര്‍.
4, 13, 22 തീയതികളില്‍ ജനിച്ചവര്‍
പുതുമയോടുള്ള താല്‍പ്പര്യവും കണ്ടുപിടിത്തങ്ങള്‍ക്കുള്ള കഴിവും നിങ്ങള്‍ക്കുണ്ട്. ഭ്രാന്തമെന്ന് പറയാവുന്ന ഭാവനകളായിരിക്കും ചിലപ്പോള്‍ അത്. അതിനെ വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ഉന്നതനിലയില്‍ എത്തിച്ചേരും. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ജീവിതത്തെ പിടിമുറുക്കുമ്പോള്‍ ആത്മീയത കൈവിടാതെ നോക്കണം. പെരുമാറ്റത്തിലെ അസാധാരണത്വം സമൂഹത്തില്‍ പരിഹാസപാത്രമാക്കും. സ്വഭാവത്തിലെ വിലക്ഷണതകള്‍ക്ക് കടിഞ്ഞാണിടണം. സമൂഹത്തിലെയും രാജ്യത്തിലെയും നിയമവ്യവസ്ഥകള്‍ അടിമുടി പരിഷ്ക്കരിക്കണമെന്ന് വാദിക്കുന്നവരാണ് ഇവര്‍. സാമ്പത്തിക വിഷയത്തില്‍ ജാഗരൂകരായിരിക്കണം. മനസ്സിന്‍റെ അവസ്ഥകളാണ് ഇവരെ രോഗികളാക്കുന്നത്.
ഇഷ്ടതീയതികള്‍-4, 8, 9, 13, 17, 18, 22, 26, 27, 31. ഭാഗ്യനിറങ്ങള്‍- നീല, ചുവപ്പ്, റോസ്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, ഇന്ദ്രനീലം. പ്രധാന സംഭവവയസ്സുകള്‍-4, 8, 9, 13, 17, 18, 22, 26, 27, 31, 35, 44, 45, 49, 53, 54, 58, 62, 63, 67, 71. സൗഹൃദം- ഏത് മാസത്തിലെയും 4, 8, 9, 13, 17, 18, 22, 26, 27, 31 തീയതികളില്‍ ജനിച്ചവര്‍.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
പ്രത്യുല്‍പ്പന്നമതിത്വവും കുശാഗ്രബുദ്ധിയും സംഘടനാശേഷിയുമുള്ളവര്‍. കാര്യങ്ങളെ ശരിയായി വിലയിരുത്താനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ആരെയും സംശയത്തോടെ വീക്ഷിക്കുന്നവര്‍. അസാധാരണ തൊഴിലുകളിലേര്‍പ്പെട്ട് പണം സമ്പാദിക്കും. സൗന്ദര്യാസ്വാദകരും കലാസ്വാദകരും ഭാവനാസമ്പന്നരുമായ ഇവര്‍ ലളിതകലകളില്‍ പ്രാവീണ്യം നേടും. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് പെട്ടെന്ന് അടുക്കും. ധാരാളം പ്രണയബന്ധങ്ങളുണ്ടാകും. പക്ഷേ ഒന്നും സ്ഥിരമായി നിലനില്‍ക്കില്ല. കഴിവതും അവിവാഹിതരായി ജീവിക്കുന്നതാണ് നല്ലത്. വിവാഹം കഴിക്കുന്നെങ്കില്‍ മധ്യവയസ്സ് കഴിഞ്ഞശേഷം മാത്രം ആവാം. സദായാത്ര ചെയ്യുന്ന വ്യക്തിയാണ് നിങ്ങള്‍. പലതവണ വീടുമാറി താമസിക്കും. സാമ്പത്തികമായി ഭാഗ്യശാലികളാണ്. പലവഴിക്കും പണം വന്നുചേരും. ബാലാരിഷ്ടതകളുണ്ടാകും. പെട്ടെന്ന് ക്ഷോഭിക്കുന്ന പ്രകൃതം.
ഇഷ്ടതീയതികള്‍-5, 9, 14, 18, 23, 27. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, വെള്ള, പച്ച. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, മരതകം. പ്രധാന സംഭവവയസ്സുകള്‍- 5, 9, 14, 18, 23, 27, 34, 36, 41, 45, 56, 58, 63, 68. 72. സൗഹൃദം- ഏത് മാസത്തിലെയും 5, 9, 14, 18, 23, 27 തീയതികളില്‍പ്പെട്ടവര്‍.
