
സാന്ത്വനം ആഗ്രഹിക്കുന്നവര്‍ പിസ്സെസുകാരുടെ തോളില്‍ തലചായ്ക്കൂ...
അസാധ്യമായ സര്‍ഗ്ഗശേഷിക്കുടമകളാണ് പിസ്സെസുകാര്‍. ചിത്രരചനയിലും സംഗീതത്തിലും നാടകരംഗത്തും അത്ഭുതകരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്കാകും. ജീവിതമേതെന്നോ അഭിനയമേതെന്നോ വേര്‍തിരിക്കാനാവാത്ത വിധം രണ്ടും സമാന്തരം കൊണ്ടുപോകാനുള്ള അതിവിദഗ്ദ്ധമായ കഴിവുള്ളവര്‍ കൂടിയാണ്.
നെപ്റ്റ്യൂണിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാശിയാണ് പിസ്സെസ്. കടലിന്‍റെ അധീശത്വവും അധികാരവും നെപ്റ്റ്യൂണിനുണ്ട്. അതുകൊണ്ടുതന്നെ കടലിലോ, മറ്റ് ജലാശയങ്ങളിലോ വിപരീതദിശകളില്‍ നീന്തുന്ന രണ്ട് മത്സ്യങ്ങള്‍ പിസ്സെസിന് രാശിചിഹ്നമായതും സ്വാഭാവികമാണ്. വിധേയത്വവും മര്യാദയുമാണ് ഈ രാശിചിഹ്നത്തിന്‍റെ പ്രത്യേകത. പലപ്പോഴും പിസ്സെസുകാര്‍ക്ക് സ്വന്തം അറിവിന്‍റെ അഥവാ ബോധത്തിന്‍റെ ആഴം എത്രയെന്ന് മനസ്സിലാവുകയില്ല. രാശിചക്രത്തിലെ അവസാനത്തെ രാശിയായതുകൊണ്ട് മറ്റ് പതിനൊന്ന് രാശിയുടെയും സ്വഭാവസവിശേഷതകള്‍ പിസ്സെസുകാരില്‍ മാറിമാറി പ്രതിഫലിക്കും. കൂടാതെ പഞ്ചഭൂതങ്ങളില്‍ പ്രധാനമായ അഗ്നിയുടെ ഓജസ്സും വായുവിന്‍റെ അറിയാനുള്ള അമിത താല്‍പ്പര്യവും ജലത്തിന്‍റെ സൂക്ഷ്മസംവേദനക്ഷമതയും ഒത്തിണങ്ങിയ രാശിയാണ് പിസ്സെസ്. മാര്‍ച്ച് പതിനഞ്ചിനും ഏപ്രില്‍ പതിമൂന്നിനും മധ്യേ ജനിച്ചവര്‍ ഈ വിഭാഗത്തില്‍ പെടുന്നു.
ഗണിതശാസ്ത്രരംഗത്ത് കഴിവ് പ്രകടിപ്പിച്ചവരാണ് പിസ്സെസുകാര്‍. കോഡുരൂപത്തിലാക്കിയിട്ടുള്ള പല വസ്തുതകള്‍ക്കും വിവരങ്ങള്‍ക്കും വേഗം അര്‍ത്ഥപൂര്‍ണ്ണത നല്‍കാന്‍ ഇവര്‍ക്കാകും. കഠിനമായ ഏത് സാങ്കേതിക വിദ്യയും നിര്‍ദ്ധാരണം ചെയ്ത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ തയ്യാറാക്കാന്‍ ഇവരെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ഏത് വിഷയവും അത് നല്ലതായാലും ചീത്തയായാലും ആദ്യം മനസ്സിലാക്കുന്നത് പിസ്സെസുകാരാണ്. ഓരോ പഠനവിഷയത്തെയും ഏറെ വൈകാരികതയോടെ സമീപിക്കാനാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടം. മത്സ്യങ്ങളെപ്പോലെ സമുദ്രപ്രതലത്തില്‍ വിഹരിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം ആഴങ്ങളില്‍ മദിച്ചുപുളയുക എന്നതാണ് പിസ്സെസ് സ്വഭാവം.
