ദ്വൈവാര ഫലങ്ങൾ:നവംബർ 1 മുതൽ 15 വരെ (1199 തുലാം 15 മുതൽ 29 വരെ)
നവംബർ 6 മണ്ണാറശാല ആയില്യം
നവംബർ 9 ഏകാദശി വ്രതം
പകൽ 4 മണി 11 മിനിട്ടു മുതൽ 10 ന് പുലർച്ചെ 5
മണി 11 മിനിട്ട് വരെ ഹരിവാസരം
നവംബർ 10 ന് പ്രദോഷവ്രതം
നവംബർ 12 ന് ദീപാവലി
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
ലഗ്നത്തിൽ വ്യാഴം, അഞ്ചിൽ ശുക്രൻ, ആറിൽ കേതു, ഏഴിൽ ആദിത്യൻ, കുജൻ, ബുധൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
തർക്കവിഷയങ്ങളിൽ വിജയമുണ്ടാകും. വീട്ടിൽ അഭിവൃദ്ധിയുണ്ടാകും. ദാമ്പത്യകലഹങ്ങൾ തുടരും. നേത്രരോഗം, ഉദരവ്യാധി ഇവയുണ്ടാകും. ധനാഗമങ്ങൾ പുഷ്ടിപ്പെടും. മനസ്സന്തോഷം ഉണ്ടാകും. പ്രായോഗിക ബുദ്ധി വേണ്ടപോലെ പ്രകടിപ്പിക്കാനാവില്ല. വാക്‌ദോഷമുണ്ടാകുമെങ്കിലും അതുമൂലം വലിയ കലഹങ്ങളുണ്ടാകില്ല. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമല്ല. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹം സഫലമാകും. തൊഴിൽരംഗത്ത് കൂടുതൽ പണമിറക്കാം. മക്കളെക്കൊണ്ട് സമാധാനം കുറയും. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൊച്ചുകുട്ടികളുടെ രോഗാരിഷ്ടതകളും ശ്രദ്ധിക്കണം. വായ്പകൾ വേഗത്തിൽ ശരിയാകും.
ദോഷനിവാരണം പട്ടും മാലയും ചാർത്തി ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിച്ച്, വിദ്യാർത്ഥികൾ
'ഗീർദേവതേ ദേഹിസ്ഥം
സർവ്വചിത്തസ്ഥിതേ ത്വാം
സദാഭാവയേ ളഹം'
ഈ സരസ്വതിസ്തുതി നിത്യവും രാവിലെ ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും മറ്റുള്ളവർ
ശുഭേമംഗളം രക്ഷേ ച പാർഷ മംഗളദായികേ,
ശുഭേ മംഗളദക്ഷേ ച ശുഭേ മംഗള ചണ്ഡികേ.
ഈ ദേവിസ്തുതി രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്:(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
നാലിൽ ശുക്രൻ, അഞ്ചിൽ കേതു, ആറിൽ ആദിത്യൻ, കുജൻ, ബുധൻ, പത്തിൽ ശനി, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.
മനസ്വസ്ഥത കുറയും. ഭാവിയെക്കുറിച്ചുള്ള ആശങ്ക കൂടുതലാകും. ശത്രുക്കളോടകന്ന് നിൽക്കാൻ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ ലഭിക്കും. കാൽനടയായി കൂടുതൽ സഞ്ചരിക്കേണ്ടതായി വരും. കഠിനമായ ദുഃഖാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങളുണ്ടാകും. തൊഴിൽരംഗം അത്ര മെച്ചപ്പെടുകയില്ല. ചില അധികച്ചെലവുകൾ മൂലം ധനനഷ്ടങ്ങൾ ഉണ്ടാകും. വ്യവഹാരങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. മക്കളെക്കൊണ്ട് സമാധാനം കുറയും. പുതിയ സംരംഭങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടുബിസിനസ്സ് ചെയ്യരുത്. അപവാദങ്ങൾ കേൾക്കേണ്ടതായി വരും.
