ഗായത്രിദേവിയും  ഗായത്രി മന്ത്രവും

ഗായത്രിദേവിയും ഗായത്രി മന്ത്രവും

HIGHLIGHTS

ഗായത്രിമന്ത്രം നിത്യവും ജപിക്കുന്നവരുടെ ന്യായമായ എല്ലാ ആഗ്രഹങ്ങളും നിറവേറി ആത്മശുദ്ധി ലഭിക്കുന്നു. അവര്‍ക്ക് സകല ഐശ്വര്യങ്ങളോടെ സംതൃപ്തരായി ജീവിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു ഋഷിമാര്‍.

അതൊരു ബ്രാഹ്മമുഹൂര്‍ത്തമായിരുന്നു. ആദിത്യന്‍ തന്‍റെ പൊന്‍കിരണങ്ങള്‍ ഭൂമിയിലേക്ക് വര്‍ഷിക്കാനായി കുതിരപ്പുറത്ത് ആസനസ്ഥനായി പുറപ്പെടാന്‍ തയ്യാറായി. അതിരാവിലത്തെ കുളിര്‍വേളയില്‍ മൗനമായി തപസ്സിലായിരുന്നു വിശ്വാമിത്രന് ആ സമയത്തും ശരീരം രോമാഞ്ചം കൊണ്ടു. അദ്ദേഹത്തിന്‍റെ ഉള്ളത്തില്‍ ആഹ്ലാദം അല തല്ലി. പതുക്കെ കണ്ണുതുറന്ന് ചുറ്റും നോക്കി. തീക്ഷ്ണമായ ആ നോട്ടം ആകാശത്തിനുമപ്പുറം പല ലോകങ്ങളേയും കടന്ന് അതീവപ്രകാശമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന ചില അക്ഷരങ്ങളെ ദര്‍ശിച്ചും ആ അക്ഷരങ്ങളെ അദ്ദേഹത്തിന്‍റെ മനസ്സ് തന്നിലേക്ക് ആവാഹിക്കവേ അധരങ്ങള്‍ ആ അക്ഷരങ്ങളെ ഉച്ചരിച്ചു...

ഓം ഭുര്‍ഭുവസ്വവഹ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്

എന്താണിതിന്‍റെ പൊരുള്‍? എന്ന് അദ്ദേഹത്തിന്‍റെ തലച്ചോറ്.  ഉത്തരത്തിനായി അന്വേഷിച്ചു. സൂര്യന്‍ മനസ്സിനുള്ളില്‍ ചിരിയൊതുക്കി. ഇതാ പുറത്തുകാണുന്ന എന്നെ നീ എവിടേയും അന്വേഷിക്കണ്ട. എന്നെ നിന്‍റെ ഉള്ളില്‍തന്നെ കണ്ടുകൊള്ളൂ.

അതിന് ബുദ്ധിയെ ഉത്തേജിപ്പിക്കേണ്ടേ? ആരാണ് ആ ബുദ്ധിയെ ഉത്തേജിപ്പിക്കുക?

അതിനായി ആരോട് പ്രാര്‍ത്ഥിക്കണം എന്നിങ്ങനെ ചോദ്യങ്ങള്‍ മനസ്സില്‍ ഉയരവേ അര്‍ത്ഥവും മനസ്സിലായി.

ഓം നമ്മുടെ അറിവിനെ വികസിപ്പിക്കുന്ന പ്രകാശദേവന്‍റെ ഉന്നതമായ പ്രകാശത്തെ ധ്യാനിക്കാം.

അത്ഭുതം തന്നെ ശരി 'നം' എന്നാല്‍...?

എല്ലാവരും! എല്ലാവരുമെന്നാല്‍...?

മനുഷ്യകുലത്തിനാകമാനമുള്ള മന്ത്രമാണിത്. മന്ത്രരാജം.. മന്ത്രങ്ങളുടെ മാതാവ്. എവിടെനിന്ന് പ്രകാശിക്കുന്നു ഈ മന്ത്രം..? ഋഗ്വേദത്തില്‍ നിന്നും!

വിശ്വാമിത്രന് അത്ഭുതം. ലോകക്ഷേമാര്‍ത്ഥം ലോകമാതാവ് തന്നിലൂടെ ഭൂമിയിലേക്ക് പ്രവേശിച്ചതിനെക്കുറിച്ച് ആലോചിച്ച് അദ്ദേഹം ആഹ്ലാദം കൊണ്ടു. രൂപത്തേക്കാള്‍ ഉച്ചാരണത്തില്‍ ശക്തിയാര്‍ന്നവളായി, മന്ത്രമാതാവായി വിളങ്ങാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളം കുളിര്‍ന്നു.

'അമ്മേ ഗായത്രി.,,. അമ്മേ ഗായത്രി' എന്ന് വിളിച്ച് ആ മന്ത്രശക്തിയെ വാഴ്ത്തി നല്‍കി ഗായത്രിയെ ദേവിയാക്കി ജ്ഞാനലോകത്തിന് സമര്‍പ്പിച്ച്/ നല്‍കി വിശ്വാമിത്രന്‍ ബ്രഹ്മഋഷിയായി ഉയര്‍ന്നു എന്നാണ് പുരാണത്തില്‍ പറയുന്നത്. ഈ ഗായത്രി മന്ത്രത്തിന്‍റെ മഹത്വം എത്ര പറഞ്ഞാലും മതിവരില്ല. ഗായത്രിമന്ത്രം നിത്യവും ജപിക്കുന്നവരുടെ ന്യായമായ എല്ലാ ആഗ്രഹങ്ങളും നിറവേറി ആത്മശുദ്ധി ലഭിക്കുന്നു. അവര്‍ക്ക് സകല ഐശ്വര്യങ്ങളോടെ സംതൃപ്തരായി ജീവിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുന്ന ഋഷിമാര്‍.

Photo Courtesy - Google