പഠനകാര്യത്തിലും ബാഹ്യതലത്തില്‍ ഒതുങ്ങാതെ ഗഹനമായി ഏത് കാര്യവും മനസ്സിലാക്കുക എന്നത് ഇവരുടെ ജീവിതശൈലിയാണ്. ആരോടും വളരെ വിനയത്തോടുകൂടിയേ പിസ്സെസുകാര്‍ പെരുമാറുകയുള്ളൂ. അഥവാ എന്തെങ്കിലും അസ്വാഭാവികത തന്‍റെ പെരുമാറ്റത്തില്‍ വന്നുഭവിക്കുകയാണെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തി തിരുത്താനും അതിലൂടെ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനും പിസ്സെസുകാര്‍ മടിക്കുകയില്ല. മറ്റുള്ളവരുടെ സന്തോഷം തന്‍റെ കൂടി സന്തോഷമാക്കി മാറ്റുന്നതില്‍ ഇവര്‍ ശ്രദ്ധ വയ്ക്കും. ആരെയും സൗഹൃദവലയത്തിലാക്കാനുള്ള പ്രത്യേക വശീകരണശക്തിയുള്ളവരാണ് പിസ്സെസുകാര്‍.
ജീവിതത്തില്‍ അമിതാഗ്രഹങ്ങളൊന്നും കൂടാതെ സത്യസന്ധവും അര്‍ത്ഥവത്തായ മൂല്യങ്ങള്‍ നിലനിര്‍ത്തുകയെന്നതും ജീവിതവ്രതമാണ്. ധനത്തിന്‍റെ താല്‍ക്കാലിക നേട്ടങ്ങളെക്കുറിച്ച് ബോധ്യമുള്ള ഇവര്‍ അതിന്‍റെ പേരില്‍ ആരെയും പീഡിപ്പിക്കാനോ, ബുദ്ധിമുട്ടിക്കാനോ തയ്യാറാവുകയില്ല. സമ്മര്‍ദ്ദരഹിതമായ ജീവിതമാണ് പിസ്സെസുകാര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. യാതൊരുവിധ സാമ്പത്തിക കെട്ടുപാടുകളിലും പെട്ട് ജീവിതം തുലയ്ക്കാന്‍ പിസ്സെസുകാര്‍ തയ്യാറാകില്ല. ആര്‍ക്കും പിസ്സെസുകാരുടെ തോളില്‍ തല ചായ്ച്ച് തേങ്ങിക്കരയുകയോ, ദുഃഖങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യാം. അത്രമാത്രം സുഹൃത്തുക്കളെ കാപട്യം കൂടാതെ, ആത്മാര്‍ത്ഥമായി ഇവര്‍ സ്നേഹിക്കുന്നു.
ദുഃഖശമനത്തിനുവേണ്ടുന്ന വാക്കുകള്‍ തേടി ആരും മറ്റെങ്ങും പോകേണ്ടതില്ല. മിതമായും കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നവരും നല്ലൊരു കേള്‍വിക്കാരും കൂടിയാണിവര്‍. പുതിയ കാലത്ത് ഒരാളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ മറ്റൊരാളുണ്ടാവുക എന്നതുതന്നെ വലിയ കാര്യമാണ്. പിസ്സെസുകാരുടെ പ്രധാന പ്രത്യേകത ആരെന്തു പറഞ്ഞാലും അത് ക്ഷമയോടെ കേള്‍ക്കാനുള്ള ഒരു നല്ല മനസ്സ് അവര്‍ക്കുണ്ടെന്നതാണ്. വെറുതെ കേള്‍ക്കുക മാത്രമല്ല അതിന് വ്യക്തമായ മറുപടി പറയാനും കഴിവുള്ളവരാണ്. ചിരിയുടെ എല്ലാ സാഹചര്യങ്ങളും നര്‍മ്മബോധത്തോടെ ഉള്‍ക്കൊള്ളുന്നവരും കൂടിയാണ്.
അസാധ്യമായ സര്‍ഗ്ഗശേഷിക്കുടമകളാണ് പിസ്സെസുകാര്‍. ചിത്രരചനയിലും സംഗീതത്തിലും നാടകരംഗത്തും അത്ഭുതകരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്കാകും. ജീവിതമേതെന്നോ അഭിനയമേതെന്നോ വേര്‍തിരിക്കാനാവാത്ത വിധം രണ്ടും സമാന്തരം കൊണ്ടുപോകാനുള്ള അതിവിദഗ്ദ്ധമായ കഴിവുള്ളവര്‍ കൂടിയാണ്.
പിസ്സെസുകാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നത് സംഘര്‍ഷ- സംഘട്ടനസാഹചര്യങ്ങളെയാണ്. കഴിവതും അത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഒഴിവാക്കുവാന്‍ ഇവര്‍ ശ്രദ്ധിക്കുകയും ചെയ്യും. ദേഷ്യം പിസ്സെസുകാരെ അത്രവേഗം പിടികൂടാത്ത വികാരമാണ്. അഥവാ ദേഷ്യം വരികയാണെങ്കില്‍ അത് മെല്ലെ മാത്രമേ പിടികൂടുകയുള്ളൂ. അപ്പോള്‍ വിദ്വേഷവാക്കുകളോടെ അപരനെ നേരിടാന്‍ ശ്രമിക്കാതെ സ്വയം വിഷാദാവസ്ഥ കൈക്കൊള്ളുകയും ശിലാനിശ്ശബ്ദതയിലേക്ക് മടങ്ങുകയും ചെയ്യും.