ദോഷപരിഹാരം ശിവങ്കൽ ധാര കഴിച്ച് കൂവളമാല ചാർത്തുകയും ചെയ്യുക. കൂടാതെ
'ഖഡ്ഗശൂലഗദാമീനി യാനി ചാസ്ത്രാണി തേംബികേ
കരപല്ലവസംഗിനീ തൈരസ്മാൻ രക്ഷഃ സർവ്വതഃ'
ഈ ദേവിസ്‌തോത്രം നിത്യം ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ,തിരുവാതിര, പുണർതം1, 2, 3 പാദങ്ങൾ)
മൂന്നിൽ ശുക്രൻ, നാലിൽ കേതു, അഞ്ചിൽ ആദിത്യൻ, കുജൻ, ബുധൻ, ഒൻപതിൽ ശനി, പത്തിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. മനസ്സിന് അസ്വസ്ഥതകൾ കൂടുതലാകും. ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ വിപരീതഫലങ്ങൾ ഉണ്ടാകും. മക്കളുടെ രോഗാവസ്ഥ ബുദ്ധിമുട്ടുണ്ടാക്കും. എപ്പോഴും രോഗഭീതിയുണ്ടാകും. ബന്ധുജനങ്ങളുമായി കലഹങ്ങൾ ഉണ്ടാകും. ഉന്നതസ്ഥാനങ്ങളിലേയ്ക്ക് മാറ്റം ലഭിക്കും. ആദരവും അംഗീകാരവും ലഭിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ധർമ്മകാര്യപ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകും. അച്ഛനോ, തത്തുല്യരായവർക്കോ രോഗാരിഷ്ടതകളുണ്ടാവും. വാക്കുതർക്കങ്ങൾക്കും മറ്റും ഇടനൽകരുത്. ബന്ധനാവസ്ഥവരെയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. പ്രണയബന്ധങ്ങൾ സഫലമാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. മാതൃതുല്യരായവരുമായുള്ള പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കണം.
ദോഷനിവാരണം ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ദേവി സർവ്വഭൂതേഷു ഛായാരൂപേണ സംസ്ഥിതാ.
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ'
ഈ ദേവിസ്‌തോത്രം നിത്യം രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
രണ്ടിൽ ശുക്രൻ, മൂന്നിൽ കേതു, നാലിൽ ആദിത്യൻ കുജൻ, ബുധൻ, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പത്തിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
സുഖകാര്യങ്ങൾക്ക് തടസ്സം വരും. ബന്ധുജനങ്ങളുമായി കൂടിച്ചേരാനിടവരും. വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. സഹോദരങ്ങളുമായി കലഹങ്ങൾക്കിടയുണ്ട്. ദുർജ്ജനങ്ങളുമായി കൂടിച്ചേരാനിടവരും. പനി, ഉദരവ്യാധി, പ്രമേഹബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. കാൽമുട്ടിന് താഴെ ഒടിവ്, ചതവ് ഇവ ഉണ്ടാകാനിടയുണ്ട്. ഭാര്യാഭർത്തൃബന്ധങ്ങൾ കൂടുതൽ മോശമാകാതെ ശ്രദ്ധിക്കണം. മക്കളുമായി കലഹത്തിനിടവരും. മരണതുല്യമായ അവസ്ഥകൾ ഉണ്ടാകും. സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ തെറ്റ് പറ്റും. പ്രോജക്ട് വർക്കുകൾ, എസ്റ്റിമേറ്റ് തയ്യാറാക്കൽ തുടങ്ങിയവകളിൽ കൂടുതൽ ശ്രദ്ധിക്കണം. നൂതന എസ്റ്റിമേറ്റ് തയ്യാറാക്കൽ തുടങ്ങിയവകളിൽ കൂടുതൽ ശ്രദ്ധിക്കണം. നൂതന വസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ തുടങ്ങിയവ ലഭിക്കും. അടുത്ത ബന്ധുക്കളുടെ വേർപിരിയൽ വിഷമത്തിനിടയാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. നേതൃഗുണം പ്രകടമാക്കാൻ അവസരങ്ങൾ ലഭിക്കും.
