വിഷു മുതല്‍ പത്താമുദയം വരെ ചെയ്യേണ്ട ദാനങ്ങളും അവയുടെ ഫലങ്ങളും
വിഷു തുടങ്ങി തുടര്‍ന്നുവരുന്ന പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന ദാനത്തിന് അത്ഭുത സിദ്ധിയുണ്ടെന്നാണ് ആചാര്യമതം. ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണ് ദാനം. പാത്രമറിഞ്ഞ് ദാനം എന്നാണത്രേ പഴമൊഴി. ദാനം സ്വീകരിക്കുന്ന ആള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലായിരിക്കണം ദാനം നല്‍കേണ്ടത്. ഉത്തമമായ ദാനം ഗ്രഹദോഷങ്ങളേയും അകറ്റുമെന്നാണ് വിശ്വാസം. പ്രതിഫലേച്ഛയില്ലാതെ അര്‍ഹത ഉള്ളവര്‍ക്ക് ദാനം ചെയ്യുമ്പോള്‍ അത് ഉത്തമമായ ദാനമാകുന്നു. നമുക്ക് ആവശ്യമില്ലാത്തവയല്ല ദാനം ചെയ്യേണ്ടത്. അര്‍ഹിക്കുന്നവന് ആവശ്യമറിഞ്ഞ് വേണം ദാനം ചെയ്യാന്‍.

ഗോദാനം- പാപശാന്തി, എള്ള്- ശനിദോഷശാന്തി, വസ്ത്രം- ഐശ്വര്യം, സ്വര്‍ണ്ണം- പാപശാന്തി
വെള്ളി- ദുരിതശാന്തി, താലിയും പട്ടും- സ്ത്രീശാപ ശാന്തി, സാളഗ്രാമം- മോക്ഷലബ്ധി
ശിവലിംഗം- ശാപമോക്ഷം, രുദ്രാക്ഷം- ബ്രാഹ്മണ ശാപശാന്തി, വെള്ളിശംഖ്- മുജ്ജന്മ ദുരിതം മാറാന്‍
പഴവര്‍ഗ്ഗം- കാര്യസിദ്ധി, അന്നദാനം- പാപശമനം, പാല്‍പ്പായസം- സന്താനലബ്ധി
രക്തചന്ദനം- രോഗശാന്തി, കൂവളച്ചെടി- ശത്രുദോഷ ശാന്തി, തുളസിച്ചെടി- മോക്ഷലബ്ധി
നെല്ലിച്ചെടി- ധനഐശ്വര്യ ലബ്ധി, ആര്യവേപ്പ് ചെടി- രോഗശാന്തി, ആരോഗ്യം,
തെങ്ങിന്‍തൈ- ഗുരുശാപശാന്തി, ശാപമോക്ഷശാന്തി.
നവഗ്രഹങ്ങളിലെ ഏത് ഗ്രഹം മൂലമാണോ ദോഷം,
അതിനനുസരിച്ചുള്ള ദാനങ്ങള്‍
സൂര്യന്‍- സൂര്യഭഗവാന് പ്രാധാന്യമുള്ള ദിനമാണ് ഞായര്‍. അന്നേദിനം സൂര്യപ്രീതികരമായി ഗോതമ്പ്, ശര്‍ക്കര, ചെമ്പ്, ചുവപ്പോ ഓറഞ്ചോ നിറമുള്ള വസ്ത്രം എന്നിവയിലേതെങ്കിലും ദാനം ചെയ്ത് സൂര്യദോഷം ശമിപ്പിക്കാം.
ചന്ദ്രന്‍- തിങ്കളാഴ്ചയാണ് ചന്ദ്രന് പ്രാധാന്യമുള്ള ദിനം. വെള്ളനിറത്തിലുള്ള വസ്തുക്കള്‍ അന്നേദിനം ദാനം ചെയ്യുക. വെള്ളി, പാല്‍, കല്‍ക്കണ്ടം, പഞ്ചസാര, അരി, വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ദാനം ചെയ്ത് ചന്ദ്രദോഷത്തിന് പരിഹാരം ഉണ്ടാക്കാം.
ചൊവ്വ- ചുവന്നനിറത്തിലുള്ള വസ്ത്രങ്ങള്‍, വസ്തുക്കള്‍ എന്നിവ ദാനം ചെയ്ത് ചൊവ്വാദോഷത്തെ ശമിപ്പിക്കാം. തുവര, ശര്‍ക്കര, ചെമ്പ്, രക്തചന്ദനം എന്നിവയും ദാനമായി നല്‍കാം.
ബുധന്‍- ബുധദോഷ പരിഹാരത്തിനായി ബുധനാഴ്ച ദിനങ്ങളില്‍ ദാനം നല്‍കുന്നത് ഉത്തമം. പച്ചനിറത്തിലുള്ള വസ്തുക്കളാണ് ബുധദോഷ പരിഹാരത്തിനായി ദാനം നല്‍കേണ്ടത്. പച്ചനിറമുള്ള വസ്ത്രങ്ങള്‍, ചെറുപയര്‍, പച്ചക്കറികള്‍, പച്ചനിറത്തിലുള്ള വൃക്ഷത്തൈകള്‍ എന്നിവ ദാനം ചെയ്യാം. ഐശ്വര്യം, ജ്ഞാനലബ്ധി എന്നിവ ഫലം.
വ്യാഴം- മഞ്ഞനിറത്തിലുള്ള വസ്തുക്കളാണ് വ്യാഴദോഷപരിഹാരമായി ദാനം ചെയ്യേണ്ടത്. സ്വര്‍ണ്ണം, മഞ്ഞള്‍, കടല, ശര്‍ക്കര, പനംകല്‍ക്കണ്ടം, പരിപ്പ്, മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക.
ശുക്രന്‍- വെള്ളിയാഴ്ച ദിവസം ശുക്രപ്രീതിക്കായി ദാനം നല്‍കുന്നത് ഉത്തമം. വെള്ളി, വെള്ളവസ്ത്രം, തൈര്, വെണ്ണ, വെള്ളി, അമര, നാണയം എന്നിവ ദാനം ചെയ്യാം.
ശനി- ശനിദോഷ പരിഹാരത്തിനായി എള്ള് ദാനം ചെയ്യുക. കറുത്തവസ്ത്രം, ഇരുമ്പ്, എള്ള് ചേര്‍ന്ന പലഹാരങ്ങള്‍, ശര്‍ക്കര, കാക്കയ്ക്ക് ആഹാരം നല്‍കുക എന്നിവ ശനിപ്രീതിക്ക് കാരണമാകും.
രാഹു- ശനിയാഴ്ച ദിവസം ഉഴുന്ന് ദാനം ചെയ്യുക. കറുപ്പ്, നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക. കടുക്, ചന്ദനം എന്നിവയും ദാനം ചെയ്ത് രാഹുദോഷം ശമിപ്പിക്കാം.
കേതു- മുതിര, പാല്‍ എന്നിവ ദാനം ചെയ്ത് കേതുപ്രീതി നേടാം. ശനിയാഴ്ച വൈകിട്ടോ, ഞായറാഴ്ച രാവിലെയോ ദാനം ചെയ്യാന്‍ ഉത്തമം.