6, 15, 24 തീയതികളില്‍ ജനിച്ചവര്‍
സഹനശീലരാണ്. ആദ്യകാലത്ത് ജീവിതക്ലേശങ്ങള്‍ പലതുമുണ്ടാകും. സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരുടെ താല്‍പ്പര്യത്തിനൊത്ത് ജീവിക്കേണ്ടിവരും. അതൊരുപക്ഷേ നേരത്തെയുള്ള വിവാഹത്തിന് കാരണമാകും. തന്നെക്കാള്‍ താഴ്ന്ന നിലയിലേക്കുള്ള വിവാഹമായിരിക്കും. കുടുംബഭാരം ഏറ്റെടുക്കുക മൂലം ആഗ്രഹങ്ങള്‍ പലതും സഫലമാകും. വിവാഹബന്ധം ദുരന്തങ്ങള്‍ക്ക് കാരണമാകാതെ നോക്കണം. കലകളില്‍ താല്‍പ്പര്യമുണ്ടാകും. സംഗീതം, സാഹിത്യം ഇവയില്‍ താല്‍പ്പര്യമുണ്ടാകും. ഉന്നതപദവികള്‍ അടിച്ചേല്‍പ്പിക്കപ്പെടും. പ്രശസ്തിയില്‍ വെട്ടിത്തിളങ്ങും. ഏത് രംഗത്ത് പ്രവര്‍ത്തിച്ചാലും മുന്‍പന്തിയിലെത്തും. സാമ്പത്തികനില മെച്ചപ്പെടും. ആരോഗ്യമുള്ള ശരീരഘടനയാണ്.
ഇഷ്ടതീയതികള്‍-6, 9, 15, 18, 24, 27. ഭാഗ്യനിറങ്ങള്‍- നീല, ചുവപ്പ്, റോസ്. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, മാണിക്യം, പവിഴം, ഇന്ദ്രനീലം. പ്രധാന സംഭവവയസ്സുകള്‍-6, 9, 15, 18, 24, 27, 33, 36, 42, 45, 51, 54, 60, 63, 69. സൗഹൃദം- ഏത് മാസത്തിലെയും 6, 9, 15, 18, 24, 27 തീയതികളില്‍ ജനിച്ചവര്‍.
7, 16, 25 തീയതികളില്‍ ജനിച്ചവര്‍
സാഹചര്യങ്ങളോടും വ്യക്തികളോടും പെട്ടെന്നിണങ്ങുന്ന സ്വഭാവം. അസുഖകരമായ സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവര്‍. തന്നിലേയ്ക്കുതന്നെ ഒതുങ്ങിക്കൂടുന്നവര്‍. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍. മനഃശാസ്ത്രരംഗത്ത് ആഭിമുഖ്യമുള്ളവര്‍. ഭൗതികനേട്ടങ്ങളില്‍ ഭ്രമിക്കാത്തവര്‍. സ്വന്തം ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍. ഉള്ളിലുള്ളത് തുറന്നുപറയാന്‍ മടിക്കുന്നവര്‍. ഹിപ്നോട്ടിസം, അതീന്ദ്രിയധ്യാനം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍. വളരെയേറെ തെറ്റിദ്ധരിക്കപ്പെടാനിടയുള്ള സ്വഭാവമുള്ളവര്‍. ഇവര്‍ക്ക് അപ്രതീക്ഷിതമായി ധനം കൈവരും. പാരിതോഷികങ്ങള്‍ ലഭിക്കും. ശക്തമല്ലാത്ത ശരീരത്തിനുടമയായിരിക്കും. അമിതാദ്ധ്വാനം ക്ഷീണത്തിന് കാരണമാകും.
ഇഷ്ടതീയതികള്‍-2, 7, 9, 11, 16, 18, 20, 25, 27. ഭാഗ്യനിറങ്ങള്‍- പച്ച, ക്രീം, വെളുപ്പ്, ചുവപ്പ്, ചാരനിറം. ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, മാണിക്യം, ചുവന്ന പവിഴം. പ്രധാന സംഭവവയസ്സുകള്‍-2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 5, 70. സൗഹൃദം- ഏത് മാസത്തിലെയും 1, 2, 4, 7, 10, 11, 16, 20, 22, 25 തീയതികളില്‍ ജനിച്ചവര്‍.