ദോഷനിവാരണം ശിവങ്കൽ പുറകുവിളക്ക്, മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലി ഇവ ചെയ്ത്
'യോഗാധീശം
കാമനാശകരാലം
ഗംഗാസംഗക്ലിന്ന
മൂർദ്ധാനമീസം
ജടാജൂടാപോ
പരിക്ഷിപ്തഭാവം
മഹാകാരം
ചന്ദ്രഹാലം നമാമി.'
ഈ ശിവസ്‌തോത്രം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തിൽ ശുക്രൻ, രണ്ടിൽ കേതു, മൂന്നിൽ ആദിത്യൻ, കുജൻ, ബുധൻ, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, ഒൻപതിൽ വ്യാഴം ഇതാണ് ഗ്രഹനില.
ധനാഗമങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അപവാദങ്ങൾ കേൾക്കാനിടവരും. ദീർഘദൂരയാത്ര വേണ്ടി വരും. മനോദുഃഖവും അലച്ചിലും കൂടുതലാകും. സഹോദരങ്ങളുമായുള്ള ബന്ധം മോശമാകും. കാര്യസാദ്ധ്യങ്ങൾക്ക് താമസം നേരിടും. പണങ്ങളുമായുള്ള ബന്ധം മോശമാകും. കാര്യസാദ്ധ്യങ്ങൾക്ക് താമസം നേരിടും. പണച്ചെലവുകൾ കൂടുതലാകും. മക്കളെക്കൊണ്ട് സന്തോഷവും സമാധാനവും കിട്ടും. ഗൗരവമായ പല ഇടപെടലുകൾക്ക് കാര്യസാദ്ധ്യമാകും. നേതൃഗുണം പ്രകടമാക്കാൻ പറ്റും. കുടുംബജനങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. നാൽക്കാലികൾക്ക് രോഗാരിഷ്ടകൾ ഉണ്ടാകും. വാക്‌ദോഷം മൂലം മറ്റുള്ളവരുടെ വിദ്വേഷം ഉണ്ടാകും.
ദോഷനിവാരണം ഗണപതി ഹോമം കഴിക്കുകയും
'സുശോണാംബരാബദ്ധ നീവിവിരാജ
ബഹാരത്‌നകാഞ്ചി
കലാപം നിതംബം
സ്ഫുരദക്ഷിണാവർത്തനാദിഞ്ചതിന്ധ്രോ
വലരിംബതേ
രോമരാജീം ഭജേഹം.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കേതു, രണ്ടിൽ ആദിത്യൻ, കുജൻ, ബുധൻ, ആറിൽ ശനി, ഏഴിൽ രാഹു, അഷ്ടമത്തിൽ വ്യാഴം, പന്ത്രണ്ടിൽ ശുക്രൻ ഇതാണ് ഗ്രഹനില.
മറ്റുള്ളവരുടെ ചതിയിൽപ്പെടാതെ സൂക്ഷിക്കണം. ധനനഷ്ടങ്ങളുണ്ടാകും. ചെലവുകൾ കൂടുതലാകും. കള്ളന്മാരുടെ ഉപദ്രവം, അഗ്നിബാധ ഇവ സൂക്ഷിക്കണം. അധികാരസ്ഥാനങ്ങളിൽ നിന്ന് നമുക്കനുകൂലമല്ലാത്ത കാര്യങ്ങൾ ഉണ്ടാകും. കണ്ണിനുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും ശ്രദ്ധിക്കണം. മനോവിചാരം കൂടുതലാകും. ശത്രുക്ഷയം വരും. സംസാരത്തിൽ സംയമനം പാലിക്കണം. ദുഃഖാനുഭവങ്ങളുണ്ടാകും. സുഖമായ ഉറക്കം ലഭിക്കും. വാതസംബന്ധിയായ വേദനകൾക്കും മറ്റും ശമനം വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തുനിന്ന് വരുമാനം വർദ്ധിക്കും. ഉറപ്പിച്ച വിവാഹങ്ങൾ അലസിപ്പിരിയാനുള്ള സാദ്ധ്യതകളുണ്ട്. ഭാര്യ/ഭർത്തൃ വീട്ടുകാരുമായുള്ള കലഹം തുടരും. കച്ചവടത്തിൽ വലിയ ലാഭം പ്രതീക്ഷിക്കേണ്ട, ഭൂമികൈമാറ്റങ്ങൾ നടക്കും.