വര്‍ത്തമാനകാല സാഹചര്യം വളരെ സംഘര്‍ഷഭരിതമാണെങ്കില്‍ അതില്‍ നിന്നെല്ലാം സുരക്ഷിതമായി തന്‍റെ ദിവാസ്വപ്നസങ്കേതത്തിലേക്ക് അനുഭാവപൂര്‍വ്വം മടങ്ങാനുള്ള പ്രത്യേക രീതി തന്നെ പിസ്സെസുകാര്‍ക്കുണ്ട്. സംഘര്‍ഷാവസരങ്ങള്‍ക്ക് കൂടുതല്‍ എണ്ണ പകരാനും തീയാളിക്കത്തിക്കുവാനും ഒരിക്കലും പിസ്സെസുകാരെ കിട്ടില്ല. സ്വപ്നങ്ങളില്‍ വിരാജിക്കുന്നവരാണെങ്കിലും യാഥാര്‍ത്ഥ്യത്തിലൂന്നി നിന്ന് സന്ദര്‍ഭങ്ങളുടെ അടിയൊഴുക്ക് സശ്രദ്ധം നിരീക്ഷിച്ച് തനിക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ മുറിപ്പാടുകള്‍ ഉണ്ടാകാത്തവിധം സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ പിസ്സെസുകാര്‍ ശ്രമിക്കാറുണ്ട്.
പിസ്സെസുകാരുടെ ജീവിതത്തെ എപ്പോഴും മുന്നോട്ട് നയിക്കുന്ന അനുഭവങ്ങള്‍ തന്‍റെതന്നെ പാരിസ്ഥിതികാവസ്ഥയാണ്. ദുഃഖം നിറഞ്ഞ ഏത് അവസരങ്ങളെയും ചെറുമത്സ്യത്തിന്‍റെയും വലിയ തിമിംഗലങ്ങളുടെയും വഴക്കത്തോടെ തൃണവല്‍ഗണിച്ച് കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറുവാന്‍ പിസ്സെസുകാര്‍ക്ക് കഴിയുന്നു. ആ വഴക്കവും തെന്നിമാറലുമാണ് ഇവരുടെ മഹത്തായ ശക്തി. കര്‍ക്കശവും കഠിനവുമായ ആശയങ്ങളെയും സന്ദര്‍ഭങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ശരിയായ പഠനത്തിന് വിധേയമാക്കിയ ശേഷമേ തീരുമാനത്തില്‍ എത്തുകയുള്ളൂ.
മറ്റുള്ളവരുമായി തുലനം ചെയ്യാന്‍ കഴിയാത്ത വിധം ഏതൊരു പ്രവൃത്തി മേഖലയിലും അസാമാന്യമായ അഭിരുചി പ്രകടിപ്പിക്കുവാന്‍ പിസ്സെസിന് കഴിയുന്നു. അതിന് ചേരുന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ഏതൊരു വിപരീത സന്ദര്‍ഭത്തെയും തരണം ചെയ്യാന്‍ തക്കവിധത്തില്‍ ഒരുതരം ആന്തരികസുരക്ഷിതത്വം അനുഭവിക്കുന്നവരാണ് ഇവര്‍. സൂക്ഷ്മദൃക്കുകളായ പിസ്സെസുകാര്‍ ഏത് ആഴത്തിലുള്ള അപകടങ്ങളെയും വേഗത്തില്‍ തിരിച്ചറിയുന്നു. സഹാനുഭൂതിയാണ് ഇവരുടെ വിശുദ്ധവികാരം. പ്രണയം, സ്നേഹം ഇവയുടെ കേന്ദ്രീകൃത രൂപമാണ് പിസ്സെസ്. ഇവ പിസ്സെസിന് രണ്ടുതരത്തിലുള്ള അനുഭവങ്ങളാണ് നല്‍കുന്നത്.