8, 17, 26 തീയതികളില്‍ ജനിച്ചവര്‍
ശനിയാണ് ഇവരെ നിയന്ത്രിക്കുന്നത്. സൗരയൂഥത്തിലെ പഴയ അദ്ധ്യാപകന്‍റെ സ്ഥാനമാണ് ശനിക്കുള്ളത്. ശിഷ്യന്മാരെ നിര്‍ദ്ദാക്ഷിണ്യം ശിക്ഷിക്കും. അതേസമയം അനുഗ്രഹം കൊണ്ട് വാരിപ്പുണരുകയും ചെയ്യും. സ്വന്തം സ്വത്വത്തില്‍ നേടുന്ന വിജയമാണ് ഇവര്‍ക്ക് പ്രധാനം. തെറ്റായാലും ശരിയായാലും തങ്ങളുടെ അഭിപ്രായത്തെ മുറുകെപ്പിടിക്കും. സഹായഹസ്തവുമായെത്തുന്നവരെപ്പോലും സംശയത്തോടെ വീക്ഷിക്കും. രഹസ്യബന്ധങ്ങളും പ്രണയപരാജയവും ദുഃഖത്തിന് കാരണമാകും. ഉപദേശം ചെവിക്കൊള്ളാനുള്ള കടുംപിടിത്തം അപകടത്തില്‍ ചാടിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങള്‍ ബുദ്ധിമാനാണ്. സ്നേഹബന്ധത്താല്‍ എന്തുത്യാഗത്തിനും തയ്യാറാകും. ലക്ഷ്യം നേടുന്നതിന് അത്യദ്ധ്വാനം ചെയ്യും. ഇവരില്‍ പൂര്‍ണ്ണആരോഗ്യമുള്ളവരും ദുര്‍ബ്ബല ശരീരപ്രകൃതികളുമുണ്ട്.
നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്ന തീയതികളാണ് 4, 8, 9, 13, 17, 18, 22, 26, 27, 31 എന്നിവ. ഇതില്‍ 18, 27 തീയതികള്‍ ഒഴിച്ച് മറ്റൊന്നും ശുഭകാര്യങ്ങള്‍ക്ക് എടുക്കരുത്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, ചുവന്നപവിഴം. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, കറുപ്പ്, നീല. പ്രധാന സംഭവവയസ്സുകള്‍-1, 4, 8, 10, 13, 17, 19, 22, 26, 28, 31 തീയതികളില്‍ ജനിച്ചവര്‍.
9, 18, 27 തീയതികളില്‍ ജനിച്ചവര്‍
ഔദ്യോഗികകൃത്യനിര്‍വ്വഹണത്തില്‍ ശക്തരായ എതിരാളികള്‍ നിങ്ങള്‍ക്കുണ്ടാകും. അഴിമതിക്കെതിരെ ശക്തിയുക്തം നില്‍ക്കുന്നതാണ് കാരണം. സംഘടനാനേതൃത്വങ്ങളില്‍ ആര്‍ജ്ജവത്തോടെ നിലകൊള്ളും. ചൊവ്വയാണ് നിങ്ങളെ നയിക്കുന്ന ഗ്രഹം. ഉന്നതപദവിയിലിരിക്കുമ്പോള്‍ അപായപ്പെടാനുള്ള സാധ്യത ഒഴിവാക്കണം. ഭരണസാമര്‍ത്ഥ്യമുള്ളവര്‍. ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവര്‍. വ്യവസായരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കും. ശസ്ത്രക്രിയാമേഖലയിലും പ്രസിദ്ധി നേടും. സ്വതന്ത്ര മനോഭാവവവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നവര്‍. ഏത് തൊഴിലിലും വിജയം വരിക്കും. തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് നിങ്ങളുടെ അവസ്ഥ. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇവ സൂക്ഷിക്കുക.
ഇഷ്ടതീയതികള്‍-9, 18, 27. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, വയലറ്റ്, ഭാഗ്യരത്നങ്ങള്‍- മാണിക്യം, ചുവന്ന പവിഴം. പ്രധാന സംഭവവയസ്സുകള്‍- 9, 18, 27, 36, 45, 54, 63, 72. സൗഹൃദം- ഏത് മാസത്തിലെയും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍. നവംബര്‍ 27 ന് ജനിച്ചവര്‍ക്ക് 3, 12, 21, 30 തീയതികളില്‍ ജനിച്ചവരുമായും സൗഹൃദമാകാം.
നവംബര്‍ മാസം ജനിച്ച ഇന്ത്യന്‍ ശ്രേഷ്ഠവ്യക്തിത്വങ്ങള്‍
ഇന്ദിരാഗാന്ധി, നെഹ്റു, സത്യാസായ്ബാബ, ജമിനിഗണേശന്‍, കമലഹാസന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യാറായ്, നയന്‍താര, വീരാട് കോലി.
അടുത്ത ലക്കം- മനസ്സില്‍ മഞ്ഞുപെയ്യിക്കുന്ന ഡിസംബര്‍