ദോഷനിവാരണം സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും
'നിഷ്പ്രപഞ്ച നിർവ്വികൽപ്പ നിർമ്മലം നിരാമയം
ചിദേക രൂപ സന്തതം ഭജേ ഹം രാമമദ്വയം.'
ഈ ശ്രീരാമസ്‌തോത്രം രണ്ട് നേരവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ലഗ്നത്തിൽ ആദിത്യൻ, കുജൻ, ബുധൻ, അഞ്ചിൽ ശനി, ആറിൽ രാഹു, ഏഴിൽ വ്യാഴം, പതിനൊന്നിൽ ശുക്രൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
മനസ്സമാധാനം കുറയും. മക്കൾ അടുത്തില്ലാത്തതിനാൽ വിഷമം കൂടുതലാകും. ബന്ധുജനങ്ങളുടെ സഹകരണം ഉണ്ടാകും. പാൽ, പാലുൽപ്പന്നങ്ങൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ ഇവയുടെ കച്ചവടം നന്നായി നടക്കും. സുഗന്ധദ്രവ്യങ്ങൾ ലഭിക്കാനിടയുണ്ട്. വിഷയസുഖം ലഭിക്കാം. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും നല്ല വണ്ണം പ്രകടമാക്കാൻ പറ്റും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാനാകും. ശരീരക്ഷീണം കൂടുതലാകും. കാൽപ്പാദങ്ങളിലും വിരലുകളിലും ചൊറിച്ചിൽ, ചതവ് ഇവയുണ്ടാകും. നീരിറക്കം കൂടുതലാകും. വഴിയാത്രകൾ കൂടുതലാകും. കച്ചവടങ്ങളിലെ വരുമാനം വേണ്ട വണ്ണം ഉപയോഗിക്കാൻ പറ്റുകയില്ല.
ദോഷനിവാരണം ശാസ്താവിന് നീലപ്പട്ട് ചാർത്തി നീരാഞ്ജനം കഴിക്കുകയും
'ദേശാശ്വദുർഗ്ഗാണി
വനാനിയന്ത്ര
സേനാനിവേശാഃ
പുരപത്തനാനി
പീഡ്യന്തി സർവ്വേ
വിഷമ സ്ഥിതേന.
തസ്‌മൈ നമഃ
ശ്രീരവി നന്ദനായ'
വൃശ്ചികക്കൂറ്(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലിൽ ശനി, അഞ്ചിൽ രാഹു, ആറിൽ വ്യാഴം, പത്തിൽ ശുക്രൻ, പതിനൊന്നിൽ കേതു, പന്ത്രണ്ടിൽ ആദിത്യൻ, കുജൻ, ബുധൻ ഇതാണ് ഗ്രഹസ്ഥിതി.
പ്രാർത്ഥനകൾക്ക് ഫലം കുറയും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. ദുർവ്യയം കൂടുതലുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. മനസ്സിൽ ദുശ്ചിന്തകൾ കൂടുതലാകും. രക്തദൂഷ്യംകൊണ്ടുള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. വാക്‌ദോഷം മൂലം കലഹങ്ങൾ ഉണ്ടാകുമെങ്കിലും അവരുടെ സഹകരണം ലഭിക്കും. ബന്ധുക്കളുമായുള്ള കലഹം കൂടുതലാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. ദമ്പതികൾ അകന്നുകഴിയാനുള്ള സാധ്യതകളുണ്ട്. ധനനഷ്ടങ്ങൾ ഉണ്ടാകും. എല്ലാവരോടും കലഹസ്വഭാവം പ്രകടമാക്കും. തൊഴിൽരംഗത്തുനിന്ന് സമാധാനം ലഭിക്കുകയില്ല. തർക്കവിഷയങ്ങളിൽ ഇടപെടരുത്. പൊതുവായ വിഷയങ്ങളിലഭിപ്രായം പറയരുത്. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽസ്ഥലത്ത് തരം താഴ്ത്താനുള്ള സാധ്യതയുണ്ട്.