ഒന്ന് ആത്മീയതയും മറ്റൊന്ന് ഭൗതികതയും. തന്‍റെ ആത്മീയബന്ധനത്തിന് അല്ലെങ്കില്‍ ആത്മബന്ധത്തിന് ചാരുതയേകുന്ന പങ്കാളിയെ കണ്ടെത്തിയില്ലെങ്കില്‍ അതില്‍ വിഷമിക്കാതെ എത്രകാലം വരെയും കാത്തിരിക്കാനും ഇവര്‍ തയ്യാറാവാറുണ്ട്. സാഹചര്യങ്ങളുടെ ഉപോല്‍പ്പന്നമാണ് താനെന്ന ബോധത്തില്‍ കഴിയുന്ന പിസ്സെസുകാര്‍ ധനത്തിന് ജീവിതത്തിന് വലിയ മൂല്യം കല്‍പ്പിച്ചുകാണാറില്ല. പിന്നെ പിസ്സെസുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ലഹരിവസ്തുക്കളുടെ നിരന്തര ഉപയോഗത്തിലൂടെയുള്ള ആത്മനിരാസമാണ്. ഒരു വസ്തുവിലും അടിമപ്പെട്ടുജീവിക്കാതിരിക്കാനുള്ള ശ്രദ്ധയാണ് ഇവിടെ ആവശ്യം. പന്ത്രണ്ടാം രാശിയായ പിസ്സെസിന്‍റെ പ്രധാന സവിശേഷതകള്‍ ആത്മസമര്‍പ്പണചിന്തയും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനുള്ള സന്നദ്ധതയും സ്വന്തം ജീവിതതത്ത്വശാസ്ത്രത്തില്‍ വിശ്വസിച്ചുള്ള മുന്നേറ്റവുമാണ്.
പിസ്സെസ് രാശിയില്‍പ്പെട്ട ആണുങ്ങള്‍ മധുരമായ പെരുമാറ്റം കൊണ്ടും ദയാവായ്പ് കൊണ്ടും ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നവരാണ്. തന്നെ സമീപിക്കുന്നവരോട് പ്രത്യേക കരുതല്‍ ഇവര്‍ക്കുണ്ട്. തന്നില്‍ കടന്നുകൂടിയിട്ടുള്ള അലസതയെ ഒഴിവാക്കത്തവിധത്തില്‍ വളരെ ശക്തയും അനുകൂല ഊര്‍ജ്ജം നല്‍കുന്ന സ്ത്രീകളെയാണ് പിസ്സെസുകാര്‍ക്ക് ഇഷ്ടം. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് തികഞ്ഞ ഏകാന്തതയില്‍ കഴിയാനും ഇവര്‍ ആഗ്രഹിക്കാറുണ്ട്. എളുപ്പം വിഷാദചിത്തരാകുന്ന ഇവരില്‍ ചിലര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടി വിപരീത ജീവിതശൈലി സ്വീകരിച്ച് അധഃപതിക്കാതെ ശ്രദ്ധിക്കുക, അച്ഛന്‍ എന്ന നിലയില്‍ ഇവര്‍ മക്കളുടെ ആഗ്രഹങ്ങള്‍ യഥാസമയം നിവൃത്തിക്കൊടുക്കുകയും അതീവ സ്നേഹം പങ്കുവയ്ക്കുകയും ചെയ്യും.
സ്ത്രീകളാകട്ടെ ശുദ്ധഹൃദയരും മധുരമായി സംസാരിക്കുന്നവരുമായിരിക്കും. സ്ത്രൈണതയുടെ പര്യായം തന്നെയാണിവര്‍. കുടുംബകാര്യങ്ങളില്‍ അതീവതാല്‍പ്പരയും സമാധാനം കാംക്ഷിക്കുന്നവരുമാണ്. തന്‍റെ വികാരവിചാരങ്ങളില്‍ ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന പുരുഷനെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. മക്കള്‍ക്ക് സ്നേഹമയിയായൊരു അമ്മതന്നെയാണിവര്‍. മാത്രമല്ല മക്കളുടെ നല്ലൊരു സുഹൃത്തും കൂടിയാണ്. കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകള്‍ കൊണ്ട് ജോലിസ്ഥലത്ത് ശ്രദ്ധാകേന്ദ്രമാക്കുന്നവരാണ് പിസ്സെസുകാര്‍. ആത്മീയരംഗത്തും നിഗൂഢ ശാസ്ത്രങ്ങളിലും തത്ത്വശാസ്ത്രരംഗത്തും ജ്യോതിഷരംഗത്തും ഇവര്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിവുള്ളവര്‍ കൂടിയാണ്. ധനത്തെക്കാള്‍ പ്രശസ്തിയാണ് എപ്പോഴും ആഗ്രഹിക്കുന്നത്.
പ്രശസ്ത പിസ്സെസ് വ്യക്തികള്‍: ജയാബച്ചന്‍, കസ്തൂര്‍ബാഗാന്ധി, ഗായത്രി ജോഷി, ടെറന്‍ സ്ലെവിസ്, ജന്നിഫര്‍ കാപ്രിയാറ്റി, ഇഹ്സാന്‍ ഖുറേഷി, അലെസാന്‍ ഡ്രോ സ്ട്രെഡല്ല.
Photo Courtesy - Google