ദോഷനിവാരണം ഭഗവതിക്ക് ഐക്യമന്ത്രസൂക്തപുഷ്പാഞ്ജലി കഴിക്കുകയും
'തിലൈർയ്യവൈർമ്മാഷുഗുദ്ധാന്തദാനൈഃ
ലോഹേനനീലാംബര
ദാനതോമാ
പ്രീണിതിമളെന്ത്രർത്തിജ വാസരേയ
തസ്‌മൈ നമഃ ശ്രീരവി നന്ദനായഃ'
ഈ ശനീശ്വരസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നിൽ ശനി, നാലിൽ രാഹു, അഞ്ചിൽ വ്യാഴം, ഒൻപതിൽ ശുക്രൻ, പത്തിൽ കേതു, പതിനൊന്നിൽ ആദിത്യൻ, കുജൻ, ബുധൻ ഇതാണ് ഗ്രഹസ്ഥിതി.
സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭ്യമാകും. വീട്ടിൽ സ്വസ്ഥത കുറയും. ധനലാഭങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. രോഗാരിഷ്ടതകൾ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. സന്താനലബ്ധിക്കായുള്ള ചികിത്സകൾ ഫലം കാണും. പുതിയ ഗൃഹനിർമ്മാണം തുടങ്ങും. നാൽക്കാലികളെ ലാഭത്തിൽ വാങ്ങാനാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. കലഹങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല കാലമല്ല. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങൾ സാദ്ധ്യമാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ പിരിയും. നിശ്ചയദാർഢ്യത്തോടെ എല്ലാത്തിനേയും നേരിടാനാകും. യാത്രകൾക്ക് തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചമല്ല.
ദോഷനിവാരണം വിദ്യാർത്ഥികൾ സാരസ്വത മന്ത്രപുഷ്പാഞ്ജലി ശിവന് കഴിക്കുകയും മറ്റുള്ളവർ സർപ്പാരാധനാകേന്ദ്രത്തിൽ പാൽപ്പായസം നിവേദ്യം കഴിക്കുകയും
'രാഹുർ ദാനവേ മന്ത്രീ ച സിംഹികാ ചിത്ത നന്ദന.
അർദ്ധകായഃ സദാക്രോധീചന്ദ്രാദിത്യ വിമർദ്ധനഃ'
ഈ രാഹുസ്‌തോത്രം നിത്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ ശനി, മൂന്നിൽ രാഹു, നാലിൽ വ്യാഴം, അഷ്ടമത്തിൽ ശുക്രൻ, ഒൻപതിൽ കേതു, പത്തിൽ ആദിത്യൻ, കുജൻ, ബുധൻ ഇതാണ് ഗ്രഹനില.
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. പുതിയ വീടിന്റെ പണികൾ തുടങ്ങണം. വീടുപണിയിൽ പാഴ്‌ചെലവുകൾ കൂടുതലാകും. സഹോദരങ്ങളുമായുള്ള കലഹം തുടരും. തർക്കവിഷയങ്ങളിലും മറ്റും വിജയിക്കാൻ പറ്റും. ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പല പ്രകാരത്തിലുള്ള ദുഃഖാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും ഇടയ്ക്കിടെ മനഃസന്തോഷവും ലഭിക്കും. ബന്ധുജനങ്ങളുടെ സഹായങ്ങൾ ലഭിക്കും. ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും സൗഖ്യം ഉണ്ടാകും. ഒരു കാര്യത്തിലും മനഃസന്തോഷം തോന്നുകയില്ല. ഗൃഹോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ വാങ്ങാൻ സാധിക്കും. ശരീരകാന്തി കുറഞ്ഞോ എന്ന ചിന്ത എപ്പോഴും ഉണ്ടാകും. ത്രിദോഷങ്ങൾ കോപിച്ചുള്ള അസുഖങ്ങൾ ഉണ്ടാകാനിടയുണ്ട്. ശരീരത്തിന് ശക്തി ക്കുറവുതോന്നും. ഭക്ഷണപദാർത്ഥങ്ങളിൽ വിഷാംശം കലരാനിടയുണ്ട്.
ദോഷനിവാരണം ഭഗവതിക്ഷേത്രത്തിൽ ശ്രീസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'വസുദേവ സുതേകാളീ
വാസുദേവ സഹോദരീ
വസുധാരക്രിയേ നന്ദേ.
ദുർഗ്ഗാദേവി നമോസ്തുതേ.'
ഈ ദേവിസ്‌തോത്രം നിത്യം ഏഴ് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, മൂന്നിൽ വ്യാഴം, ഏഴിൽ ശുക്രൻ, അഷ്ടമത്തിൽ കേതു, ഒൻപതിൽ ആദിത്യൻ, കുജൻ, ബുധൻ ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥതയും സമാധാനവും കിട്ടുകയില്ല. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് വിഷമമുണ്ടാക്കും. ക്രമം തെറ്റിയുള്ള ചെലവുകൾ കൂടുതലാകും. ബന്ധുജനങ്ങളോട് കലഹം ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. വീട്ടിലേയ്ക്കാവശ്യമുള്ള ഉപകരണങ്ങൾ വാങ്ങാനാകും. കാര്യതടസ്സങ്ങളുണ്ടാകും. സ്ഥാനമാനങ്ങളുള്ളവർക്ക് അത് നഷ്ടപ്പെടാനിടയുണ്ട്. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. ചെയ്തുവരുന്ന കാര്യങ്ങൾ മുഴുവനാക്കാൻ ബുദ്ധിമുട്ടും. വായുകോപം, അർശോരോഗം ഇവ ശ്രദ്ധിക്കണം. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. സംസാരത്തിൽ പക്വത പാലിക്കണം. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ ഉണ്ടാകും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. നിശ്ചയിച്ച വിവാഹങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും നടക്കും.
ദോഷനിവാരണം ഭദ്രകാളി ക്ഷേത്രത്തിൽ ചെത്തിപ്പൂമാല ചാർത്തി ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ത്രിഗുണിതമണിപത്മം
വജ്രമാണിക്യദണ്ഡം
സിത സുമശരപാശമിക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുപാത്രം
ബിഭൂതം ഹസ്തപദ്‌മൈഃ
ഹരിഹരസുതമീഢേ
ചക്രമന്ത്രാത്മ മൂർത്തിം.'
ഈ ശാസ്താക്ഷേത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ രാഹു, രണ്ടിൽ വ്യാഴം, ആറിൽ ശുക്രൻ, ഏഴിൽ കേതു, അഷ്ടമത്തിൽ ആദിത്യൻ, കുജൻ, ബുധൻ, പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ധനാഗമങ്ങൾ കുറയും. ചെലവുകൾ കൂടുതലാകും. ബന്ധുജനങ്ങൾക്കാപത്തുകൾ ഉണ്ടാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. മൂത്രാശയരോഗങ്ങൾ, ഗർഭാശയരോഗങ്ങൾ, അർശോരോഗം മുതലായവ കൂടുതലായനുഭവപ്പെടും. മനസ്സിന് ആഘാതം ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ തെറ്റിദ്ധരിക്കപ്പെടും. വാഹനാപകടങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മക്കളെക്കുറിച്ചുള്ള ആധി കൂടുതലാകും. പരോപകാരങ്ങൾ ചെയ്യാനവസരമുണ്ടാകും. ഭൂമിയുടെ കച്ചവടങ്ങൾ നടക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. തൊഴിൽരംഗം പുഷ്ടിപ്പെടും.
ദോഷനിവാരണം ശിവന് ധാരയും മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലിയും കഴിച്ച്
'യോഗനിദ്രേ മഹാനിദ്രേ
യോഗമായേ മഹേശ്വരീ
യോഗസിദ്ധികരേ ശുദ്ധേ
ദുർഗ്ഗാദേവി നമോസ്തുതേ.'
ഈ ഭഗവതിസ്‌തോത്രം നിത്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഈ ശനീശ്വരസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512
വ. പറവൂർ